രമ്യയുടെ തമിഴ് പാട്ട് വന്‍ ഹിറ്റ്
അഭിനേത്രിയെന്ന നിലയില്‍ പേരെടുക്കാനും ശ്രദ്ധിക്കപ്പെടാനും രമ്യ നമ്പീശന് കുറച്ചുകാലം വേണ്ടിവന്നു. ആദ്യചിത്രത്തിന് ശേഷം കുറച്ചുനാള്‍ അന്യഭാഷകളിലും പരീക്ഷണങ്ങള്‍ നടത്തിയെങ്കിലും ഭാഗ്യം രമ്യയെ തുണച്ചിരുന്നില്ല. എന്നാല്‍ ട്രാഫിക്ക് എന്ന ചിത്രത്തിലൂടെ വമ്പന്‍ മേക്കോവര്‍ നടത്തിയെത്തിയ താരത്തിന് പിന്നീട് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. മലയാളത്തിലെ ബോള്‍ഡ് ആന്റ് ബ്യൂട്ടിഫുള്‍ നടിമാരുടെ ഗണത്തിലാണ് ഇന്ന് രമ്യയുടെ സ്ഥാനം.
അഭിനേത്രിയെന്ന നിലയ്ക്ക് സ്വയം തെളിയിക്കാന്‍ സയമെടുത്തെങ്കിലും ഗായികയെന്ന നിലയ്ക്ക് രമ്യ വളരെ പെട്ടെന്നാണ് സ്വീകാര്യയായി മാറിയത്. മലയാളത്തില്‍ മാത്രമല്ല തമിഴിലും രമ്യയുടെ സംഗീതം അംഗീകരിക്കപ്പെട്ടുകഴിഞ്ഞു. തമിഴില്‍ വിശാലും ലക്ഷ്മി മേനോനും അഭിനയിച്ച പാണ്ഡിയനാട് എന്ന ചിത്രത്തിനായി രമ്യ ആലപിച്ച ഗാനം വന്‍ ഹിറ്റായി മാറിയിരിക്കുകയാണ്. 'ഫ്‌ളൈ ഫ്‌ളൈ...' എന്നു തുടങ്ങുന്ന ഗാനം തരംഗമായി മാറുന്നതിന്റെ സന്തോഷത്തിലാണ് പുതുവര്‍ഷത്തില്‍ രമ്യ.
ഡി ഇമ്മന്റെ സംഗീതസംവിധാനത്തിലാണ് രമ്യ ഈ ഗാനം പാടിയത്. താരത്തിന്റെ ആദ്യത്തെ തമിഴ് ചലച്ചിത്രഗാനമാണിത്. റമ്മി എന്ന ചിത്രത്തിന് വേണ്ടി പാടാനായിരുന്നു തമിഴില്‍ രമ്യയ്ക്ക് ആദ്യം അവസരം ലഭിച്ചത്. എന്നാല്‍ ആ ഗാനത്തിന് ശബ്ദം ചേരാത്ത കാരണത്താല്‍ രമ്യ ആ അവസരം വേണ്ടെന്ന് വെയ്ക്കുകയായിരുന്നു. മലയാളത്തിലാണ് രമ്യ ആദ്യമായി പിന്നണിപാടിയത്. ഇക്കൂട്ടത്തില്‍ തട്ടത്തിന്‍ മറയത്തിലെ 'മുത്തുച്ചിപ്പി പോലൊരു' എന്ന ഗാനവും ബാച്ച്‌ലര്‍ പാര്‍ട്ടിയിലെ 'വിജന സൂരഭീ വാടികയില്‍' എന്ന ഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ചാനല്‍ അവതാരകയായി രംഗത്തെത്തിയ രമ്യ ഇന്ന് ഗായികയെന്ന നിലയിലും നടിയെന്ന നിലയിലും ഒരേപോലെ ശ്രദ്ധിക്കപ്പെടുന്നുണ്ട്. രമ്യയുടെ സഹോദരന്‍ രാഹുല്‍ സുബ്രഹ്മണ്യനും സംഗീതലോകത്ത് ശ്രദ്ധിക്കപ്പെടുകയാണ്. രമ്യ പ്രധാന വേഷം ചെയ്ത ഫിലിപ്‌സ് ആന്റ് ദി മങ്കി പെന്‍ എന്ന ചിത്രത്തിന് സംഗീതസംവിധാനം നിര്‍വ്വഹിച്ചത് രാഹുലാണ്.


Click it and Unblock the Notifications
