അല്ലു അര്‍ജുന്റെ ചിത്രത്തിന് ലഭിച്ച സാറ്റലൈറ്റ് റൈറ്റ് ഞെട്ടിക്കുന്ന തുക, മലയാളത്തിലും!!
തെലുങ്ക് സിനിമാ ലോകത്ത് ഏറ്റവും താരമൂല്യമുള്ള നടനാണ് അല്ലു അര്‍ജ്ജുന്‍. നടന്റെ പുതിയ ചിത്രമായ 'നാ പേരു സൂര്യ, നാ ഇല്ലു ഇന്ത്യ' എന്ന ചിത്രത്തിന്റെ സാറ്റലൈറ്റ് റൈറ്റ് ഒരു സ്വകാര്യ ചാനല്‍ സ്വന്തമാക്കിയത് വന്‍ തുകയ്ക്കാണ്.
ഇനിയും ചിത്രീകരണം പൂര്‍ത്തിയാകാത്ത ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം വിറ്റു പോയത് 24 കോടി രൂപയ്ക്കാണ്. ചിത്രത്തിന്റെ ഡബ്ബിങ് അവകാശത്തിനും വന്‍ തുകയാണ് ലഭിച്ചത്.

സാറ്റലൈറ്റ് അവകാശം
വാര്‍ത്തകള്‍ സത്യമാണെങ്കില്‍ 23.75 കോടി രൂപയ്ക്കാണ് നാ പേരു സൂര്യ നാ ഇല്ലു ഇന്ത്യ എന്ന ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം വിറ്റുപോയത്. തെലുങ്ക് സിനിമയിലെ ഏറ്റവും ഉയര്‍ന്ന തുക തന്നെയാണിത്.

ഹിന്ദിയിലേക്ക്
ചിത്രം ഹിന്ദിയിലേക്ക് ഡബ്ബ് ചെയ്യുന്നതിന് വേണ്ടി വിറ്റതിലൂടെയും വന്‍ തുകയാണ് ലഭിച്ചത്. നേരത്തെ റിലീസ് ചെയ്ത അല്ലു അര്‍ജുന്റെ സറൈനഡു, ദുവ്വട എന്നീ ചിത്രങ്ങളുടെ ഡബ്ബിങ് വേര്‍ഷന് മികച്ച കലക്ഷനും അഭിപ്രായവും ലഭിച്ചിരുന്നു.

കേരളത്തില്‍
മല്ലു അര്‍ജ്ജുന്‍ എന്ന് കേരളക്കരയില്‍ അറിയപ്പെടുന്ന അല്ലു അര്‍ജ്ജുന് ഇവിടെയും വലിയ ആരാധകരുണ്ട്. അതുകൊണ്ട് തന്നെ മലയാളം ഡബ്ബിങ് വേര്‍ഷനും വന്‍ തുക ലഭിച്ചു.

ഏപ്രിലില്‍ റിലീസ്
ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിയ്ക്കുന്ന ചിത്രം ഏപ്രിലില്‍ റിലീസ് ചെയ്യും എന്നാണ് പ്രതീക്ഷിക്കുന്നത്. വക്കന്‍തം വംസി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അനു ഇമ്മാനുവലാണ് നായിക.


Click it and Unblock the Notifications











