For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഐശ്വര്യ- ധനുഷ് വിവാഹമോചനത്തിൽ മൗനം, ഒന്നും ചെയ്യാൻ കഴിയാതെ രജനികാന്ത്, കാരണം

  |

  2022 ൽ പ്രേക്ഷകരുടെ ഇടയിൽ ഏറ്റവും കൂടുതൽ ചർച്ചയായ വിവാഹമോചനമായിരുന്നു താരങ്ങളായ ധനുഷിന്റേയും ഐശ്വര്യയുടേയും. സാമന്ത- നാഗചൈതന്യ വേർപിരിയലുമായി ബന്ധപ്പെട്ട ചർച്ച പുരോഗമക്കുമ്പോഴായിരുന്നു പ്രേക്ഷകരെ ഞെട്ടിച്ച് കൊണ്ട് അടുത്ത വേർപിരിയൽ വാർത്ത പുറത്ത് വന്നത്. 18 വർഷത്തെ ദാമ്പത്യ ജീവിതമാണ് താരങ്ങൾ അവസാനിപ്പിച്ചിരിക്കുന്നത്. രണ്ട് ആണക്കുട്ടികളുടെ രക്ഷകർത്താക്കളായ ഇവർ നീണ്ടകാലത്തെ വിവാഹജീവിതം അവസാനിപ്പിക്കാനുള്ള കാരണം വ്യക്തമാക്കിയിട്ടില്ല.

  പ്രവചനം സത്യം; 36ാം വയസ്സിൽ വിവാഹം, ഇപ്പേൾ കുഞ്ഞ്, ഇനി പ്രിയങ്കയുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്നത്... ‌

  2020 ജനുവരി 17 ന് ആയിരുന്നു വിവാഹമോചനത്തെ കുറിച്ച് വെളിപ്പെടുത്തിയത്. ഏറെ വൈകിയാണ് സോഷ്യൽ മീഡിയയിൽ ഡിവോഴ്സിനെ കുറിച്ചുള്ള കുറിപ്പ് പങ്കുവെച്ചത്. എന്നാൽ പെട്ടെന്ന് തന്നെ കുറിപ്പ് വൈറൽ ആവുകയായിരുന്നു. പ്രേക്ഷകർ മാത്രമല്ല സിനിമ ലോകവും ഏറെ ഞെട്ടലോടെയാണ് താരങ്ങളുടെ തീരുമാനം കേട്ടത്. ദീർഘകാലത്തെ ബന്ധം അവസാനിപ്പിക്കാനുള്ള കാരണം എന്താണെന്ന് ഇനിയും വ്യക്തമല്ല

  ഹോട്ടലിന്‍റെ ലോബിയിൽ വെച്ചാണ് ആദ്യത്തെ അവാർഡ് വാങ്ങിയ്,അന്ന് സംഭവിച്ചതിനെ കുറിച്ച് ഷീല

  ഞങ്ങളുടെ നന്മയ്ക്കും സ്വയം മനസ്സിലാക്കാനും വേണ്ടിയാണ് വേര്‍പിരിയുന്നതെന്നാണ് ധനുഷും ഐശ്വര്യയും പറയുന്നത്. എല്ലാക്കാര്യവും ആലോചിച്ചതിന് ശേഷമാണ് താരങ്ങൾ ഇങ്ങനെയൊരു തീരുമാനം എടുത്തതെന്നും വിവാഹമോചനത്തിനു് പിന്നാലെ റിപ്പോർട്ടുകൾ പ്രചരിച്ചിരുന്ന വേർപിരിയുന്നതിനെ കുറിച്ച് താരങ്ങൾ പറഞ്ഞത് ഇങ്ങനെ... ''സുഹൃത്തുക്കളായും ദമ്പതികളായും മാതാപിതാക്കളായും അഭ്യുദയകാംക്ഷികളായും 18 വര്‍ഷത്തെ ഒരുമിച്ചുള്ള ജീവിതം... വളര്‍ച്ചയുടെയും മനസിലാക്കലിന്‍റെയും പൊരുത്തപ്പെടലിന്‍റെയും ഒത്തുപോകലിന്‍റെയുമൊക്കെ യാത്രയായിരുന്നു അത്.. ഞങ്ങളുടെ വഴികള്‍ പിരിയുന്ന ഒരിടത്താണ് ഇന്ന് ഞങ്ങള്‍ നില്‍ക്കുന്നത്. പങ്കാളികള്‍ എന്ന നിലയില്‍ വേര്‍പിരിയാന്‍ തീരുമാനിച്ചു. വ്യക്തികള്‍ എന്ന നിലയില്‍ സ്വയം മനസിലാക്കുന്നതിന് സമയം കണ്ടെത്താനും ഞങ്ങള്‍ തീരുമാനിച്ചു. ഞങ്ങളുടെ തീരുമാനത്തെ ദയവായി മാനിക്കൂ. ഇത് കൈകാര്യം ചെയ്യാന്‍ അവശ്യമായ സ്വകാര്യത ഞങ്ങള്‍ക്ക് നല്‍കൂ''. ഐശ്വര്യയും ധനുഷും കുറിച്ചു.

  ധനുഷ് ട്വിറ്ററിലും ഐശ്വര്യ ഇൻസ്റ്റഗ്രാമിലൂടെയുമായിരുന്നു കുറിപ്പ് പങ്കുവെച്ചത്.അടിക്കുറിപ്പിന്‌റെ ആവശ്യമില്ല... നിങ്ങളുടെ സ്നേഹം മാത്രമാണ് വേണ്ടതെന്ന് ഇൻസ്റ്റഗ്രാമിൽ കുറിച്ച് കൊണ്ടാണ് വേർപിരിയുന്നതിനെ പറ്റി ഐശ്വര്യ പറഞ്ഞത്. എല്ലാവരോടും എപ്പോഴും ഒരുപാട് സ്നേഹം മാത്രം . ദൈവത്തിന്റെ തീരുമാനമാണിതെന്നും കുറിപ്പിൽ പറയുന്നുണ്ട്. ഡിവോഴ്സിനെ കുറിച്ച് വെളിപ്പെടുത്തിയതിന് ശേഷം താരങ്ങൾ സോഷ്യൽ മീഡിയയിലോ മാധ്യമങ്ങൾക്ക് മുന്നിലോ പ്രത്യക്ഷപ്പെട്ടിട്ടില്ല. അതേസമയം ഒത്തു തീർപ്പ് ചർച്ചകൾ കുടുംബങ്ങളുടെ ഭാഗത്ത് നിന്ന് പുരോഗമിക്കുകയാണെന്നു വാർത്തകൾ പ്രചരിക്കുകയാണ്

  വേർപിരിയൽ പ്രഖ്യാപിച്ചതിന് പിന്നാലെ തന്നെ വിഷയത്തിൽ പ്രതികരിച്ച് ധനുഷിന്‌റെ പിതാവ് രംഗത്ത് എത്തിയിരുന്നു. ഇരുവരും പിരിയുന്നില്ലെന്നും രണ്ട് പേരും തമ്മിൽ സൗന്ദര്യ പിണക്കം മാത്രമേയുള്ളൂവെന്നായിരുന്നു പിതാവ് കസ്തൂരി രാജ പറഞ്ഞത്. ''ഒരു കുടുംബത്തില്‍ ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള സ്വാഭാവികമായ പ്രശ്നങ്ങളാണ്. പ്രത്യക്ഷത്തില്‍ വിവാഹമോചനമല്ലെമന്നും അദ്ദേഹം കൂട്ടിച്ചേർത്തു കൂടാതെ പ്രശ്നത്തിൽ രജനികാന്ത് ഉൾപ്പെടെയുള്ളവർ ഇടപെട്ടിട്ടുണ്ടെന്നും പറ‍ഞ്ഞിരുന്നു. ഇവരുമായി സംസാരിച്ചിരുന്നുവെന്നും അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞിരുന്നു. നിലവിൽ ഇരുവരും ഹൈദരാബാദിലാണുള്ളത്.

  എന്നാൽ രജനിയ്ക്ക് ധനുഷിനെ നേരിൽ കാണാൻ കഴിഞ്ഞിട്ടില്ലെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വാർത്തകൾ. ഒരു തെന്നിന്ത്യൻ സിനിമ മാധ്യമമാണ് ഇതു സംബന്ധമായ വാർത്ത പുറത്ത് വിട്ടിരിക്കുന്നത്. ധനുഷിനെ നേരിൽ കണ്ട് സംസാരിക്കാൻ കഴിയാത്തത് കൊണ്ട് രജനി ഇക്കാര്യത്തിൽ മൗനം പാലിക്കുകയാണെന്നാണ് പ്രചരിക്കുന്ന റിപ്പോർട്ട്. ധനുഷ് തന്റെ സിനിമ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഹൈദരാബാദിലാണ്. കൊവിഡ് ലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് നടൻ ഐസ്വലേഷനിലാണെന്നും വാർത്തകൾ പ്രചരിക്കുന്നുണ്ട്.

  Read more about: rajinikanth aishwarya dhanush
  English summary
  Reason Why Rajinikanth Silent On Daughter Aishwarya Divorce With Dhanush
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X