ശാലിനിയും അജിത്തും ആശുപത്രിയിലേക്ക് പോയതിന് കാരണം ഇതായിരുന്നു? ആ രഹസ്യം പരസ്യമായി

തെന്നിന്ത്യയുടെ സ്വന്തം താരദമ്പതികളാണ് അജിത്തും ശാലിനിയും. വിവാഹത്തോടെ സിനിമയില്‍ നിന്നും ഇടവേളയെടുത്തെങ്കിലും ശക്തമായ പിന്തുണയാണ് ഇപ്പോഴും താരത്തിന് ലഭിക്കുന്നത്. ഇവരുടെ വിശേഷങ്ങളെല്ലാം നിമിഷനേരം കൊണ്ട് തന്നെ വൈറലായി മാറാറുമുണ്ട്. ഇവര്‍ ആശുപത്രി സന്ദര്‍ശനം നടത്തിയതിന്റെ ചിത്രങ്ങളായിരുന്നു കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചത്. മാസക്ണിഞ്ഞ് ആശുപത്രിയിലെത്തിയ ഇവരുടെ ചിത്രങ്ങളും വീഡിയോയുമൊക്കെ വൈറലായതോടെ ആരാധകരും പരിഭ്രാന്തിയിലായിരുന്നു.

ചെന്നൈയിലെ ആശുപത്രിയില്‍ നിന്നുള്ള രംഗമായിരുന്നു പ്രചരിച്ചത്. ഇവരുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിരിക്കുകയാണ് ഇപ്പോള്‍. ഇവരോട് അടുത്ത വൃത്തങ്ങളാണ് പ്രതികരണവുമായെത്തിയത്. മൂന്നുമാസത്തിലൊരിക്കലായി നടത്തുന്ന റൂട്ടീന്‍ ചെക്കപ്പിനായാണ് അജിത്തും ശാലിനിയും എത്തിയത്. ഇരുവരും സുഖമായിരിക്കുകയാണെന്നും പരിഭ്രാന്തരാവേണ്ട കാര്യങ്ങളൊന്നുമില്ലെന്നും അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കിയതോടെയാണ് ആരാധകര്‍ക്ക് ആശ്വാസമായത്.

എത്ര വലിയ തിരക്കുകളിലായാലും അജിത്ത് റൂട്ടീന്‍ ചെക്കപ്പ് മുടക്കാറില്ല. വര്‍ഷങ്ങള്‍ക്ക് മുന്‍പ് സംഭവിച്ച അപകടത്തിന് ശേഷമായാണ് ആശുപത്രി സന്ദര്‍ശനം തുടര്‍ക്കഥയായി മാറിയത്. ഇതിന് പിന്നാലെയായാണ് അദ്ദേഹം റൂട്ടീന്‍ ചെക്കപ്പ് നിര്‍ത്താതെ നടത്താന്‍ തുടങ്ങിയത്. സിനിമാതിരക്കുകള്‍ക്കിടയില്‍ ശാലിനിക്കൊപ്പം അജിത്ത് ആശുപത്രിയിലേക്ക് എത്താറുണ്ട്. കൊറോണ വൈറസ് പടര്‍ന്നുപിടിക്കാന്‍ തുടങ്ങിയതിന് പിന്നാലെയായാണ് രാജ്യത്ത് ലോക് ഡൗണ്‍ പ്രഖ്യാപിച്ചത്.

Ajith

വാലിമൈ എന്ന ചിത്രത്തില്‍ അഭിനയിച്ച് വരികയായിരുന്നു അജിത്. അതിനിടയിലായിരുന്നു ലോക് ഡൗണ്‍ പ്രഖ്യാപിച്ചത്. സിനിമയ്ക്ക് പിന്നിലും മുന്നിലുമായി അണിനിരക്കുന്നവരുടെ ആരോഗ്യത്തിന് പ്രാധാന്യം നല്‍കണമെന്നായിരുന്നു സംവിധായകനും നിര്‍മ്മാതാവും തീരുമാനിച്ചത്. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന സിനിമ നിര്‍മ്മിക്കുന്നത് ബോണി കപൂറാണ്.

ഫാന്‍സ് അസോസിയേഷനില്‍ താല്‍പര്യമില്ലെന്ന നിലപാടിലാണ് അജിത്തെങ്കിലും ആരാധകര്‍ അത് മുഖവിലയ്ക്കെടുത്തിട്ടില്ല. ശക്തമായ പിന്തുണയാണ് ഇപ്പോഴും ലഭിക്കുന്നത്. അജിത്തിന്‍റെ മാത്രമല്ല ശാലിനിയുടേയും മക്കളുടേയും പിറന്നാളും ചിത്രങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കാറുണ്ട്. പ്രണയിച്ച് വിവാഹിതരായ ഇരുവരേയും മാതൃക ദനപ്തികളായാണ് വിശേഷിപ്പിക്കാറുള്ളത്.

Recommended Video

വരി നില്‍ക്കാതെ വോട്ട് ചെയ്ത് അജിത്തും ശാലിനിയും | Filmibeat Malayalam

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X