ഇമ്മൻ ക്ഷീണിച്ച് വീട്ടിൽ വരുമ്പോൾ...; പിതാവും മോണിക്കയും തമ്മിൽ പ്രശ്നം; വിവാഹമോചനത്തിന് കാരണം
സംഗീത സംവിധായകൻ ഡി. ഇമ്മനും മുൻ ഭാര്യ മോണിക്ക റിച്ചാർഡും വാർത്തകളിൽ നിറയുകയാണ്. കഴിഞ്ഞ ദിവസം ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ഇമ്മൻ നടത്തിയ പരാമർശമാണ് ഇതിന് കാരണമായത്. സുഹൃത്തായിരുന്ന ശിവകാർത്തികേയൻ തന്നെ വഞ്ചിച്ചെന്നും ഇനി നടന്റെ സിനിമകളിൽ പ്രവർത്തിക്കില്ലെന്നുമാണ് ഇമ്മൻ പറഞ്ഞത്.
പിന്നാലെ ഇമ്മനും മോണിക്കയും വേർപിരിയാൻ കാരണം ശിവകാർത്തികയേനാണെന്ന് അഭ്യൂഹങ്ങൾ വന്നു. ഈ വാദം നിഷേധിച്ച് മോണിക്ക രംഗത്ത് വന്നു. താനും ഇമ്മനും പിരിയരുതെന്നാണ് ശിവകാർത്തികേയൻ ആഗ്രഹിച്ചതെന്നും വിവാഹമോചനത്തിന് ശിവകാർത്തികേയൻ എതിരായിരുന്നെന്നും മോണിക്ക വ്യക്തമാക്കി.

ഇപ്പോഴിതാ മോണിക്കയും ഇമ്മനും വേർപിരിയാനുണ്ടായ കാരണത്തെക്കുറിച്ച് സംസാരിക്കുകയാണ് ഇമ്മന്റെയും ഇദ്ദേഹത്തിന്റെ പിതാവിന്റെയും സുഹൃത്തായ നടി കുട്ടി പത്മിനി. വിവാഹമോചനത്തിന്റെ കാരണത്തെക്കുറിച്ച് കുട്ടി പത്മിനി തുറന്ന് സംസാരിച്ചു.
എനിക്ക് മോണിക്കയെയും ഇപ്പോഴത്തെ ഭാര്യ അമലയെയും നന്നായി അറിയാം. ഡിവോഴ്സിന് ശേഷമാണ് ഇമ്മനും മോണിക്കയും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നെന്ന് ഞാൻ അറിയുന്നത്. അതിന് മുമ്പ് ഇമ്മാനോ അദ്ദേഹത്തിന്റെ പിതാവോ എന്നോട് ഇക്കാര്യങ്ങൾ പറഞ്ഞിട്ടില്ല. ചില കാരണങ്ങളാൽ മോണിക്കയ്ക്കും ഇമ്മന്റെ പിതാവിനും ഒത്ത് പോകാൻ കഴിഞ്ഞില്ല. പക്ഷെ ഇമ്മന്റെ പിതാവിനെ പോലെ നല്ലൊരു മനുഷ്യനെ കാണാൻ ബുദ്ധിമുട്ടാണ്. മകന് വേണ്ടി സ്വന്തം ജീവിതം ത്യാഗം ചെയ്തയാൾ.

അദ്ദേഹത്തിന് എല്ലാം ഇമ്മനാണ്. 24 മണിക്കൂറിൽ ഉറങ്ങുന്ന സമയം ഒഴിച്ച് ബാക്കി സമയം മുഴുവനും മകന്റെ കാര്യത്തിലാണ് ശ്രദ്ധ. ഇമ്മൻ ക്ഷീണിച്ച് വീട്ടിൽ വരുമ്പോൾ ഭാര്യയും പിതാവും തമ്മിലുള്ള പ്രശ്നമായിക്കും. ഇമ്മന്റെ വിഷമം ഒന്ന് ആലോചിച്ച് നോക്കൂ. പക്ഷെ ഇത് മാത്രമല്ല പിരിയാൻ കാരണം. ഒരുപാട് കാര്യങ്ങളുണ്ട്. അവ തന്നോട് പങ്കുവെച്ചിട്ടുണ്ടെന്നും കുട്ടി പത്മിനി വ്യക്തമാക്കി.
2021 ലാണ് മോണിക്കയും ഡി ഇമ്മനും വേർപിയുന്നത്. ഇരുവർക്കും രണ്ട് പെൺമക്കളുമുണ്ട്. രണ്ട് മക്കളും മോണിക്കയ്ക്കാെപ്പമാണുള്ളത്. 13 വർഷത്തോളം ഒരുമിച്ച് ജീവിച്ച ശേഷമാണ് ഇരുവരും പിരിഞ്ഞത്. അതേസമയം വിവാഹമോചനത്തിൽ ഇമ്മനെ വിമർശിച്ച് കൊണ്ട് കഴിഞ്ഞ ദിവസം മോണിക്ക സംസാരിക്കുകയുണ്ടായി.
ഒരു വർഷം മുമ്പ് ഇമ്മൻ ഞാനുമായുള്ള ബന്ധം അവസാനിപ്പിച്ചു. പക്ഷെ ഞാൻ സമ്മതിച്ചില്ല. എന്നെ ഭീഷണിപ്പെടുത്തിയാണ് വിവാഹമോചനം നേടിയത്. എനിക്ക് ജീവനാംശം തന്നിട്ടില്ല. പണം വേണോ മക്കളെ വേണോ എന്ന് ചോദിച്ചപ്പോൾ മക്കളെ മതിയെന്ന് പറഞ്ഞു. ഒന്നുമില്ലാതെയാണ് അവിടെ നിന്നും ഇറങ്ങിയത്. ഇന്ന് താനൊരു കമ്പനി നടത്തുന്നു. കമ്പനി വിജയകരമായി പോകുന്നു.
രണ്ട് പെൺമക്കളുടെയും കൂടെ സന്തോഷത്തോടെ ജീവിക്കുന്നു. മുപ്പത് പേർ എന്റെ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു. എന്റെ വേദനയൊക്കെ ജോലിയിൽ സമർപ്പിച്ച് അധ്വാനിച്ചു. ഇമ്മൻ പറയുന്നതിനെക്കുറിച്ച് ചിന്തിക്കാൻ പോലും തനിക്കിപ്പോൾ സമയമില്ലെന്നും മോണിക്ക വ്യക്തമാക്കി. വിവാഹമോചനം നേടാനുള്ള ഇമ്മന്റെ തീരുമാനത്തെ ശിവകാർത്തികേയൻ അംഗീകരിച്ചിരുന്നില്ല. അദ്ദേഹം നീതിക്കൊപ്പമാണ് നിന്നത്. സുഹൃത്തിന്റെ കുടുംബം തകരാൻ ആഗ്രഹിക്കില്ലെന്നും മോണിക്ക ചൂണ്ടിക്കാട്ടി.


Click it and Unblock the Notifications











