റാപ് സോംഗുമായി റാണ ദഗുബതി! വിശാല്‍ ചിത്രത്തിന് വേണ്ടി പാടി ബാഹുബലി താരം
ബാഹുബലി സീരീസിലൂടെ ലോകമെമ്പാടുമുളള സിനിമാ പ്രേമികളുടെ ഇഷ്ടം നേടിയെടുത്ത താരമാണ് റാണ ദഗുബതി. ബ്രഹ്മാണ്ഡ ചിത്രത്തിലെ പല്‍വാള്‍ ദേവന്‍ എന്ന കഥാപാത്രം നടന്റെ കരിയറിലും വലിയ വഴിത്തിരിവുണ്ടാക്കിയിരുന്നു. ബാഹുബലിക്ക് ശേഷമുളള നടന്റെ ചിത്രങ്ങള്‍ക്കായി ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരുന്നത്. അടുത്തിടെ പുതിയ സിനിമയ്ക്കായുളള റാണയുടെ മേക്കോവര്‍ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു.

ഇപ്പോഴിതാ അഭിനയത്തിന് പുറമെ ഗായകനായും എത്തുകയാണ് നടന്‍. തമിഴ് സൂപ്പര്‍ താരം വിശാലിന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന ആക്ഷന്‍ എന്ന ചിത്രത്തിന് വേണ്ടിയാണ് റാണ ദഗുബതി പാടിയിരിക്കുന്നത്. ആക്ഷന്റെ തെലുങ്ക് വേര്‍ഷന് വേണ്ടിയാണ് റാണ ഗാനം ആലപിച്ചിരിക്കുന്നത്. ലൈറ്റ് ക്യാമറ ആക്ഷന്‍ എന്ന് തുടങ്ങുന്ന റാപ് ഗാനമാണ് നടന്റെതായി റെക്കോര്‍ഡ് ചെയ്തിരിക്കുന്നത്. ഹിപ്പ് ഹോപ്പ് ആദി സംഗീതമൊരുക്കിയ പാട്ട് ഹൈദരാബാദിലെ സ്റ്റുഡിയോയില്‍ വെച്ചാണ് റാണ പാടിയത്.
സുന്ദര്‍ സിയാണ് വിശാലിന്റെ ആക്ഷന്‍ സംവിധാനം ചെയ്തിരിക്കുന്നത്. തമന്നയും ഐശ്വര്യ ലക്ഷ്മിയുമാണ് ചിത്രത്തിലെ നായികമാര്‍. സിനിമയില്‍ അതിഥി വേഷത്തില്‍ റാണ ദഗുബതിയും എത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ആക്ഷന്റെതായി നേരത്തെ പുറത്തിറങ്ങിയ ട്രെയിലറും ഗാനങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു.


Click it and Unblock the Notifications