'മാസങ്ങൾ മാത്രം നീണ്ടുനിന്ന പ്രണയത്തിനായി പൊട്ടിച്ചത് കോടികൾ'; ഹൻസികയ്ക്കായി സിമ്പു ചിലവഴിച്ചത് ആറ് കോടി രൂപ?
നാൽപ്പത് വർഷമായി തമിഴ് സിനിമയുടെ ഭാഗമാണ് സകലകലാവല്ലഭനായ നടൻ സിലംബരസൻ എന്ന സിമ്പു. എസ്ടിആറെന്ന് ആരാധകർ വിളിക്കുന്ന താരം ഇന്നും യുവതാരങ്ങൾക്കിടയിലെ ക്രൗഡ് പുള്ളർ തന്നെയാണ്. എന്തൊക്കെ വിമർശനങ്ങൾ വന്നാലും ഒരൊറ്റ മാസ് പെർഫോമൻസ് മാത്രം മതി പ്രേക്ഷകർ സിമ്പുവിന് വേണ്ടി തിയേറ്ററുകളിലെത്താൻ. മാനാടിനുശേഷം സിമ്പു തന്റെ കരിയറിന് വലിയ പ്രാധാന്യം കൊടുത്താണ് മുന്നോട്ട് പോകുന്നത്.
എത്രമാത്രം ജനപ്രിയനാണ് അതുപോലെ വിവാദ പുരുഷനുമാണ് സിനിമയിൽ നായികനായി അഭിനയിച്ച് തുടങ്ങിയ കാലം മുതൽ സിമ്പു. താരത്തിന്റെ പ്രണയ ബന്ധങ്ങൾ ഏറെ ചർച്ച ചെയ്യപ്പെട്ടിട്ടുള്ള ഒന്നാണ്. നാൽപ്പത്തൊന്നുകാരനായ താരം ഇതുവരെ പലവട്ടം പ്രണയത്തിലായി എങ്കിലും അവയിൽ ഒന്നും പോലും വിവാഹത്തിലേക്ക് എത്തിയില്ല.

അതുകൊണ്ട് തന്നെ തമിഴിലെ മോസ്റ്റ് എലിബിൾ ബാച്ചിലേഴ്സിന്റെ ലിസ്റ്റിൽ ഒന്നാമതാണ് സിമ്പുവിന്റെ സ്ഥാനം. സൂപ്പർ സ്റ്റാർ രജിനികാന്തിൻ്റെ മകൾ ഐശ്വര്യയുമായി ഒരു കാലത്ത് സിമ്പു പ്രണയത്തിലായിരുന്നുവെന്ന് വാർത്തകളുണ്ടായിരുന്നു. ബ്രേക്കപ്പിനുശേഷം ഇരുവരും തമ്മിലുള്ള ഫോൺ സംഭാഷണം എന്ന പേരിൽ ഓഡിയോ ക്ലിപ്പുകളും പ്രചരിച്ചിരുന്നു.
ശേഷം സിമ്പു വല്ലവനിൽ അഭിനയിച്ചതോടെ ലേഡി സൂപ്പർ സ്റ്റാർ നയൻതാരയുമായി പ്രണയത്തിലായി. താരങ്ങളുടെ സ്വകാര്യ ചിത്രങ്ങൾ ഇന്റർനെറ്റിൽ ലീക്കായതും വലിയ വാർത്തയായിരുന്നു. പക്ഷെ ജാതകം അടക്കമുള്ള വിഷയങ്ങൾ വിവാഹം എന്നതിലേക്ക് ഇരുവരേയും എത്തിക്കുന്നതിന് തടസമായി. അതോടെ സിമ്പുവും നയൻതാരയും വേർപിരിഞ്ഞു. നയൻതാരയെ എപ്പോഴും മിസ് ചെയ്യാറുണ്ടെന്നാണ് മുമ്പ് ഒരു അഭിമുഖത്തിൽ സംസാരിക്കവെ സിമ്പു പറഞ്ഞത്.
പിന്നീട് സിമ്പു കരിയറിൽ കൂടുതൽ ശ്രദ്ധ ചെലുത്തി മുന്നോട്ട് പോകുന്നതിനിടെയാണ് നടി ഹൻസിക മോത്വാനിക്കൊപ്പം വാല് സിനിമ ചെയ്യുന്നതും നടിയുമായി പ്രണയത്തിലാകുന്നതും. ബന്ധം ശക്തമായപ്പോൾ വിവാഹിതരാകാമെന്ന് ഇരുവരും തീരുമാനിക്കുകയും സമൂഹമാധ്യമങ്ങളിലൂടെ തങ്ങൾ ഉടൻ വിവാഹിതരാകുമെന്ന് ആരാധകരെ അറിയിക്കുകയും ചെയ്തു. പക്ഷെ ആ പ്രഖ്യാപനം വന്ന് വൈകാതെ ഇരുവരും വേർപിരിഞ്ഞു.
സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് സിമ്പു നിരവധി പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്ന സമയം കൂടിയായിരുന്നു അത്. ഒരു പ്രസംഗത്തിൽ തനിക്ക് ഒരു പ്രശ്നം വന്നപ്പോൾ താൻ സ്നേഹിച്ചിരുന്ന പെൺകുട്ടി പോലും ഉപേക്ഷിച്ച് പോയിയെന്ന് സിമ്പു ഹൻസികയെ കുറിച്ച് പറഞ്ഞത് വൈറലായിരുന്നു. വളരെ കുറച്ച് മാസങ്ങൾ മാത്രമാണ് ഇരുവരുടെയും പ്രണയം നീണ്ടുനിന്നത്.

പക്ഷെ വേർപിരിയാനുള്ള കാരണം സിമ്പുവോ ഹൻസികയോ വെളിപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും, തൻ്റെ വിവാഹ വീഡിയോയിൽ സിമ്പുവുമായുള്ള പ്രണയത്തെക്കുറിച്ച് സംസാരിക്കവെ തൻ്റെ ആദ്യ പ്രണയം മറക്കാൻ തനിക്ക് പത്ത് വർഷത്തിലേറെ സമയമെടുത്തുവെന്ന് ഹൻസിക മോത്വാനി പറഞ്ഞിരുന്നു.
സിമ്പുവിൻ്റെയും ഹൻസികയുടെയും പ്രണയം അവസാനിച്ചെങ്കിലും ഇരുവരും പ്രണയത്തിലായിരുന്ന സമയത്ത് ഹാസികയ്ക്കായി സിമ്പു ഏകദേശം ആറ് കോടിയോളം രൂപ ചിലവഴിച്ചതായാണ് റിപ്പോർട്ട്. അതേ സമയം ഇതേക്കുറിച്ചോ ഹൻസികയെക്കുറിച്ചോ സിമ്പു തെറ്റായി ഇതുവരെയും സംസാരിച്ചിട്ടില്ല. ഇപ്പോഴും താരങ്ങൾ തമ്മിൽ സൗഹൃദമുണ്ട്. തന്റെ ബിസിനസ് പാർട്ണറും സുഹൃത്തുമായ സൊഹെയ്ൽ കതൂരിയയാണ് ഹൻസികയുടെ ഭർത്താവ്.
2022 ഡിസംബറിലായിരുന്നു ഇരുവരുടെയും വിവാഹം. ടെലിവിഷൻ ഷോയിലൂടെ അരങ്ങേറ്റം കുറിച്ച ഹൻസിക ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. പാരമ്പര്യമായി ബിസിനസ് കുടുംബമാണ് ഹൻസികയുടേത്.
നടനും സംവിധായകനുമെല്ലമായ ടി.ആർ രാജേന്ദ്രന്റെ മൂത്തമകനാണ് സിമ്പു. കൈക്കുഞ്ഞായിരിക്കുമ്പോൾ മുതൽ അഭിനയിച്ച് തുടങ്ങിയ സിമ്പു നാൽപ്പത്തിയൊന്നിലും അവിവാഹിതനാണ്. സിമ്പുവിന്റെ വിവാഹമാണ് ആരാധകരുടെ ഏറ്റവും വലിയ സ്വപ്നം.


Click it and Unblock the Notifications











