റെമോ ട്രെയിലര്‍ യു ട്യൂബില്‍ ഹിറ്റാകുന്നു ; ആദ്യ ദിവസം കണ്ടത് 20 ലക്ഷം പേര്‍ !!

By Pratheeksha

ഭാഗ്യരാജ് കണ്ണന്‍ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം റെമോയുടെ ട്രെയിലര്‍ ഒറ്റദിവസം യുട്യൂബില്‍ കണ്ടത് 20 ലക്ഷം പേര്‍. റീലീസ് ചെയ്ത ആദ്യദിവസമാണ് ഇത്രയേറെ പേര്‍ വീഡിയോ കണ്ടത്. യൂ ട്യൂബ് വീഡിയോയില്‍ ഒന്നാം സ്ഥാനത്തും റെമോ ആണ്. തമിഴ് പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന റെമോയില്‍ ശിവകാര്‍ത്തികേയനും കീര്‍ത്തി സുരേഷുമാണ് മുഖ്യവേഷത്തിലെത്തുന്നത്.

റെമോയിലെ ഗാനങ്ങളും റിലീസിനു മുന്‍പേ ശ്രദ്ധിക്കപ്പെട്ടിരുന്നു. തമിഴകത്തിന്റെ യുവ തരംഗം അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിലെ പാട്ടുകള്‍ക്ക് ഈണം നല്‍കിയിരിയ്ക്കുന്നത്. സംവിധായകന്‍ വിഘ്‌നേശ് ശിവ ആദ്യമായി ഗാന രചയിതാവായി എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

remoz-21-14

റെമോയിലെ സിരിക്കാതെ എന്ന ഗാനത്തിന്റെ പ്രമോഷനല്‍ വീഡിയോ പത്തു ലക്ഷത്തോളം പേരാണ് കണ്ടത്. സിനിമയില്‍ ഗാനങ്ങളുടെ പ്രമോഷന്‍ പരിപാടിയ്ക്കു തുടക്കമിട്ട ചിത്രം കൂടിയാണ് റെമോ. 24 എംഎം സ്റ്റുഡിയോയുടെ ബാനറില്‍ ആര്‍ഡി രാജയാണ് ചിത്രം നിര്‍മിയ്ക്കുന്നത്.

രജനിമുരുകന് ശേഷം കീര്‍ത്തി സുരേഷും ശിവകാര്‍ത്തികേയനും ഒന്നിക്കുന്ന ചിത്രം കൂടിയാണ് റെമോ. ചിത്രത്തില്‍ സ്ത്രീ വേഷത്തിലാണ് ശിവകാര്‍ത്തികേയന്‍ എത്തുന്നത്. ഒക്ടോബര്‍ ഏഴിന് റെമോ തിയേറ്ററുകളിലെത്തും.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X