ആ തെന്നിന്ത്യൻ താരം ബെഡിൽ പുലി, അച്ഛന് മുന്നിൽ പൂച്ച; ഭാര്യക്ക് ഇഷ്ടപ്പെട്ടില്ല; വെളിപ്പെടുത്തലുമായി അഭിഭാഷക
സിനിമാ ലോകത്ത് നിന്നും തുടരെ വിവാഹ മോചന വാർത്തകൾ പുറത്ത് വന്ന് കൊണ്ടിരിക്കുകയാണ്. ഈ വർഷം തമിഴ് സിനിമാ ലോകത്ത് നിന്നും ഒന്നിലേറെ വിവാഹ മോചന വാർത്തകൾ പുറത്ത് വന്നു. ജയം രവി-ആരതി, ജിവി പ്രകാശ്-സൈന്ധവി തുടങ്ങിയവരുടെ വേർപിരിയൽ വാർത്ത അടുത്തിടെയാണ് പുറത്ത് വന്നത്. ധനുഷ്-ഐശ്വര്യ രജിനികാന്ത് ഡിവോഴ്സിൽ കോടതി വിധി വരാൻ ദിവസങ്ങളേ ബാക്കിയുള്ളൂ. കഴിഞ്ഞ ദിവസം എആർ റഹ്മാനും വിവാഹ മോചിതനാകുന്ന വിവരം അറിയിച്ചു.
ബോളിവുഡിലും ഒരുപിടി താരങ്ങൾ കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കുള്ളിൽ വേർപിരിഞ്ഞു. ബോളിവുഡിലെ ലൈഫ് സ്റ്റെെൽ വിവാഹ മോചനത്തിന് കാരണമാകുന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് അഭിഭാഷക വന്ദന ഷാ. എആർ റഹ്മാൻ-സൈറ ബാനു ഡിവോഴ്സ് ലോയറാണ് വന്ദന ഷാ. ദീപക് പരീക് ക്ലിപ്സ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇവരുടെ തുറന്ന് പറച്ചിൽ.
ബോളിവുഡ് താരങ്ങളുടെ ജീവിതം വ്യത്യസ്തമാണ്. അവിഹിത ബന്ധങ്ങളാണ് പിരിയുന്നതിന് കാരണമെന്ന് ഞാൻ കരുതുന്നില്ല. പ്രധാനമായും ബോറടിയാണ് കാരണം. എല്ലാം കണ്ട് കഴിഞ്ഞു. അടുത്ത വിവാഹ ബന്ധത്തിലേക്ക് കടക്കും. ധനിക കുടുംബങ്ങളിലാണ് ഇത് നടക്കുന്നത്. രണ്ടാമത്തെ കാരണം അവരുടെ ലൈംഗിക ജീവിതം വ്യത്യസ്തമാണ്. സാധാരണ വ്യക്തികളുടെ വിവാഹ ജീവിതത്തിനും മുകളിലാണ് ഇവരുടെ ലൈംഗിക ജീവിതത്തിലെ പ്രതീക്ഷകൾ. വിവാഹ ജീവിതത്തിന് പുറത്ത് ബന്ധങ്ങൾ ഉണ്ടാകുന്നുണ്ട്. വൺ നെെറ്റ് സ്റ്റാൻഡ് പ്രശ്നമല്ല.
പ്രധാന പ്രശ്നം മടുപ്പും തനിക്ക് പ്രാധാന്യം തരുന്നില്ല എന്ന ചിന്തയുമാണ്. വിവാഹ ബന്ധത്തിന് പുറത്തുള്ളവരുടെ വാക്കുകൾ കേൾക്കേണ്ടി വരുന്നു. അത് അമ്മയാകാം. അല്ലെങ്കിൽ പ്രൊവെെഡ് ചെയ്യുന്ന സഹോദരനാകാം. ഭർതൃപിതാവുമാകാം. സൗത്തിലെ ഒരു താരത്തിന്റെ കേസുണ്ടായി. ഭർതൃപിതാവ് എല്ലാം നിയന്ത്രിക്കുന്നു. മരുമകൾ അതിൽ ഹാപ്പിയായിരുന്നില്ല.

ഈ ഭർത്താവ് ബെഡിലും അല്ലാതെയും കടുവയാണ്. 10000 കോടി ആസ്തിയുള്ള പിതാവിന് മുമ്പിൽ അയാൾ പൂച്ചയാകും. അത് വിവാഹ ബന്ധത്തിന്റെ തകർച്ചയ്ക്ക് വലിയ കാരണമായെന്നും വന്ദന ഷാ പറഞ്ഞു. വന്ദന ഷാ പറയുന്ന താരം ആരാണെന്ന ചോദ്യം ഇതിനകം സോഷ്യൽ മീഡിയയിൽ വന്നിട്ടുണ്ട്.
സിനിമാ ലോകത്ത് വലിയ വിവാദമായ നിരവധി വിവാഹ മോചനങ്ങൾ ഇതിനകം നടന്നിട്ടുണ്ട്. വേർപിരിയൽ വാർത്തകൾക്കിടെ സിനിമാ ലോകത്ത് ഒന്നിലേറെ താര വിവാഹങ്ങൾ നടക്കാൻ പോകുകയാണ്. നാഗ ചൈതന്യയും ശോഭിത ധുലിപാലയും ഡിസംബർ നാലിന് ഹൈദരാബാദിൽ വെച്ച് വിവാഹിതരാകും.
നടി കീർത്തി സുരേഷിന്റെ വിവാഹം ഡിസംബർ 11, 12 എന്നീ തിയതികളിലായി നടക്കുമെന്നാണ് വിവരം. തമന്ന ഭാട്ടിയയുടെയും വിജയ് വർമയുടെയും വിവാഹ വാർത്തകൾ പുറത്ത് വരുന്നുണ്ട്. ശോഭിത-നാഗ ചൈതന്യ വിവാഹ ഒരുക്കങ്ങളും മുന്നോടിയായുള്ള ചടങ്ങുകളും തുടങ്ങിക്കഴിഞ്ഞു. ലളിതമായ ചടങ്ങുകളോടെയാണ് വിവാഹമെന്നാണ് വിവരം.


Click it and Unblock the Notifications