»   » ഷൂട്ടിങ് തിരക്കുകള്‍ക്കിടയില്‍ നയന്‍താര എന്തിനാണ് ധൃതിപിടിച്ച് പോര്‍ച്ചുഗലിലേക്ക് പോയത് ?

ഷൂട്ടിങ് തിരക്കുകള്‍ക്കിടയില്‍ നയന്‍താര എന്തിനാണ് ധൃതിപിടിച്ച് പോര്‍ച്ചുഗലിലേക്ക് പോയത് ?

Posted By: Rohini
Subscribe to Filmibeat Malayalam

കൈ നിറയെ ചിത്രങ്ങളുമായി തിരക്കിലാണ് ഇപ്പോള്‍ തെന്നിന്ത്യന്‍ സൂപ്പര്‍ ലേഡി നയന്‍താര. സ്ത്രീകഥാപാത്രങ്ങള്‍ക്ക് പ്രധാന്യമുള്ള സിനിമകള്‍ തിരഞ്ഞെടുത്ത് ചെയ്യുന്ന തിരക്കിലാണ്. അതിനിടയില്‍ നടി എന്തിനാണ് ധൃതി പിടിച്ച് പോര്‍ച്ചുഗലിലേക്ക് പാഞ്ഞത്?

പ്രണയം കലശലായപ്പോള്‍ ചെയ്തത് പാരയായി, ആദ്യ പ്രണയത്തിലെ ആ അടയാളം മായ്ക്കാനൊരുങ്ങി നയന്‍താര

ചെന്നൈയില്‍ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിച്ചുകൊണ്ടിരിയ്ക്കുന്നതിനിടെയാണ് നയന്‍താര പെട്ടന്ന് പോര്‍ച്ചുഗലിലേക്ക് പോയത്. പെട്ടന്നുള്ള നടിയുടെ യാത്രയെ തുടര്‍ന്ന് പലതരത്തിലുള്ള ഗോസിപ്പുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിയ്ക്കുന്നത്.

വേലക്കാരനിടെ

മോഹന്‍രാജ സംവിധാനം ചെയ്യുന്ന വേലക്കാരന്‍ എന്ന ചിത്രത്തിലാണ് നയന്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. ശിവകാര്‍ത്തികേയനും ഫഹദ് ഫാസിലുമൊക്കെ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ഈ ചിത്രത്തിന്റെ തിരക്കിലാണ് നയന്‍താരയുടെ പോര്‍ച്ചുഗല്‍ ട്രിപ്പ്.

പ്രചരിച്ച വാര്‍ത്തകള്‍

ഷൂട്ടിങിനിടെ നയന്‍ പെട്ടന്ന് അപ്രത്യക്ഷമായപ്പോള്‍ പലതരത്തിലുള്ള ഗോസിപ്പുകളും പറഞ്ഞ് പ്രചരിച്ചു. കാമുകനൊപ്പം വിഘ്‌നേശ് ശിവയ്‌ക്കൊപ്പം അടിച്ചുപൊളിക്കാനാണ് ഷൂട്ടിങ് തടസ്സപ്പെടുത്തി നയന്‍ യൂറോപ്യന്‍ യാത്ര നടത്തിയത് എന്ന തരത്തിലായിരുന്നു വാര്‍ത്തകള്‍.

യഥാര്‍ത്ഥ കാരണം

എന്നാല്‍ കാമുകനൊപ്പമുള്ള അടിച്ചുപൊളിക്കാന്‍ വേണ്ടിയല്ല നയന്‍ പോര്‍ച്ചുഗലിലേക്ക് പോയത് എന്ന് നടിയോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. ബലം എന്ന പുതിയ തെലുങ്ക് ചിത്രത്തിന്റെ ആവശ്യത്തിനായിട്ടാണ് നടി പോര്‍ച്ചുഗലിലേക്ക് പോയത്.

ഗാനരംഗത്തിന് വേണ്ടി

ഗോപിചന്ദിനൊപ്പം നയന്‍ അഭിനയിക്കുന്ന ചിത്രമാണ് ബലം. ചിത്രീത്തിന്റെ ഭൂരിഭാഗം ഷൂട്ടിങും പൂര്‍ത്തിയാക്കി ഒരു ഗാനരംഗത്തിന് വേണ്ടി നയന്‍താരയെ കാത്തിരിയ്ക്കുകയായിരുന്നു അണിയറപ്രവര്‍ത്തകര്‍. തമിഴ് ചിത്രങ്ങള്‍ക്കിടയില്‍ അല്പമൊരു ഇടവേള കിട്ടിയപ്പോളാണ് ബലത്തിന്റെ പാട്ട് രംഗം ചിത്രീകരിക്കാനായി നയന്‍ പോര്‍ച്ചുഗലിലേക്ക് പോയത്.

English summary
Reason for Nayanthara's sudden Portugal visit

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam