മേക്കപ്പിടാതെ നടി ശ്രീദിവ്യയുടെ എറ്റവും പുതിയ ചിത്രങ്ങള്‍! സ്വീറ്റ് ആന്‍ഡ് ക്യൂട്ടെന്ന് ആരാധകര്‍

By Midhun Raj

വരുത്തപ്പെടാത വാലിബര്‍ സംഘം എന്ന ചിത്രത്തിലൂടെ തെന്നിന്ത്യന്‍ സിനിമാ പ്രേമികളുടെ പ്രിയങ്കരിയായ താരമാണ് നടി ശ്രീദിവ്യ. ശിവകാര്‍ത്തികേയന്‍ നായകനായ ചിത്രത്തില്‍ മികച്ച പ്രകടനമായിരുന്നു നടി കാഴ്ചവെച്ചത്. ഗ്ലാമറസ് റോളുകളില്‍ അധികം പ്രത്യക്ഷപ്പെടാതിരുന്ന താരം റൊമാന്റിക്ക് സിനിമകളിലാണ് കൂടുതലായും അഭിനയിച്ചത്. തമിഴില്‍ ശിവകാര്‍ത്തികേയന് പുറമെ വിശാല്‍, ജിവി പ്രകാശ് കുമാര്‍, വിഷ്ണു വിശാല്‍, വിക്രം പ്രഭു, അഥര്‍വ്വ, കാര്‍ത്തി തുടങ്ങിയവരുടെ നായികയായും ശ്രീദിവ്യ അഭിനയിച്ചിരുന്നു. തമിഴ്, തെലുങ്ക് ഭാഷകളിലാണ് നടി കൂടുതല്‍ തിളങ്ങിയത്.

sridivya

വരുത്തപ്പെടാത വാലിബര്‍ സംഘത്തിന് പുറമെ ജീവ, മരുത്, സങ്ക്‌ലി ബംഗ്ലി കതവെ തോറൈ എന്നീ ചിത്രങ്ങളും നടിയുടെതായി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമകളില്‍ ഇപ്പോള്‍ അത്ര സജീവമല്ലാത്ത താരം സോഷ്യല്‍ മീഡിയയില്‍ തന്റെ പുതിയ വിശേഷങ്ങള്‍ പങ്കുവെച്ച് എത്താറുണ്ട്. അതേസമയം ശ്രീദിവ്യയുടെതായി പുറത്തിറങ്ങിയ എറ്റവും പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം തരംഗമായി മാറിയിരുന്നു.

മേക്കപ്പിടാതെയുളള സാരി ലുക്കിലുളള ചിത്രങ്ങളാണ് നടിയുടെതായി ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. മഞ്ഞകളര്‍ ബ്ലൗസും പച്ചകളര്‍ സാരിയിലുമുളള നടിയുടെ പുതിയ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മുന്‍പും മേക്കപ്പിടാത്ത ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നടി പങ്കുവെച്ചിരുന്നു. ലോക്ഡൗണ്‍ കാലത്തും വീട്ടില്‍ നിന്നുളള വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം പങ്കുവെച്ച് ശ്രീദിവ്യ എത്തിയിരുന്നു. ശ്രീദിവ്യയുടെ ചിത്രങ്ങള്‍ക്ക് പിന്നാലെ കമന്റുകളുമായി ആരാധകരും എത്തിയിരുന്നു.

സ്വീറ്റ് ആന്‍ഡ് ക്യൂട്ട് എന്നാണ് നടിയുടെ പുതിയ ചിത്രങ്ങള്‍ക്ക് താഴെ ആരാധകര്‍ കുറിച്ചിരിക്കുന്നത്. അതേസമയം തമിഴിലും തെലുങ്കിലുമായി ഇരുപതിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുളള താരമാണ് ശ്രീദിവ്യ. തമിഴില്‍ ജീവയുടെ നായികയായി സങ്ക്‌ലി ബംഗ്ലി കതവ് തോറെ എന്ന ചിത്രമാണ് നടിയുടെതായി ഒടുവില്‍ തിയ്യേറ്ററുകളില്‍ എത്തിയത്. ഹൊറര്‍ കോമഡി വിഭാഗത്തില്‍പ്പെട്ട ചിത്രം തിയ്യേറ്ററുകളില്‍ വിജയമായിരുന്നു. തമിഴില്‍ അഥര്‍വ്വ നായകനാവുന്ന ഒത്തെയ്ക്ക് ഒത്തൈ ആണ് ശ്രിദിവ്യയുടെതായി അണിയറയില്‍ ഒരുങ്ങുന്ന എറ്റവും പുതിയ ചിത്രം.

More from Filmibeat

Read more about: sridivya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X