രജനീകാന്തും ഐശ്വര്യയും ഒന്നിച്ചഭിനയിക്കുന്നു
രജനീകാന്തും ഐശ്വര്യയും ഒന്നിച്ചഭിനയിക്കുന്നു
സൂപ്പര്‍ഹിറ്റായ പടയപ്പക്കു ശേഷം രജനീകാന്ത് വീണ്ടും വരുന്നു. പടയപ്പ സംവിധാനം ചെയ്ത കെ.എസ്. രവികുമാര്‍ തന്നെയാണ് രജനിയുടെ പുതിയ ചിത്രവും സംവിധാനം ചെയ്യുക. ചിത്രത്തിന്റ പ്രമേയം ഇതുവരെ പുറത്തായിട്ടില്ല. എങ്കിലും രജനിയുടെ നായികയായി മുന്‍ ലോകസുന്ദരി ഐശ്വര്യാറായി എത്തുമെന്ന് ഏതാണ്ടുറപ്പായിക്കഴിഞ്ഞു. രജനിയോടൊപ്പം അഭിനയിക്കാന്‍ ഇതിനകം തന്നെ ഐശ്വര്യ സമ്മതം മൂളിക്കഴിഞ്ഞിട്ടുണ്ടെന്നാണ് കരുതുന്നത്.
പടയപ്പയില്‍ത്തന്നെ രജനിയുടെ നായികയായി ഐശ്വര്യയെ കൊണ്ടു വരാന്‍ ശ്രമങ്ങള്‍ നടന്നിരുന്നു. എന്നാല്‍ ഹിന്ദി ചിത്രങ്ങളിലെ തിരക്കു കാരണം ഐശ്വര്യക്ക് അഭിനയിക്കാന്‍ കഴിയാതെ വരികയായിരുന്നു. അങ്ങനെയൊരു ബുദ്ധിമുട്ട് ഈ തവണ ഉണ്ടാകില്ലെന്നാണ് സിനിമാവൃത്തങ്ങളുടെ കണക്കുകൂട്ടല്‍.
കമലഹാസന്‍ നായകനായ തെനാലി റിലീസായ ഉടന്‍ തന്നെ രവികുമാര്‍ രജനിചിത്രത്തിന്റെ പ്രവര്‍ത്തനത്തിലേര്‍പ്പെടും. തെനാലിക്കു വേണ്ടി ഇനിയും രണ്ടു പാട്ടുസീനുകള്‍ ചിത്രീകരിക്കാനുണ്ടെന്നാണ് കേള്‍ക്കുന്നത്.


Click it and Unblock the Notifications