റെമോയിലെ മീസ ബ്യൂട്ടി ഗാനം ഹിറ്റാകുന്നു
ശിവകാര്‍ത്തികേയന്‍ നായകനാകുന്ന റെമോ എന്ന ചിത്രത്തിലെ മീസ ബ്യൂട്ടി ഗാനത്തിന് മികച്ച പ്രതികരണം. ചിത്രത്തിലെ മൂന്നാമത്തെ ഗാനമാണിത്. അനിരുദ്ധ് രവിചന്ദ്രരാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്.
വിവേകാണ് ഗാനം രചിച്ചിരിക്കുന്നത്. റിച്ചാര്‍ഡിനൊപ്പം അനിരുദ്ധ് രവിചന്ദ്രറും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ആദ്യം പുറത്തിറങ്ങിയ ചിത്രത്തിലെ രണ്ട് ഗാനങ്ങള്‍ക്കും മികച്ച പ്രതികരണമായിരുന്നു. പത്ത് ലക്ഷത്തിലധികം ആളുകളാണ് ഗാനം യുട്യൂബിലൂടെ കണ്ടത്.

ഭാഗ്യ രാജ് കണ്ണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കീര്‍ത്തി സുരേഷാണ് ചിത്രത്തിലെ നായിക വേഷം അവതരിപ്പിക്കുക. സതീഷ്, കെഎസ് ശിവകുമാര്‍, ശരണ്യ പൊന്‍വണ്ണം എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കും.
24എഎം സ്റ്റുഡിയോസിന്റെ ബാനറില്‍ ആര്‍ഡി രാജയാണ് ചിത്രം നിര്‍മിക്കുന്നത്. ഒക്ടോബര്‍ ഏഴിന് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. ചിത്രം മീസ ബ്യൂട്ടി ഗാനം.


Click it and Unblock the Notifications











