twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുത്, നടൻ സേതുരാമന്റെ മരണം; വെളിപ്പെടുത്തലുമായി സുഹൃത്ത്

    |

    തമിഴ് നടൻ ഡോക്ടർ സേതുരാമൻ അന്തരിച്ച വാർത്ത ഏറെ ഞെട്ടലോടെയാണ കോളിവുഡ് സിനി ലോകവും ആരാധകരും കേട്ടത്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. എന്നാൽ താരത്തിന്റെ മരണ കാരണം കൊവിഡ് ബാധയെ തുടർന്നാണെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇതിനെതിരെ സോതുരാമന്റെ സുഹൃത്ത് ഡോക്ടർ അശ്വിൻ കുമാർ രംഗത്തെത്തിയിട്ടുണ്ട്. സോഷ്യൽ മീഡിയയിലൂടെയായിരുന്നു ഡോക്ടർ ആശ്വിന്റെ വെളിപ്പെടുത്തൽ. ഇരുവരും ഒന്നിച്ചുള്ള ചിത്രം പങ്കുവെച്ചു കൊണ്ടായിരുന്നു വെളിപ്പെടുത്തൽ.

    sethu raman

     സംഗീത മേഖലയ്ക്ക് 'ഭീഷണിയായി' സൈജു കുറുപ്പിന്റെ ഗാനം, പാട്ട് ഏറ്റെടുത്ത് സിനിമ ലോകം സംഗീത മേഖലയ്ക്ക് 'ഭീഷണിയായി' സൈജു കുറുപ്പിന്റെ ഗാനം, പാട്ട് ഏറ്റെടുത്ത് സിനിമ ലോകം

    സേതുരാമനുമായി തനിയ്ക്ക് 20 വർഷത്തെ സൗഹൃദമുണ്ട്. അദ്ദേഹത്തിന്റെ വിയോഗം തനിയ്ക്ക് തങ്ങാവുന്നതിലും അപ്പുറമാണ്. കൊറോണ ബാധിച്ചാണ് സേതുരാമൻ മരിച്ചെന്ന പ്രചരണം തെറ്റാണ്. ഹൃദാഘാതം മൂലമാണ് അദ്ദേഹം മരിച്ചതെന്നും ഡോക്ടർ വ്യക്തമാക്കി.

    ഇനി എല്ലാ ഡീലുകളും ലോക്ക് ഡൗൺ കഴിഞ്ഞിട്ട്, വ്യത്യസ്തമായ കൊറോണ സന്ദേശവുമായി ടൊവിനോഇനി എല്ലാ ഡീലുകളും ലോക്ക് ഡൗൺ കഴിഞ്ഞിട്ട്, വ്യത്യസ്തമായ കൊറോണ സന്ദേശവുമായി ടൊവിനോ

    മരണത്തിന് തൊട്ടു മുൻപും ഒരു ഡോക്ടർ എന്ന നിലയിൽ കൊറോണ വൈറസിനെതിരെയുള്ള പേരാട്ടത്തിൽ മുൻപന്തിയിൽ ഉണ്ടായിരുന്നു. കൊവിഡ് 19 നെതിരെ പോരാടൻ ആരാധകരോട് ആഹ്വാനം ചെയ്തിരുന്നു. ഡോക്ടർ സേതുരാമന്റെ ഈ വീഡിയോ കണ്ണീരോടെയാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തത്.സാമൂഹികമായ അകലം പാലിക്കുന്നതിനോടൊപ്പം വീട്ടിൽ പ്രായമായവർ ഉണ്ടെങ്കിൽ വളരെ ശ്രദ്ധിക്കണമെന്ന് സേതുരാമൻ പറയുന്നു.

     ഫുക്രുവും എലീനയും ജീവിതത്തിന്റെ ഭാഗം,സ്പെഷ്യൽ ആത്മബന്ധത്തെ കുറിച്ച് ആര്യ ഫുക്രുവും എലീനയും ജീവിതത്തിന്റെ ഭാഗം,സ്പെഷ്യൽ ആത്മബന്ധത്തെ കുറിച്ച് ആര്യ

    സതീഷ്, ഐശ്വര്യ രാജേഷ്, എന്നിങ്ങനെയുള്ള തെന്നിന്ത്യന്‍ താരങ്ങളാണ് സേതുരാമന്റെ മരണ വാര്‍ത്ത ആദ്യം പുറത്ത് വിടുന്നത്. സമൂഹ മാധ്യമങ്ങളിലൂടെ ഇക്കാര്യം ഇവര്‍ പങ്കുവെച്ചിരുന്നു. മണിക്കൂറുകള്‍ക്ക് മുന്‍പ് സേതുരാമന്‍ അന്തരിച്ചു. ഹൃദയാഘാതമാണ് മരണം കാരണം. അദ്ദേഹത്തിന്റെ കുടുംബത്തിന് എന്റെ അനുശോചനം അറിയിക്കുകയാണെന്നും ട്വിറ്ററിലൂടെ പങ്കുവെച്ച കുറിപ്പില്‍ സതീഷ് പറയുന്നു.

    സന്താനം നായകനായി എത്തിയ കണ്ണ ലഡ്ഡു തിന്ന ആസയ എന്ന ചിത്രത്തിലൂടെയാണ് സേതുരാമന് പ്രേക്ഷക ശ്രദ്ധ ലഭിച്ചത്. ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലായിരുന്നു താരം എത്തിയത്.വാലിബ രാജ, സക്ക പോഡു രാജ തുടങ്ങി 50/50 എന്നീ ചിത്രങ്ങളിലും ശ്രദ്ധിക്കപ്പെട്ട കഥാപാത്രങ്ങളിൽ എത്തിയിരുന്നു.ത്വക് രോഗവിദഗ്ദ്ധനായ സേതുരാമന്‍ ചെന്നൈയില്‍ സ്വന്തമായി സി ക്ലിനിക് എന്ന സ്‌കിന്‍ കെയര്‍ സ്ഥാപനം നടത്തുകയായിരുന്നു. വിവാഹിതനായ സേതുരാമന് ഒരു കുട്ടിയുണ്ട്.

    Read more about: death മരണം നടൻ
    English summary
    Reason for Sethuraman's death - clarification from doctor Ashwin
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X