ധനുഷും ഗൗതം മേനോനുമല്ല! എന്നെ നോക്കിയ പായും തോട്ട വൈകിയതിന് കാരണം താനാണെന്ന് നിര്‍മ്മാതാവ്!
സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ ഉറ്റുനോക്കുന്ന സിനിമകളിലൊന്നാണ് എന്നെ നോക്കി പായും തോട്ട. പ്രഖ്യാപനവേള മുതല്‍ത്തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന സിനിമയായിരുന്നു ഇത്. 2016ലായിരുന്നു സിനിമയുടെ ചിത്രീകരണം തുടങ്ങിയത്. സിനിമയുടെ റിലീസ് വൈകിയതുമായി ബന്ധപ്പെട്ട് ആരാധകര്‍ അടുത്തിടെയും പ്രശ്‌നങ്ങളുണ്ടാക്കിയിരുന്നു. ഇതോടെയാണ് ഇതേക്കുറിച്ച് പ്രതികരിച്ച് സംവിധായകന്‍ എത്തിയത്.
സിനിമയ്ക്കകത്തെ കച്ചവടത്തിന്റെ ഇരയാണ് താനെന്നും പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. സിനിമ ചെയ്യുന്നത് തന്‍രെ ജോലിയാണ്, അത് തീര്‍ക്കുന്നത് വരെ തന്നെ വെറുതെ വിടണമെന്നും റിലീസിന് ശേഷം അത് നല്ലതാണോ ചീത്തയാണോ എന്ന കാര്യത്തെക്കുറിച്ച് നിങ്ങള്‍ക്ക് പറയാമെന്നുമായിരുന്നു ഗൗതം മേനോന്‍ പറഞ്ഞത്. സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തുടരുന്നതിനിടയിലാണ് ഇതേക്കുറിച്ച് പ്രതികരിച്ച് നിര്‍മ്മാതാവായ മദനും എത്തിയത്.

ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇതേക്കുറിച്ച് വ്യക്തമാക്കിയത്. അന്ന് താന്‍ കൃത്യമായ തീരുമാനം എടുത്തിരുന്നുവെങ്കില്‍ ഇങ്ങനെ സംഭവിക്കില്ലായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. സിനിമ വൈകിയതിന് പിന്നിലെ കാരണക്കാരന്‍ താനാണ്. തന്നെ മാത്രമാണ് ഇക്കാര്യത്തില്‍ കുറ്റപ്പെടുത്തേണ്ടത്, എത്ര വലിയ പ്രതിസന്ധികളാണെങ്കിലും നിര്‍മ്മാതാവിന് ധൈര്യമുണ്ടെങ്കില്‍ അവയെ അതിജീവിക്കാമെന്ന വലിയ പാഠവും താന്‍ ഈ സിനിമയിലൂടെ പഠിച്ചുവെന്നും അദ്ദേഹം പറയുന്നു.
മെഗാസ്റ്റാറിന്‍റെ ബ്രഹ്മാണ്ഡ സിനിമയുടെ പ്രമോഷനോട് നോ പറഞ്ഞ് നയന്‍താര! ഞെട്ടിത്തരിച്ച് രാംചരണ്‍!


Click it and Unblock the Notifications











