രമ്യ കൃഷ്ണന്റെ ഭര്‍ത്താവും നടി ഭാനുപ്രിയയും തമ്മില്‍ പ്രണയത്തിലായിരുന്നു! കഥകള്‍ വെളിപ്പെടുത്തി ബെയില്‍വാന്‍
തമിഴ് സിനിമാലോകത്ത് വിവാദമായ വെളിപ്പെടുത്തലുകളാണ് അടുത്തിടെ ഉണ്ടാവാറുള്ളത്. പ്രമുഖരായ പല താരങ്ങളുടെയും പേരില്‍ ഗോസിപ്പുകള്‍ വരാറുണ്ട്. അത്തരത്തില്‍ ബെയില്‍വാന്‍ രംഗനാഥന്‍ പറഞ്ഞ ചില താരങ്ങളെ കുറിച്ചുള്ള കഥകളാണ് ഇപ്പോള്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരിക്കുന്നത്. നടി ഭാനുപ്രിയയെ കുറിച്ചും നടി രമ്യ കൃഷ്ണന്റെ ഭര്‍ത്താവിനെ പറ്റിയുമാണ് ഇപ്പോള്‍ ചില കഥകള്‍ പ്രചരിക്കുന്നത്.
തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നിങ്ങനെ പലഭാഷകളില്‍ അഭിനയിച്ച് സജീവമായി നില്‍ക്കുന്ന നടിയാണ് രമ്യ കൃഷ്ണന്‍. 40 വര്‍ഷമായി മുന്‍നിര നടിയായി തിളങ്ങി നിന്ന നടിയുടെ ഭര്‍ത്താവാണ് കൃഷ്ണവംശി. എന്നാല്‍ ഇദ്ദേഹം നടി ഭാനുപ്രിയയുമായി പ്രണയത്തിലായിരുന്നുവെന്നാണ് ബെയില്‍വാന്‍ രംഗനാഥന്‍ പറയുന്നത്.

പതിനാല് വയസ് മുതല്‍ അഭിനയിച്ച് തുടങ്ങിയ നടി രമ്യ കൃഷ്ണന്‍ തമിഴിലും തെലുങ്കിലും മാറിമാറി അഭിനയിച്ച് കൊണ്ടിരിക്കുകയായിരുന്നു. ഈ സമയത്താണ് കൃഷ്ണവംശി സംവിധാനം ചെയ്ത ശ്രീ ആഞ്ജനേയം, ചന്ദ്രലേഖ തുടങ്ങിയ ചിത്രങ്ങളില്‍ നായികയായി അഭിനയിക്കുന്നത്. പിന്നീട് തന്റെ രണ്ട് സിനിമകള്‍ സംവിധാനം ചെയ്ത കൃഷ്ണവംശായിയുമായി നടി പ്രണയത്തിലായി. ഇതിന് ശേഷമാണ് ഇരുവരും വിവാഹിതരാവുന്നത്. അതിന് മുന്‍പ് രമ്യ കൃഷ്ണന്‍ മറ്റൊരു വിവാഹം കഴിച്ചിരുന്നെങ്കിലും ഈ ബന്ധം വേര്‍പ്പെടുത്തുകയായിരുന്നു.
ഇതിനിടയിലാണ് കൃഷ്ണവംശി നടി ഭാനുപ്രിയയുമായി പ്രണയത്തിലാവുന്നതെന്നാണ് സിനിമാ നിരൂപകനും മാധ്യമപ്രവര്‍ത്തകനുമായ ബെയില്‍വാന്‍ രംഗനാഥന്‍ ഒരു വീഡിയോയിലൂടെ പറയുന്നത്.
'നടി ഭാനുപ്രിയയെ തന്റെ സിനിമയില്‍ നായികയായി അവതരിപ്പിക്കാന്‍ ഭാഗ്യരാജ് ഏറെ ആഗ്രഹിച്ചിരുന്നു. പക്ഷേ, അന്ന് തീരെ ചെറുപ്പമായിരുന്നതിനാല്‍ അതിനു സാധിച്ചില്ല. തുടര്‍ന്ന് മെല്ലോ പെസൗയു എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ചു.

ശേഷം ഭാനുപ്രിയ വ്യവസായിയായ ആദര്‍ശ് കൗസലിനെ വിവാഹം കഴിച്ചു, പല ഭാഷകളിലും മുന്‍നിര നടിയായി വളര്‍ന്നു കൊണ്ടിരിക്കുമ്പോഴാണ് സിനിമയില്‍ നിന്നും മാറി ഭാനുപ്രിയ വിദേശത്ത് സ്ഥിരതാമസമാക്കുന്നത്. വൈകാതെ ഭര്‍ത്താവുമായി അഭിപ്രായവ്യത്യാസം ഉണ്ടായതോടെ നടി വിവാഹമോചിതയായി. വീണ്ടും നാട്ടിലേക്ക് വന്ന ഭാനുപ്രിയ കുഞ്ഞിനൊപ്പം അഭിനയിക്കാന്‍ തുടങ്ങി.
അപ്പോഴാണ് സംവിധായകന്‍ കൃഷ്ണ വംശി ഭാനുപ്രിയയെ രണ്ടാം വിവാഹം കഴിക്കാന്‍ ആലോചിച്ച് അവളെ പിന്തുടരുകയും പ്രണയത്തിലാകുകയും ചെയ്തത്. എന്നാല്‍ രണ്ടാമത് വിവാഹം കഴിക്കാന്‍ കൃഷ്ണ വംശി ആഗ്രഹിച്ചെങ്കിലും അദ്ദേഹത്തെ വിവാഹം കഴിക്കാന്‍ ഭാനുപ്രിയ സമ്മതിച്ചില്ല. ഇതിന്റെ കാരണമെന്താണെന്ന് നടി ഒരിക്കലും പറഞ്ഞിരുന്നില്ല. ഇതിന് പിന്നാലെയാണ് കൃഷ്ണ വംശി രമ്യ കൃഷ്ണയെ വിവാഹം കഴിച്ചതെന്നും ബെയില്‍വാന്‍ രംഗനാഥന്‍ പുതിയൊരു അഭിമുഖത്തില്‍ പറയുന്നത്.


Click it and Unblock the Notifications