തല അജിത്തിന്റെ ഒരു അപൂര്‍വ്വ ചിത്രവുമായി ഛായാഗ്രാഹകന്‍ രവിവര്‍മ്മന്‍! ഏറ്റെടുത്ത് ആരാധകര്‍
തമിഴകത്ത് കൂടുതല്‍ ആരാധകരുളള സൂപ്പര്‍ താരങ്ങളില്‍ ഒരാളാണ് തല അജിത്ത്. രജനീകാന്ത്, വിജയ് തുടങ്ങിയവര്‍ക്കൊപ്പം തന്നെ അജിത്തിന്റെ സിനിമകളും വലിയ വിജയമാകാറുണ്ട്. അജിത്തിന്റെതായി കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ വിശ്വാസം, നേര്‍കൊണ്ട പാര്‍വൈ തുടങ്ങിയ സിനിമകളെല്ലാം തിയ്യേറ്ററുകളില്‍ വലിയ വിജയമായി മാറിയിരുന്നു. തമിഴ്‌നാട്ടിലെന്ന പോലെ കേരളത്തിലും മികച്ച വരവേല്‍പ്പാണ് അജിത്ത് സിനിമകള്‍ക്ക് ലഭിക്കാറുളളത്. സോഷ്യല്‍ മീഡിയയില്‍ ഇല്ലെങ്കിലും അജിത്തിന്റെ പുതിയ വിശേഷങ്ങള്‍ അറിയാനെല്ലാം ആരാധകര്‍ ഒന്നടങ്കം ആകാംക്ഷകളോടെ കാത്തിരിക്കാറുണ്ട്.

അജിത്തിനൊപ്പം ഭാര്യയും നടിയുമായ ശാലിനിയുടെയും മക്കളുടെയും ചിത്രങ്ങളും വൈറലാകാറുണ്ട്. അതേസമയം അജിത്തിന്റെതായി പുറത്തിറങ്ങിയ ഒരു പഴയകാല ചിത്രവും ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഛായാഗ്രാഹകന്‍ രവിവര്‍മ്മനാണ് ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ അജിത്തിനൊപ്പം അന്തരിച്ച നടന്‍ മുരളിയും രവിവര്‍മ്മനും ആണുളളത്. അജിത്തിനൊപ്പമുളള ചിത്രം എവിടുന്ന് എടുത്തതാണൈന്ന് രവിവര്‍മ്മന്‍ പങ്കുവെച്ചിട്ടില്ല.
അതേസമയം വാലി എന്ന സിനിമയുടെ ചിത്രീകരണ സമയത്ത് എടുത്ത ചിത്രമാണിതെന്നാണ് ആരാധകര്‍ പറയുന്നത്. എസ് ജെ സൂര്യ സംവിധാനം ചെയ്ത അജിത്ത് ചിത്രത്തില്‍ അസിസ്റ്റന്റ് ക്യാമറാമാനായാണ് രവിവര്‍മ്മന്‍ പ്രവര്‍ത്തിച്ചത്. 1999ലാണ് ഈ ചിത്രം പുറത്തിറങ്ങിയിരുന്നത്. ജീവയായിരുന്നു അജിത്ത് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. വാലിയില്‍ സിമ്രാനായിരുന്നു അജിത്തിന്റെ നായികയായി എത്തിയത്.
തമിഴിന് പുറമെ മലയാളം, ഹിന്ദി ഭാഷകളിലെ സിനിമകളിലും പ്രവര്‍ത്തിച്ചിട്ടുളള ഛായാഗ്രാഹകനാണ് രവിവര്‍മ്മന്‍. അതേസമയം എച്ച് വിനോദ് സംവിധാനം ചെയ്യുന്ന വലിമൈ ആണ് തല അജിത്തിന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രം. സിനിമയുടെ ജോലികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്ന വേളയിലായിരുന്നു അപ്രതീക്ഷിതമായി കോവിഡ് വ്യാപനം വന്നത്.അജിത്ത് ആരാധകര്‍ ഒന്നടങ്കം വലിയ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് വലിമൈ. ഇക്കഴിഞ്ഞ മേയിലായിരുന്നു അജിത്ത് തന്റെ 49ാം ജന്മദിനം ആഘോഷിച്ചത്.
സൂപ്പര്‍ താരത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് അന്ന് ആരാധകരും സഹപ്രവര്‍ത്തകരും ഒന്നടങ്കം രംഗത്തെത്തിയിരുന്നു. സിനിമാ പാരമ്പര്യമൊന്നുമില്ലാതെ കോളിവുഡിലേക്ക് എത്തിയ താരമാണ് തല അജിത്ത്. തന്റെ കഠിനപ്രയത്‌നവും കഴിവുംകൊണ്ടാണ് അദ്ദേഹം തമിഴ് സിനിമയില്‍ മുന്‍നിര നായകനായി ഉയര്‍ന്നത്. ദളപതി വിജയ്‌ക്കൊപ്പമാണ് ഇപ്പോള്‍ തല അജിത്ത് ചിത്രങ്ങള്‍ മല്‍സരിക്കാറുളളത്. തല-ദളപതി ചിത്രങ്ങളുടെ റിലീസെല്ലാം ആരാധകര്‍ ഒന്നടങ്കം ആഘോഷമാക്കി മാറ്റാറുണ്ട്.


Click it and Unblock the Notifications