അമ്മായിയമ്മയ്ക്ക് രവി പണം കായ്ക്കുന്ന മരം; ഈ വിവാഹം വേണ്ടെന്ന് പിതാവ് പറഞ്ഞതാണ്: ബാലാജി പ്രഭു

നടൻ രവി മോഹന്റെ കുടുംബ പ്രശ്നം വീണ്ടും വാർത്തകളിൽ നിറയുകയാണ്. നിയമപരമായി രവിയുമായി പിരിയുന്നത് വരെ ഭാര്യയാണ് താനെന്ന് പറയുന്ന ആരതി രവി മക്കൾ രണ്ട് പേരുടെ കാര്യങ്ങളും രവി മോഹൻ ശ്രദ്ധിക്കുന്നില്ലെന്ന് കഴിഞ്ഞ ദിവസം പുറത്ത് വിട്ട പ്രസ്താവനയിൽ പറയുന്നു. ചർച്ചയ്ക്കോ അനുരഞ്ജനത്തിനോ രവി തയ്യാറാകുന്നില്ലെന്നും വീട്ടിൽ നിന്നും ഇറക്കി വിടാൻ ശ്രമിക്കുന്നെന്നും ആരതി രവി പറയുന്നുണ്ട്. ദമ്പതികൾക്കിടയിലുണ്ടായ പ്രശ്നത്തെക്കുറിച്ച് സംസാരിക്കുകയാണ് ബാലാജി പ്രഭുവിപ്പോൾ.

ആരതി രവിയുടെ അമ്മ നിർമാതാവ് സുജാത വിജയകുമാറാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് ബാലാജി പ്രഭു പറയുന്നു. മീഡിയ സർക്കിളിനോടാണ് പ്രതികരണം. അമ്മായിയമ്മ മരുമകളെ ബു​ദ്ധിമുട്ടുന്ന വാർത്ത നമ്മൾ കേട്ടിട്ടുണ്ട്. ഇവിടെ മരുമകനെ അമ്മായിയമ്മ ബുദ്ധിമുട്ടിച്ചു. ജയം രവിക്ക് (രവി മോഹൻ) സ്വന്തമായി ഒരു അക്കൗണ്ട് പോലുമുണ്ടായിരുന്നില്ല. ഒരു പരിധിയിൽ കൂടുതൽ നിയന്ത്രിച്ചാൽ ആരും അത് തകർത്ത് മുന്നോട്ട് പോകും.

Ravi Mohan Aarti Ravi

അവർ നിവർന്ന് നിന്നാൽ നമുക്ക് താങ്ങാൻ കഴിയില്ല. സിനിമാ രം​ഗത്തുള്ളതിനാൽ ജയം രവിയുടെ അമ്മായിയമ്മയെക്കുറിച്ച് പല കാര്യങ്ങളും നമ്മൾക്കറിയാം. ഒരുപാ‌ട് ‌‌ടിവി സീരിയൽ നിർമ്മിച്ചയാളാണ്. ലെെറ്റ് ബോയ്സും പ്രൊഡക്ഷൻ ബോയ്സുമെല്ലാം ശമ്പളം ചോദിക്കാൻ പോകും. ആരെയും മതിക്കാത്ത സ്വഭാവമാണ് സുജാത വിജയകുമാറിന്റേത്. മുഖത്ത് നോക്കില്ല. അവരേക്കാൾ മുകളിലാണ് എന്ന ഭാവമാണ്. വളരെ പരുക്കമായി സംസാരിക്കും. ശമ്പളം കൃത്യമായി കൊടുക്കില്ല.

തനി ഒരുവൻ എന്ന സിനിമ വന്നു. അത് ജയം രവിയുടെ വലിയ ഹിറ്റ് സിനിമയാണ്. ആ സിനിമയ്ക്ക് ശേഷം ജയം രവിലെ മറ്റൊരു തലത്തിലേക്ക് കരിയറിൽ വളരേണ്ടതാണ്. പക്ഷെ ഒന്നും ന‌ടന്നില്ല. തുടരെ പരാജയ സിനിമകൾ ചെയ്യുന്നു. അതിന് കാരണം സുജാത വിജയകുമാർ ജയം രവിയെ തന്റെ നിയന്ത്രണത്തിലാക്കി. അവർ പറയുന്ന ബാനറുകളുടെ സിനിമകളിൽ ജയം രവി അഭിനയിച്ചു. പല ജയം രവി സിനിമകളും സുജാത വിജയകുമാർ നിർമ്മിച്ചു. അവ പരാജയപ്പെട്ടു.

Ravi Mohan Aarti Ravi

എന്നിട്ട് ജയം രവിയുടെ ശമ്പളം കൊടുക്കില്ല. ചെലവിനുള്ള പണം കൊടുക്കില്ല. പണം കായ്ക്കുന്ന മരമായാണ് കണ്ടത്. മരുമകനായി കണ്ടില്ല. ജയം രവിയുടെ പിതാവിന് ഈ വിവാഹത്തോട് താൽപര്യമില്ലായിരുന്നു. പല തവണ ജയം രവിയോ‌ട് ഇക്കാര്യം പറഞ്ഞതാണ്. ആരതിയുടെ ഭാ​ഗത്തും തെറ്റില്ലെന്നാണ് പറയുന്നത്. അമ്മ പറഞ്ഞത് കേൾക്കുകയാണ് ആരതി ചെയ്തതെന്നും ബാലാജി പ്രഭു പറയുന്നു.

ഈയടുത്താണ് ജയം രവി തന്റെ പേര് രവി മോഹൻ എന്ന് മാറ്റിയത്. 2009 ലായിരുന്നു രവി-ആരതി വിവാഹം. മക്കളുടെ പിതാവ് എന്ന നിലയിൽ രവി മോഹന് ഉത്തരവാദിത്വങ്ങളുണ്ടെന്നാണ് ആരതി രവി പറയുന്നത്. തന്റെ സമ്മതമില്ലാതെയാണ് വേർപിരിയുന്നെന്ന പ്രസ്താവന പുറത്ത് വിട്ടതെന്നാണ് നേരത്തെ ആരതി രവി പറഞ്ഞിരുന്നത്. തമിഴ് സിനിമാ ലോകത്ത് നിന്നും അടുത്ത കാലത്ത് തുടരെ വിവാഹ മോചന വാർത്തകൾ പുറത്ത് വന്നു. ധനുഷ്-ഐശ്വര്യ രജിനികാന്ത്, ജിവി പ്രകാശ്-സെെന്ധവി തുടങ്ങിയവരുടെ വേർപിരിയൽ ഇതിന് ഉദാഹരണമാണ്. ചിലർ നിയമപരമായി പിരിഞ്ഞു. ചിലരുടെ കേസ് കുടുംബ കോടതിൽ നടന്ന് കൊണ്ടിരിക്കുകയാണ്.

Read more about: jayam ravi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X