»   » വിവാഹം മുടങ്ങിയതിന്റെ കാരണം വെളിപ്പെടുത്തി തൃഷ

വിവാഹം മുടങ്ങിയതിന്റെ കാരണം വെളിപ്പെടുത്തി തൃഷ

Posted By: Sanviya
Subscribe to Filmibeat Malayalam

നിശ്ചയിച്ച് ഉറപ്പിച്ച വിവാഹം മുടങ്ങാനുണ്ടായ കാരണം വെളുപ്പെടുത്തി തെന്നിന്ത്യന്‍ താരം തൃഷ. ആര്‍എസ് ദുരൈ സെന്തില്‍ കുമാര്‍ സംവിധാനം ചെയ്ത കൊടി എന്ന ചിത്രത്തിന്റെ വിജയാഘോഷ ചടങ്ങില്‍ സംസാരിക്കവെയാണ് നടി വിവാഹം മുടങ്ങിയതിന്റെ കാരണം വെളിപ്പെടുത്തിയത്.

നിര്‍മാതാവും ബിസിനസുകാരനുമായ വരുണ്‍മാനിയയുമായുള്ള വിവാഹ നിശ്ചയത്തിന് ശേഷമായിരുന്നു വേര്‍പിരിഞ്ഞത്. എന്നാല്‍ വിവാഹം വേണ്ടെന്ന് വയ്ക്കാനുണ്ടായ കാരണത്തെ കുറിച്ച് നടി മുമ്പ് തുറന്ന് പറയാന്‍ തയ്യാറായില്ല. ഇപ്പോഴിതാ ഒരു വര്‍ഷത്തിന് ശേഷം നടി വെളിപ്പെടുത്തുന്നു.

സിനിമയാണ് കാരണം

സിനിമയോടുള്ള തന്റെ ഇഷ്ടവും ആഗ്രഹവുമായിരുന്നു വിവാഹം മുടങ്ങാന്‍ കാരണമെന്ന് നടി വെളിപ്പെടുത്തി.

അഭിനയം നിര്‍ത്തണം

വിവാഹത്തിന് ശേഷം അഭിനയ നിര്‍ത്തണമെന്ന് എന്നോട് ആവശ്യപ്പെട്ടു. പക്ഷേ അതെനിക്ക് ഒരിക്കലും അംഗീകരിക്കാന്‍ കഴിഞ്ഞില്ല.

സിനിമയാണ് എല്ലാം

സിനിമായാണ് എനിക്ക് എല്ലാം. നായിക വേഷം കിട്ടിയില്ലെങ്കില്‍ സഹനടിയായി അഭിനയിക്കാനും ഞാന്‍ തയ്യാറാണ്. സിനിമ ചെയ്ത് മരണമടയുകയാണ് തന്റെ ആഗ്രഹം. തൃഷ ചടങ്ങില്‍ പറഞ്ഞു.

കൊടി

ആര്‍എസ് ദുരൈ സെന്തില്‍കുമാര്‍ സംവിധാനം ചെയ്ത കൊടിയിലാണ് തൃഷ ഒടുവിലായി അഭിനയിച്ചത്. ധനുഷാണ് ചിത്രത്തിലെ നായകന്‍.

English summary
Reason for Trisha’s Marriage Cancellation.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam