കൊറോണ വരുമെന്ന് അന്നേ കമല്‍ ഹാസന്‍ പറഞ്ഞിരുന്നു! ഗുണ സിനിമയെ കുറിച്ചും വെളിപ്പെടുത്തലുമായി നടി രേഖ

മലയാളത്തില്‍ നിര്‍മ്മിച്ചൊരു സിനിമ തമിഴ്‌നാട്ടിലും വലിയ തരംഗമായി മാറിയിരിക്കുകയാണ്. മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന സിനിമയാണ് പുതിയ തരംഗത്തിന് കാരണമായത്. കമല്‍ ഹാസന്റെ ഗുണ എന്ന സിനിമ ചിത്രീകരിച്ച ഗുഹയ്ക്കുള്ളില്‍ നടന്ന സംഭവം എന്ന പേരിലാണ് ഈ ചിത്രം ശ്രദ്ധ നേടിയത്. ഇതിന് പിന്നാലെ കമല്‍ ഹാസനും സിനിമയിലെ മറ്റ് താരങ്ങളുമൊക്കെ അഭിപ്രായം പങ്കുവെച്ച് എത്തിയിരുന്നു.

ഇപ്പോഴിതാ നടി രേഖയുടെ പ്രതികരണവും ശ്രദ്ധേയമാവുകയാണ്. ഗുണ സിനിമയിലെ റോസി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടിയായിരുന്നു രേഖ. നടന്‍ കമല്‍ ഹാസനൊപ്പം താനും മഞ്ഞുമ്മല്‍ ബോയ്‌സ് കാണാന്‍ പോയതിനെ പറ്റിയാണ് വീഡിയോയിലൂടെ രേഖ പങ്കുവെച്ചിരിക്കുന്നത്.

rekha-kamal

റിലീസിനെത്തിയ സമയത്ത് ഗുണ കാര്യമായി വിജയിച്ചിരുന്നില്ല. എന്നാല്‍ പത്തിരുപത് കൊല്ലം കഴിയുമ്പോള്‍ ഈ സിനിമ ചര്‍ച്ച ചെയ്യപ്പെടുമെന്ന് കമല്‍ ഹാസന്‍ പറഞ്ഞിരുന്നു. അതുപോലെ തന്നെ നടന്നു. മാത്രമല്ല കൊറോണ എന്ന വൈറസ് വരുമെന്നും അദ്ദേഹം പറഞ്ഞിരുന്നതായി രേഖ വെളിപ്പെടുത്തുന്നു.

മഞ്ഞുമ്മല്‍ ബോയ്സ് കണ്ടപ്പോള്‍ പണ്ട് ഞങ്ങള്‍ ഗുണയില്‍ അഭിനയിച്ച ഓര്‍മകളിലേക്ക് തിരികെ കൊണ്ടുപോയി. ഗുണയും മഞ്ഞുമ്മല്‍ ബോയ്സും തമ്മില്‍ ഒരു ബന്ധവുമില്ല. പക്ഷേ ആ പാട്ട് കേള്‍ക്കുമ്പോള്‍ നമ്മുടെ ഉള്ളില്‍ നിന്ന് ഒരു കുളിരു വരും. അത് കേള്‍ക്കുമ്പോള്‍ ഒരുപാട് സന്തോഷം വരും.

ആ പാട്ടില്‍ ഞാന്‍ ഇല്ലെങ്കിലും ആ സിനിമയില്‍ ഞാന്‍ ഉണ്ടല്ലോ എന്നൊരു സന്തോഷം തോന്നും. കുറച്ചു നാള്‍ മുന്‍പ് കമല്‍ സാര്‍ പറഞ്ഞു ''നിങ്ങള്‍ എല്ലാം നോക്കിക്കോ കുറെ നാള്‍ കഴിയുമ്പോള്‍ കൊറോണ വൈറസ് എന്നൊരു വൈറസ് വരാന്‍ പോകുന്നു.'' അതും നടന്നു.

ഗുണ ഒരു സൂപ്പര്‍ ഹിറ്റ് സിനിമ ഒന്നും അല്ലായിരുന്നു. അന്ന് ആവറേജ് ആയി പോയ ഒരു സിനിമയിരുന്നു ഗുണ. പക്ഷേ ഈ പടം ഒരു ഇരുപത് മുപ്പത് വര്‍ഷം കഴിയുമ്പോഴും ചര്‍ച്ച ചെയ്യപ്പെടും എന്ന് കമല്‍ സര്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ അതും നടന്നു. അദ്ദേഹം ഒരു വലിയ മനുഷ്യന്‍ തന്നെ. സന്താന ഭാരതി സാറിനോട് ഞാന്‍ പറഞ്ഞു, ''സാര്‍ കമല്‍ സാര്‍ അന്ന് പറഞ്ഞതുപോലെ തന്നെ ഇപ്പൊ നടന്നല്ലോ എന്ന്. നോക്കു ആ പാട്ട് ഈ സിനിമയില്‍ വരുമ്പോ എന്തൊരു സന്തോഷമാണ് തോന്നുന്നത്''.

ആ പാട്ട് ആ സിനിമയില്‍ ഒരു പ്രണയിനിക്കായി പാടുന്നതാണെങ്കിലും സുഹൃത്തുക്കള്‍ക്ക് വേണ്ടിയും ആ പാട്ട് പാടാം. അത്തരത്തിലുള്ള ഒരു മനോഹരമായ പാട്ടാണ് അത്. ഗുണയില്‍ അഭിനയിക്കാന്‍ കഴിഞ്ഞതില്‍ എനിക്ക് ഭയങ്കര സന്തോഷമുണ്ട്. കമല്‍ സാറിനെ കുറെ നാള്‍ കഴിഞ്ഞാണ് കാണുന്നത്. അദ്ദേഹം, 'അമ്മാ എങ്ങനെയിരിക്കുന്നു' എന്ന് ചോദിച്ചു. ഒരുപാട് സന്തോഷം തോന്നി.

rekha-kamal

ഈ സിനിമ എല്ലാവരും തിയറ്ററില്‍ പോയി കാണണം. ഈ സിനിമയുടെ സംവിധാനം ഫോട്ടോഗ്രഫി, ഗുഹയിലേക്ക് ഇറങ്ങി പോകുന്നത്, കൊടൈക്കനാലില്‍ ലൊക്കേഷന്‍, എഡിറ്റിങ് എല്ലാം നന്നായിട്ടുണ്ട്. സിനിമയുടെ കാസ്റ്റിങ് ചെയ്തവര്‍ വളരെ അനുയോജ്യരായ ആളുകളെയാണ് തിരഞ്ഞെടുത്തത്. എല്ലാവരും അത്രയും മനോഹരമായി അഭിനയിച്ചിട്ടുണ്ട്. വളരെ നാച്ചുറല്‍ ആയിരുന്നു.

ക്ലൈമാക്സ് കണ്ടു കയ്യടിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. മഞ്ഞുമ്മല്‍ ബോയ്‌സിന്റെ സംവിധായകന് എന്റെ അഭിനന്ദനങ്ങള്‍. വളരെ നല്ല സിനിമയാണ് എല്ലാവരും തീയറ്ററില്‍ പോയി തന്നെ ഈ സിനിമ കാണണം.' രേഖ പറയുന്നു...

കമല്‍ ഹാസന്‍ വേറിട്ട ഗെറ്റപ്പിലെത്തിയ ചിത്രമാണ് ഗുണ. നായികയെ തട്ടികൊണ്ട് പോയി ഒരു ഗുഹയില്‍ താമസിപ്പിക്കുന്നതും മറ്റുമൊക്കെയാണ് സിനിമയുടെ ഇതിവൃത്തം. സിനിമ ഷൂട്ട് ചെയ്തതോട് കൂടിയാണ് ആ ഗുഹയ്ക്ക് ഗുണ എന്ന പേര് വരാന്‍ കാരണവും.

Read more about: rekha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X