എഴുതാനും വായിക്കാനും അറിയില്ല!! സംസാരിക്കും, മലയാളവുമായുളള ബന്ധത്തെ കുറിച്ച് രാക്ഷസനിലെ വില്ലൻ

തമിഴിലും മലയാളത്തിലും വൻ ചലനം സൃഷ്ടിച്ച ചിത്രമായിരുന്നു രാക്ഷസൻ . സൂപ്പർ താരങ്ങളില്ലാത്ത ചിത്രമായിട്ടു പോലും ബോക്സോഫീസിൽ വൻ സ്വീകാര്യതയായിരുന്നു ചിത്രത്തിന് ലഭിച്ചത്. തമിഴിൽ മാത്രമല്ല മലയാളത്തിലും മികച്ച പ്രേക്ഷക ശ്രദ്ധ നേടാൻ ഈ ചിത്രത്തിനു കഴിഞ്ഞു. ചിത്രം കണ്ടിറങ്ങിയ ഏതൊരു വ്യക്തിയിലും വില്ലനെക്കാലും വെറുപ്പ് ഇരുമ്പരാജ് എന്ന അധ്യാപകനോടാണ്. ഇയാൾക്ക് എങ്ങനെയൊക്കെ ഇങ്ങനെ പെരുമാറാൻ സാധിക്കുന്നുവെന്നാണ് പ്രേക്ഷകർ ഒന്നടങ്കം ചോദിക്കുന്നത്. ഉയരും.

ഒരു കഥാപാത്രത്തിൻ മേൽ പ്രേക്ഷകരിൽ സ്നേഹവും ദേഷ്യവും സൃഷ്ടിക്കുന്നതിന്റെ പൂർണ്ണ ക്രെഡറ്റ് ആ നടനാണ്. ഇരുമ്പരാജ് എന്ന അധ്യാപകനെ അവിസ്മരണീയമാക്കിയത് വിനോദ് സാഗറാണ്. ഈ താരത്തിന് മലയാളവുമായി വളരെ അടുത്ത ബന്ധമാണുള്ളത്. മനോരമ ഓൺ ലൈനു നൽകിയ അഭിമുഖത്തിലാണ് കേരളവുമായുള്ള ബന്ധത്തിനെ കുറിച്ച് താരം വെളിപ്പെടുത്തിയത്.

മലയാളിയാണ് എന്നാൽ...

മലയാളിയാണ് എന്നാൽ...

അച്ഛന്റെ നാട് കൊല്ലത്താണ് അമ്മ ഒറ്റപ്പാലത്തുകാരിയും. എന്നൽ തങ്ങൾ വളർന്നത് ചെന്നൈയിലാണ്. കഴിഞ്ഞ രണ്ട് മൂന്ന് തലമുറകളായി ചെന്നൈയിലാണ് താമസിക്കുന്നത്. ഇതുവരെ അച്ഛന്റേയും അമ്മയുടേയും ജന്മസ്ഥലത്ത് പോയിട്ടില്ലെന്നും വിനോദ് പറഞ്ഞു. ഭാര്യ പ്രിജിഷ കോഴിക്കോട് സ്വദേശിനിയാണ്. മലയാളം വായിക്കാനും എഴുതാനും അറിയില്ല. എങ്കിലും നന്നായി സംസാരിക്കുമെന്നും വിനോദ് പറഞ്ഞു

 ചോദിച്ചു വാങ്ങിയ കഥാപാത്രം

ചോദിച്ചു വാങ്ങിയ കഥാപാത്രം

ചോദിച്ചു വാങ്ങിയ കഥാപാത്രമായിരുന്നു ഇരുമ്പരാജിന്റേത്. തനിയ്ക്ക് കരുതിവെച്ചിരുന്ന കഥാപാത്രമാല്ലയിരുന്നു ഇത്. സംവിധായകൻ രാം കുമാർ സാറിനോട് ചോദിച്ചു വാങ്ങിയ കഥാപാത്രമായിരുന്നു. എന്റെ ചോദ്യം കേട്ട് അദ്ദേഹം മൗനമായിരുന്നു. പിന്നീട് പകുതി സമ്മതം അറിയിക്കുകയായിരുന്നു . തന്നിൽ ഈ കഥാപാത്രം പൂർണ്ണമായി വിശ്വസിച്ചേർപ്പിക്കാൻ അദ്ദോഹത്തിന് കഴിഞ്ഞിരുന്നില്ല. എന്നാൽ അദ്ദേഹം ഉദ്ദേശിച്ച നടന് വരാൻ പറ്റാതായതോടെ എന്നെ ഏൽപ്പിക്കുകയായിരുന്നു.സ്‌ക്രീന്‍ ടെസ്റ്റ് ചെയ്ത് കഴിഞ്ഞപ്പോഴാണ് അവര്‍ ഓക്കെ പറഞ്ഞത്.

 ഗെറ്റപ്പിലെ മാറ്റം

ഗെറ്റപ്പിലെ മാറ്റം

എല്ലാവർക്കും സംശയമായിരുന്നു ഞാൻ ഈ കഥാപാത്രത്തിന് അനിയോജ്യനാണോ എന്ന്. ഇത്രയും ഹെവിയയ രു കഥാപാത്രം എന്നെ കൊണ്ട് അഭിനയിച്ച് ഫലിപ്പിക്കാൻ കഴിയുമോ എന്നായിരുന്നു എല്ലാവരുടേയും സംശയം. അദ്ദേഹത്തിന്റെ അസിസ്റ്റന്റ് മാർവരെ ഈ സംശയം പ്രകടിപ്പിച്ചിരുന്നു. തന്റെ ഗെറ്റപ്പ് വല്ലാത്തൊരു പ്രശ്നമായിരുന്നു. താടിയൊക്കെ വെച്ചിട്ടുള്ള ഒരു ഗുണ്ട ഗെറ്റപ്പായിരുന്നു എന്റേത്. എന്നാൽ അതൊക്കെ ഷേവ് ചെയ്ത് ഒരു കണ്ണാടയും കുറച്ച് ലൂസായിട്ടുളള ഷർട്ടും ധരിച്ചപ്പോൾ ഗെറ്റപ്പിൽ മാറ്റം വന്നു

കേരളം ഞെട്ടിപ്പിച്ചു

കേരളം ഞെട്ടിപ്പിച്ചു

തമിഴിൽനാട്ടിൽ മാത്രമോ കഥാപാത്രം ശ്രദ്ധിക്കപ്പെടുകയുള്ളുവെന്നായിരുന്നു വിചാരിച്ചത്. എന്നാൽ കേരളത്തിൽ നിന്ന് ലഭിച്ച പ്രതികരണം ഞെട്ടിരപ്പിച്ചുവെന്നും വിനോദ് പറഞ്ഞു.സ്വീകാര്യതയായിരുന്നു ചിത്രത്തിന് ലഭിച്ചിരുന്നത്. ഇത് താൻ ഒട്ടും പ്രതീക്ഷിച്ചില്ലെന്നും താരം അദ്ദേഹം പറഞ്ഞു.

 മോഹൻലാൽ, മമ്മൂട്ടി ജയറാം

മോഹൻലാൽ, മമ്മൂട്ടി ജയറാം

കേരളത്തിൽ അധികം വന്നിട്ടില്ലെങ്കിലും കേരള സിനിമകൾ കണ്ടാണ് വളർന്നത്. ഏറ്റവും പ്രിയപ്പെട്ട നടൻ മോഹൻലാൽ ആണെന്നും അദ്ദേഹത്തിന്റെ അഭിനയം വളരെ ഇഷ്ടമാണെന്നും വിനോദ് പറഞ്ഞു. അതുപോലെ തമിഴിൽ കമൽഹാസനാണ് ഇഷ്ടപ്പെട്ട നടനെന്നും താരം വ്യക്തമാക്കി. മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും സിനിമകൾ ഒന്ന് വിടാതെ കാണാറുണ്ടെന്നും വിനോദ് പറഞ്ഞു.

 മലയാളം ഡയലോഡ് ഡബ്ബ് ചെയ്ത്  അവതരിപ്പിക്കും

മലയാളം ഡയലോഡ് ഡബ്ബ് ചെയ്ത് അവതരിപ്പിക്കും

താൻ പങ്കെടുത്തിട്ടുള്ള എല്ലാ ഓഡിഷനുകളിലും മലയാളം സിനിമ ഡയലോഗ് തമിഴിലേയ്ക്ക് മാറ്റിയാണ് അവതരിപ്പിക്കാറുളളത്.സെന്റിമെന്‍സ് ആണെങ്കില്‍, ജയറാം ചേട്ടന്‍ ഉത്തമന്‍ എന്ന ചിത്രത്തില്‍ കവിയൂര്‍ പൊന്നമ്മയോട് തന്റെ കുട്ടിക്കാലത്തെക്കുറിച്ചൊക്കെ കണ്ണുനിറഞ്ഞു പറയുന്ന ഡയലോഗ് ആണ് അവതരിപ്പിക്കുക. കുറച്ച് മാസ് ആണെങ്കില്‍ ബ്ലാക്കില്‍ മമ്മൂക്കയുടെ കാരക്കാമുറി ഷണ്‍മുഖന്‍ ബാബു ആന്റണി അവതരിപ്പിക്കുന്ന കഥാപാത്രത്തോടു പറയുന്ന മാസ് ഡയലോഗ് തമിഴിലേക്ക് ആക്കി അങ്ങ് കാച്ചും. മലയാളത്തില്‍ അഭിനയിക്കണം എന്ന താൽപര്യവും വിനോദ് പ്രകചിപ്പിച്ചു. ആരെങ്കിലും ഏതെങ്കിലും ചിത്രത്തിൽ ചാൻസ് നൽകി കൊണ്ട് വിളിച്ചാൽ ഉറപ്പായും അവിടെ എത്തുമെന്നും വിനോദ് പറഞ്ഞു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X