നിവിന്‍ പോളിയുടെ നായിക വിജയ്‌ക്കൊപ്പം! വെെറലായി ദളപതി 63 ലൊക്കേഷന്‍ ചിത്രങ്ങള്‍! കാണൂ
സര്‍ക്കാരിനു ശേഷമുളള വിജയുടെ ദളപതി 63യ്ക്കായി ആരാധകര്‍ ഒന്നടങ്കം ആകാംക്ഷകളോടെയാണ് കാത്തിരിക്കുന്നത്. പൊളിറ്റിക്കല്‍ ത്രില്ലറായ സര്‍ക്കാരിനു ശേഷം ഇത്തവണ ഒരു സ്‌പോര്‍ട്‌സ് ത്രില്ലര്‍ ചിത്രവുമായിട്ടാണ് ദളപതി എത്തുന്നത്. പ്രഖ്യാപന വേളമുതല്‍ മികച്ച സ്വീകാര്യതയാണ് ദളപതി 63യ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. സിനിമയെക്കുറിച്ചുളള പുതിയ വിശേഷങ്ങള്‍ ആരാധകരുടെ പ്രതീക്ഷകള്‍ കൂട്ടാറുണ്ട്.
വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രം വലിയ ക്യാന്‍വാസിലാണ് അണിയിച്ചൊരുക്കുന്നത്. വിജയുടേ കരിയറിലെ ബിഗ് ബഡ്ജറ്റ് ചിത്രങ്ങളിലൊന്നായിട്ടാണ് ദളപതി 63 അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. സിനിമയില്‍ നിവിന്‍ പോളിയുടെ നായികയും ഒരു കഥാപാത്രമായി എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇപ്പോഴിതാ സെറ്റില്‍ നിന്നുളള നടിയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്.

ദളപതി 63
തെറി,മെര്‍സല്‍ എന്നീ ഹിറ്റ് സിനിമകള്‍ക്ക് ശേഷം വിജയും അറ്റ്‌ലീയും വീണ്ടുമൊന്നിക്കുന്ന സിനിമ കൂടിയാണ് ദളപതി 63. ആദ്യ രണ്ടു ചിത്രങ്ങളും ഹിറ്റാക്കിയ കൂട്ടുകെട്ടില്‍ നിന്നും ഇത്തവണ മികച്ചൊരു ചിത്രത്തില്‍ കുറഞ്ഞതൊന്നും ആരാധകര്‍ പ്രതീക്ഷിക്കുന്നില്ല. ആദ്യ രണ്ടു ചിത്രങ്ങളേക്കാള്‍ മികച്ചുനില്‍ക്കുന്നതായിരിക്കും ദളപതി 63യെന്ന് സംവിധായകന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. രാജാ റാണിയിലൂടെ സംവിധാനം ആരംഭിച്ച അറ്റ്‌ലിയുടെ നാലാമത്തെ സിനിമ കൂടിയാണിത്.

ത്രില്ലര്‍ വിഭാഗത്തില്‍പ്പെട്ട ചിത്രം
വനിതാ ഫുട്‌ബോള്‍ ടീമിനെ പരിശീലിപ്പിക്കാനായി എത്തുന്ന കോച്ചായിട്ടാണ് ചിത്രത്തില്‍ വിജയ് എത്തുന്നതെന്ന് അറിയുന്നു. ആദ്യമായിട്ടാണ് ദളപതി ഇത്തരമൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ത്രില്ലര്‍ വിഭാഗത്തില്‍പ്പെട്ട ചിത്രം ആക്ഷന്‍ രംഗങ്ങള്‍ക്കും പ്രാധാന്യം നല്‍കികൊണ്ടാണ് ഒരുക്കുന്നത്. ദളപതി 63യിലെ വിജയുടെതായി പുറത്തിറങ്ങിയ ഗെറ്റപ്പ് ചിത്രങ്ങളെല്ലാം സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു.

വിജയ്‌ക്കൊപ്പം നിവിന്‍ പോളിയുടെ നായിക
ദളപതി 63യില്‍ വിജയ്‌ക്കൊപ്പം നിവിന്‍ പോളിയുടെ നായികയും അഭിനയിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇത് ശരിവെക്കുന്ന തരത്തിലാണ് ഇപ്പോള്‍ സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരിക്കുന്നത്. നിവിന്‍ പോളിയുടെ നായികയായി ജേക്കബിന്റെ സ്വര്‍ഗരാജ്യത്തില്‍ അഭിനയിച്ച റെബ മോണിക്കയാണ് ദളപതി 63യില്‍ അഭിനയിക്കുന്നത്. റെബേക്കയുടെയും സഹതാരങ്ങളുടെയും ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

മൈക്കിളായി വിജയ്
ചിത്രത്തില്‍ മൈക്കിള്‍ എന്ന കഥാപാത്രമായിട്ടാണ് വിജയ് എത്തുന്നതെന്നാണ് വിവരം. ഇന്ദുജ,വര്‍ഷ ബൊല്ലാമ്മ തുടങ്ങിയവരും സിനിമയില്‍ അഭിനയിക്കുന്നുണ്ട്. ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര നായികാ വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ വമ്പന്‍ താരനിര തന്നെയാണ് അണിനിരക്കുന്നത്. വിവേക്, യോഗി ബാബു, ഡാനിയേല്‍ ബാലാജി, തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. ഇത്തവയും ബിഗ് ബഡ്ജറ്റില്‍ എടുക്കുന്ന വിജയ് ചിത്രം നിര്‍മ്മിക്കുന്നത് എജിഎസ് എന്റര്‍ടെയ്ന്‍മെന്റ്സാണ്.

ടീസറിനായുളള കാത്തിരിപ്പ്
ദളപതി 63യുടെ ഫസ്റ്റ്ലുക്ക് പോസ്റ്ററിനും ആദ്യ ടീസറിനായും വലിയ ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഇത്തവണയും ദീപാവലി റിലീസായിട്ടാണ് വിജയ് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. പരിയേറും പെരുമാള്‍ താരം കതിറും ദളപതി 63യില്‍ ഒരു പ്രാധാന്യമുളള കഥാപാത്രമായി എത്തുന്നുണ്ട്.
കാണൂ


Click it and Unblock the Notifications