'മകൾ പിറന്നശേഷം അജിത്തിന്റെ ആ സ്വഭാവം മാറി, അഭിമുഖങ്ങൾ നൽകുന്നില്ലെന്ന തീരുമാനത്തിലേക്ക് എത്തിച്ചത് ദാമ്പത്യം'

തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടയാളാണ് അജിത്ത്. തലയെന്നാണ് ആരാധകര്‍ അദ്ദേഹത്തെ വിളിക്കുന്നത്. ഫാന്‍സ് അസോസിയേഷനില്‍ അദ്ദേഹത്തിന് താല്‍പര്യമില്ലെങ്കിലും അതൊന്നും ആരാധകര്‍ക്ക് തടസമല്ല. വിശേഷ ദിവസങ്ങളും പുത്തന്‍ റിലീസുമെല്ലാം അവര്‍ ആഘോഷമാക്കി മാറ്റാറുണ്ട്. എന്‍ വീട് എന്‍ കണവര്‍ എന്ന ചിത്രത്തിലൂടെയായാണ് അജിത്ത് തുടക്കം കുറിച്ചത്. കാതല്‍ കോട്ടൈയായിരുന്നു അദ്ദേഹത്തിന് ബ്രേക്കായി മാറിയത്. അമര്‍ക്കളമെന്ന ചിത്രത്തിലൂടെയായാണ് അദ്ദേഹത്തിന് ആക്ഷന്‍ ഹീറോ പരിവേഷം ലഭിച്ചത്.

എല്ലാതരം വേഷങ്ങളും തന്നില്‍ ഭദ്രമാണെന്ന് തെളിയിച്ച് മുന്നേറുകയായിരുന്നു അദ്ദേഹം. മലയാളികളുടെ പ്രിയനായികയായ ശാലിനിയെയാണ് അജിത്ത് വിവാഹം ചെയ്തത്. പ്രണയവിവാഹമായിരുന്നു ഇവരുടേത്. അമര്‍ക്കളമെന്ന ചിത്രത്തിനിടയില്‍ വെച്ചായിരുന്നു ഇരുവരും പ്രണയത്തിലായത്. വിവാഹത്തോടെയായി സിനിമയില്‍ നിന്നും ഇടവേളയെടുത്തിരിക്കുകയാണ് ശാലിനി.

Ajith Kumar

പൊതുപരിപാടികളിലും മറ്റുമായി ശാലിനിയുടെ വിശേഷങ്ങളും ആരാധകര്‍ അറിയാറുണ്ട്. മക്കളുടെ സ്‌കൂളിലെ പരിപാടികള്‍ക്കായി ഇവര്‍ കുടുംബസമേതമായി എത്താറുണ്ട്. തിരക്കുകള്‍ക്കിടയിലും കുടുംബത്തിനായി സമയം മാറ്റിവെക്കുന്നയാളാണ് അജിത്ത്. വെക്കേഷന്‍ സമയത്ത് കുടുംബസമേതമായി യാത്രകള്‍ നടത്തുന്ന പതിവുണ്ട് അദ്ദേഹത്തിന്.

തെന്നിന്ത്യൻ സിനിമപ്രേമികളുടെ തലയായ അജിത്ത് ഇന്ന് അമ്പത്തിമൂന്നാം പിറന്നാൾ ആഘോഷിക്കുകയാണ്. ഭർത്താവിന്റെ പിറന്നാളിനോട് അനുബന്ധിച്ച് ബൈക്ക് റൈഡ് ഇഷ്ടപ്പെടുന്ന അജിത്തിന് ഒരു ലക്ഷ്വറി ഡുക്കാറ്റി തന്നെ സമ്മാനമായി നൽകി ശാലിനി എന്നാണ് പുറത്ത് വരുന്ന റിപ്പോർ‌ട്ടുകൾ. പിറന്നാൾ ആഘോഷിക്കുന്ന തല അജിത്തിനെ കുറിച്ച് ഇതുവരെ അധികമാരും അറിഞ്ഞിട്ടില്ലാത്ത ചില രസകരമായ കാര്യങ്ങൾ അറിയാം...

എസ്പിബിയുടെ ശുപാർശയിലാണ് തമിഴിൽ അഭിനയിക്കാൻ അജിത്തിന് അവസരം ലഭിച്ചത്. ആദ്യകാലങ്ങളിൽ വിവാദ സെലിബ്രിറ്റിയായിരുന്നു അജിത്ത്. അദ്ദേഹത്തിന് ഒരുപാട് ഈഗോ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. എ.ആർ മുരുഗദോസ്, സംവിധായകൻ മണിരത്നം തുടങ്ങിയവരോടെല്ലാം പലവിധ കാരണങ്ങളാൽ അജിത്തിന് ഈഗോ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവത്രേ. എന്നാൽ പിന്നീട് മകൾ ജനിച്ചതിന് ശേഷമാണ് അദ്ദേഹം ഈഗോ ഉപേക്ഷിച്ചതെന്നാണ് റിപ്പോർട്ട്.

എല്ലാ വർഷവും തമിഴ്നാട്ടിൽ കൃത്യമായി നികുതി അടയ്ക്കുന്നവ സെലിബ്രിറ്റികളിൽ ഒരാളാണ് അജിത്ത്. കള്ളപ്പണ പ്രശ്‌നങ്ങൾക്ക് അറുതിവരുത്തുന്നതിൽ ഭാ​ഗമാകുന്നതിനായി സിനിമയിൽ അഭിനയിച്ചതിനുള്ള പ്രതിഫലം ചെക്കിലൂടെയാണ് താരം വാങ്ങുന്നത്. 2011ൽ പുറത്തിറങ്ങിയ മങ്കാത്ത എന്ന ചിത്രം മുതൽ അജിത്ത് ഈ രീതി പിന്തുടരുന്നുണ്ടെന്നും റിപ്പോർട്ടുണ്ട്.

Ajith Kumar

അജിത്ത് അഭിനയിക്കാൻ തുടങ്ങിയ ആദ്യ നാളുകളിൽ എല്ലാവരുമായും വളരെ എളുപ്പത്തിൽ സൗഹൃദത്തിലാവുകയും എളിമയോടെ ആളുകളോട് പെരുമാറുകയും സംസാരിക്കുകയും ചെയ്തിരുന്നു. തന്റെ ആശ്രിതരെ പലവിധത്തിൽ ഇപ്പോഴും താരം സഹായിക്കുന്നുണ്ട്. എന്നാൽ വിവാഹശേഷം മാധ്യമപ്രവർത്തകരാൽ ചില ബുദ്ധിമുട്ടുകളും പ്രശ്‌നങ്ങളും നേരിടേണ്ടി വന്നതിനാൽ മാധ്യമങ്ങൾക്ക് മുന്നിൽ ഇനി സംസാരിക്കില്ല എന്ന കടുത്ത തീരുമാനം താരം എടുത്തു.

അന്തരിച്ച നടൻ പാണ്ഡു അജിത്തിൻ്റെ ഏറ്റവും അടുത്ത സുഹൃത്തും ഉപദേശകനുമായിരുന്നുവെന്നത് പലർക്കും അറിയാത്ത വിഷയമാണ്. അതുപോലെ അന്തരിച്ച നടൻ വിവേകും രമേഷ് കണ്ണൻ, നടൻ കരൺ എന്നിവരും അദ്ദേഹവുമായി അടുത്ത സൗഹൃദമുള്ളവരായിരുന്നു. അജിത്ത് ഏറ്റവും ബഹുമാനിക്കുന്ന നടനാണ് രഘുവരനെന്ന് പലർക്കും അറിയില്ല. അജിത്ത് സാധാരണയായി തൻ്റെ സിനിമകളുടെ വിജയപരാജയങ്ങളെക്കുറിച്ച് അധികം വിഷമിക്കാറില്ല.

എന്നാൽ ബില്ല 2 പരാജയപ്പെട്ടത്‌ അദ്ദേഹത്തെ ആശങ്കയിലാക്കിയിരുന്നു. പരാജയമായിരുന്നുവെങ്കിലും ബില്ല 2 ഇപ്പോഴും അജിത് ആരാധകർ ആഘോഷിക്കുന്ന ഒരു അജിത്ത് സിനിമയാണ്. 2014ഓടെ ഇന്റസ്ട്രിയിലെ അടുത്ത സൂപ്പർ സ്റ്റാർ സിമ്പുവാകുമെന്ന് 2004ൽ അജിത്ത് അടുത്ത സുഹൃത്തുക്കളോട് പറഞ്ഞതായി റിപ്പോർട്ടുണ്ട്. ഗർഭിണിയായിരിക്കെയാണ് ശാലിനി സിമ്പുവിൻ്റെ മന്മഥൻ്റെ ഫസ്റ്റ് ഡെ ഫസ്റ്റ് ഷോ കണ്ടത് എന്നത് ശ്രദ്ധേയമാണ്. സായിബാബയുടെ കടുത്ത ഭക്തനാണ് അജിത്ത്.

Read more about: ajith kumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X