തടിയനായത് കൊണ്ട് എന്റെ ആദ്യ വിവാഹമെന്ന് കരുതി; മഹാലക്ഷ്മി പണം കണ്ട് കൂടെ വന്നതല്ലെന്ന് രവീന്ദ്രര്‍

മഹാലക്ഷ്മി നേരത്തെ വിവാഹിതയാണെന്നും അതില്‍ കുട്ടിയുണ്ടെന്നും എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ഞാന്‍ മുന്‍പേ വിവാഹിതനാണെന്ന് കാര്യം പലരും അറിഞ്ഞില്ല.

കഴിഞ്ഞ വര്‍ഷം തെന്നിന്ത്യന്‍ സിനിമാലോകത്ത് ഏറ്റവുമധികം ചര്‍ച്ചയായ താരവിവാഹമാണ് നിര്‍മാതാവ് രവീന്ദ്രര്‍ ചന്ദ്രശേഖറുടെയും നടി മഹാലക്ഷ്മിയുടേയും.

സീരിയലുകളിലൂടെ ശ്രദ്ധേയായ മഹാലക്ഷ്മി പണത്തിന്റെ പേരില്‍ രവീന്ദ്രറിനെ വിവാഹം കഴിച്ചുവെന്നാണ് പലരും പറഞ്ഞിരുന്നത്. മാത്രമല്ല താരങ്ങള്‍ക്ക് ബോഡി ഷെയിമിങ് നേരിടേണ്ടതായിട്ടും വന്നിരുന്നു.

നിര്‍മാതാവിന് സാധാരണയിലും കൂടുതല്‍ ശരീരഭാരമുള്ളതും മഹാലക്ഷ്മി കാണാന്‍ സുന്ദരിയാണ് എന്നതുമാണ് വിമര്‍ശനങ്ങള്‍ക്ക് കാരണമായത്.

സത്യത്തില്‍ താന്‍ നേരത്തെ വിവാഹിതനാണെന്ന കാര്യം പോലും അറിയാതെയാണ് പലരും സംസാരിച്ചതെന്ന് പറയുകയാണ് രവീന്ദ്രറിപ്പോള്‍. നടി വനിത വിജയ കുമാറിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

ravi-mahalakshmi

എല്ലാത്തിനും കാരണം നിങ്ങളാണ്. എന്റെ അമ്മയുടെ പേര് വനിത എന്നാണ്. എന്നെ ഭൂമിയില്‍ പ്രശസ്തിയാക്കിയതും വനിത, ഇന്‍ഡസ്ട്രിയില്‍ ഫേമസ് ആക്കിയതും വനിതയാണെന്ന് നടിയോട് താരം പറയുന്നു.

മഹാലക്ഷ്മി വന്നതിന് ശേഷമുള്ള ജീവിതമെന്ന് പറഞ്ഞാല്‍ ശരിക്കും ജീവിക്കാന്‍ തുടങ്ങി എന്നതാണ്. പുഞ്ചിരിയും സന്തോഷവും തമ്മില്‍ വ്യത്യാസമുണ്ട്.

ജീവിതം സന്തോഷത്തോടെ പോകണമെങ്കില്‍ ഒരു പെണ്ണ് വേണം. അത് നമുക്ക് ഇഷ്ടപ്പെട്ട ആളായിരിക്കണമെന്നത് ഭാഗ്യമാണ്. മാത്രമല്ല ആ പെണ്‍കുട്ടിയ്ക്ക് നമ്മളെയും എത്രത്തോളം ഇഷ്ടമുണ്ടെന്നുള്ളതാണ് ജീവിതം മുഴുവനുമാക്കുന്നത്. അത് മഹാലക്ഷ്മിയിലൂടെ ലഭിച്ചു.

വിവാഹമോചനത്തിന് ശേഷം രണ്ടാമതും വിവാഹം കഴിക്കുന്ന ഒരാളുടെ ജീവിതത്തില്‍ എന്തൊക്കെ മാറ്റങ്ങളായിരിക്കും കൊണ്ട് വരികയെന്ന് ഞാനും ചിന്തിച്ചിട്ടുണ്ട്. എന്നാല്‍ ജീവിതത്തെ പൂര്‍ണമാക്കുകയാണ് അത് ചെയ്യുന്നത്.

മഹാലക്ഷ്മിയുടെ സാന്നിധ്യം എനിക്ക് ഒത്തിരി മാറ്റം വരുത്തി. ഇതുവരെയുള്ള കാര്യങ്ങളില്‍ ഒരു മാറ്റവും വരുത്താതെ തന്നെ എന്നില്‍ മാറ്റങ്ങള്‍ വന്നിട്ടുണ്ടെങ്കില്‍ അത് മഹാലക്ഷ്മിയുടെ മാജിക് ആണെന്നേ പറയാന്‍ സാധിക്കൂ..

എന്റെ പ്രൊജക്ടില്‍ അഭിനയിക്കാന്‍ വന്നപ്പോഴാണ് മഹാലക്ഷ്മിയെ പരിചയപ്പെടുന്നത്. മുന്നറിവാളന്‍ എന്നതാണ് സിനിമയുടെ പേര്. അതിന്റെ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടന്ന് കൊണ്ടിരിക്കുകയാണ്.

അതിന് ശേഷവും മറ്റൊരു സിനിമയില്‍ കൂടി അവള്‍ അഭിനയിച്ചിരുന്നു. അതും പോസ്റ്റ് പ്രൊഡക്ഷന്‍ നടന്ന് കൊണ്ടിരിക്കുകയാണ്. ഈ സിനിമകള്‍ റിലീസിന് തയ്യാറായി കൊണ്ടിരിക്കുകയാണ്.

ravi-mahalakshmi

ലൊക്കേഷനില്‍ നിന്ന് കണ്ട് സംസാരിച്ച് തുടങ്ങി. മഹാലക്ഷ്മിയുടെ ജീവിതത്തിലുണ്ടായ വിവാദങ്ങളെ പറ്റിയും മറ്റുമൊക്കെ എനിക്കും അറിയാമായിരുന്നു. എന്നാല്‍ അതില്‍ വിശദമായി മനസിലാക്കിയത് ഞങ്ങള്‍ സംസാരിച്ച് തുടങ്ങിയപ്പോഴാണ്.

നിറയെ ആര്‍ട്ടിസ്റ്റുകളോട് സംസാരിച്ചിട്ടുണ്ടെങ്കിലും യഥാര്‍ഥ്യത്തില്‍ അവളെ മനസിലാക്കിയത് അപ്പോഴാണ്. ഒന്നര വര്‍ഷത്തോളം പരിചയത്തിന് ശേഷമാണ് ഞങ്ങള്‍ വിവാഹിതരാവുന്നത്.

മഹാലക്ഷ്മി നേരത്തെ വിവാഹിതയാണെന്നും അതില്‍ കുട്ടിയുണ്ടെന്നും എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ഞാന്‍ മുന്‍പേ വിവാഹിതനാണെന്ന് കാര്യം പലരും അറിഞ്ഞില്ല.

ആദ്യ വിവാഹത്തില്‍ എനിക്ക് കുട്ടികളില്ല. അതുകൊണ്ടാണ് വിവാഹം കഴിഞ്ഞുള്ള അഭിമുഖങ്ങളിലെല്ലാം ആദ്യ വിവാഹത്തെ കുറിച്ച് ഞാന്‍ പറഞ്ഞ് കൊണ്ടേയിരുന്നത്.

എല്ലാ ചാനലുകളും അവരുടെ റേറ്റിങ്ങിന് വേണ്ടി മഹാലക്ഷ്മിയെയും അവളുടെ ആദ്യ കുടുംബത്തെയും മാത്രം ഫോക്കസ് ചെയ്തു. തടിയനായിരിക്കുന്നതിനാല്‍ എന്റെ ആദ്യ വിവാഹമായിരിക്കും ഇതെന്ന് പലരും ഉറപ്പിച്ചു.

മഹാലക്ഷ്മിയുടെ രണ്ടാം വിവാഹം, രവീന്ദ്രറിനെ രണ്ടാമതും വിവാഹം കഴിച്ച് മഹാലക്ഷ്മി എന്ന് മാത്രമേ വാര്‍ത്തകള്‍ വന്നിട്ടുള്ളു. അതൊരു സത്യമാണ്.

ഒരു സ്ത്രീയാണെങ്കില്‍ മാത്രമേ ഇത്തരം കണ്ടന്റുകളൊക്കെ വര്‍ക്ക് ആവുകയുള്ളു. അതാണ് വാര്‍ത്തകളുടെ തലക്കെട്ട് അങ്ങനെ കൊടുക്കുന്നതെന്നാണ് രവീന്ദ്രര്‍ പറയുന്നത്.

നടി വനിത വിജയ്കുമാര്‍ താരങ്ങളുടെ വിവാഹത്തെ പറ്റി മുന്‍പ് പറഞ്ഞത് വലിയ വിവാദമായിരുന്നു. ഈ വിഷയത്തെ കുറിച്ചും അഭിമുഖത്തില്‍ താരങ്ങള്‍ സംസാരിച്ചിരുന്നു.

Read more about: actor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X