രാജ്യത്താകെ പ്രശ്‌നമെങ്കിലും യുവതലമുറയ്ക്ക് ഇഷ്ടം ഇതൊക്കെ! വിജയ് അജിത്ത് ഫാന്‍സ് പോരിനെതിരെ അശ്വിന്‍
തമിഴകത്ത് ആരാധകര്‍ ഏറെയുളള രണ്ട് സൂപ്പര്‍താരങ്ങളാണ് വിജയും അജിത്തും. ഇരുതാരങ്ങളുടെയും സിനിമകള്‍ക്കായി വലിയ പ്രതീക്ഷകളോടെ എല്ലാവരും കാത്തിരിക്കാറുണ്ട്. സൂപ്പര്‍ താര ചിത്രങ്ങളെല്ലാം ആരാധകര്‍ ഒന്നടങ്കം ആഘോഷിച്ചുകൊണ്ടാണ് വരവേല്‍ക്കാറുളളത്. വിജയ് അജിത്ത് ചിത്രങ്ങള്‍ ഒരുമിച്ച് വരുന്ന സമയത്താണ് ഫാന്‍സുകാര്‍ക്കുകിടയില്‍ ആവേശം കൂടാറുളളത്. കഴിഞ്ഞ ദിവസം വിജയ് ഫാന്‍സും അജിത്ത് ആരാധകരും തമ്മില്‍ നടന്ന ട്വിറ്റര്‍ പോര് വിവാദമായി മാറിയിരുന്നു.
വിജയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ടുളള ഹാഷ്ടാഗുകള്‍ അജിത്ത് ആരാധകര്‍ എന്ന് പറയപ്പെടുന്നവര്‍ പ്രചരിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നത്. ആര്‍ഐപി ആക്ടര്‍ വിജയ് എന്ന പേരിലായിരുന്നു കഴിഞ്ഞ ദിവസം ഹാഷ്ടാഗുകള്‍ അജിത്ത് ആരാധകര്‍ പ്രചരിപ്പിച്ചിരുന്നത്. ഇതിനെതിരെ വലിയ രീതിയിലുളള വിമര്‍ശനങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ വന്നുകൊണ്ടിരിക്കുന്നത്. ഏറ്റവുമൊടുവിലായി ക്രിക്കറ്റ് താരം രവിചന്ദ്രന്‍ അശ്വിനും ഇതിനെ വിമര്‍ശിച്ചുകൊണ്ട് എത്തിയിരുന്നു.

തിങ്കളാഴ്ച രാവിലെയോടെയാണ് ആര്‍ ഐപി വിജയ്, ആര്‍ ഐപി ആക്ടര്‍ വിജയ് എന്നീ ഹാഷ്ടാഗുകള്‍ ട്വിറ്ററില്‍ സജീവമായി മാറിയിരുന്നത്. ഇതോടെ പരിഭ്രാന്തരായ വിജയ് ആരാധകര്‍ സൂപ്പര്‍താരത്തിന്റെ ടീമുമായി ബന്ധപ്പെടുകയും വിജയ് സുഖമായി ഇരിക്കുന്നുവെന്ന് അവര്‍ അറിയിച്ചതായും റിപ്പോര്‍ട്ടുകള്‍ വന്നു. ആരാധകര്‍ തമ്മില്‍ ഏറെക്കാലമായി നിലനില്‍ക്കുന്ന തര്‍ക്കമാണ് വീണ്ടും ഉണ്ടായിരിക്കുന്നത്.

വിജയ്-അജിത്ത് ഫാന്‍സ് പോരിനെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടായിരുന്നു ക്രിക്കറ്റ് താരം രവിചന്ദ്രന്‍ അശ്വിന്‍ ട്വിറ്ററില്‍ എത്തിയിരുന്നത്. ക്രമം തെറ്റിയ കാലവര്‍ഷം രാജ്യത്തെ വിവിധ നഗരങ്ങളെ ബാധിച്ചിരിക്കുന്ന സമയമാണ്. പല സ്ഥലത്തും വരള്‍ച്ച, ക്രൂരകൃത്യങ്ങള്‍ പലയിടത്തായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. പക്ഷേ നമ്മുടെ സംസ്ഥാനത്തിലെ യുവതലമുറയുടെ ശ്രദ്ധ ആര്‍ഐപി വിജയ് എന്ന ഹാഷ്ടാഗ് ട്രെന്‍ഡിംഗ് ലിസ്റ്റില്‍ വരുത്തുക എന്നതിലാണ്. തന്റെ ട്വിറ്റര്‍ പേജില്‍ രവിചന്ദ്രന്‍ അശ്വിന്‍ കുറിച്ചു.

അജിത്ത് ചിത്രം നേര്‍കൊണ്ട പാര്‍വെ ആഗസ്റ്റ് ഏട്ടിന് റിലീസ് ചെയ്യാനിരിക്കെയാണ് വിജയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ടുളള ഹാഷ്ടാഗുകള്‍ ട്വിറ്ററില്‍ വന്നുതുടങ്ങിയിരുന്നത്. അശ്വിന് പിന്നാലെ നടി കസ്തൂരിയും അജിത്ത്- വിജയ് ഫാന്‍സ് പോരിനെ വിമര്‍ശിച്ചുകൊണ്ട് എത്തിയിരുന്നു. നെഗറ്റീവ് കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ് ആക്കാന്‍ ശ്രമിക്കുന്ന ഫാന്‍സുകാര്‍ ഈ സമയവും ശ്രമങ്ങളും നല്ലതും പോസിറ്റീവുമായിട്ടുളള കാര്യങ്ങള്‍ക്കായി വിനിയോഗിക്കൂവെന്നും, അങ്ങനെ ചെയ്താല്‍ നിങ്ങളെ മാത്രമല്ല നിങ്ങളുടെ പ്രിയപ്പെട്ട താരങ്ങളെയും എല്ലാവരും പ്രശംസിക്കും എന്നാണ് കസ്തൂരി ട്വിറ്ററില്‍ കുറിച്ചത്.

അതേസമയം ഇത്തരം ഹാഷ്ടാഗുകള്‍ക്കെതിരെ വലിയ രീതിയിലുളള വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വന്നുകൊണ്ടിരിക്കുന്നത്. ഇത്തരം വ്യാജ പ്രചാരണങ്ങള്‍ തരംതാണ ഏര്‍പ്പാടായിപ്പോയെന്നാണ് ട്വിറ്റര്‍ ഉപയോക്താക്കള്‍ പറയുന്നത്. മുന്‍പും വിജയ്-അജിത്ത് ആരാധകര്‍ തമ്മില്‍ സമൂഹ മാധ്യമങ്ങളില്‍ തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു. ഇരുതാരങ്ങളുടെയും സിനിമകള്‍ ഒരേസമയം റിലീസ് ചെയ്യുന്ന സമയത്താണ് ഇത്തരം തര്‍ക്കങ്ങള്‍ കൂടാറുളളത്.


Click it and Unblock the Notifications