അജിത്തിന്റെ വീട് റെയ്ഡ് ചെയ്‌തോ, എന്തിന്; വാര്‍ത്തയിലെ സത്യമെന്താണ്?

സിനിമാ താരങ്ങളെ കുറിച്ച് ഇല്ലാക്കഥകള്‍ പ്രചരിയ്ക്കുന്നത് സ്വാഭാവികമാണ്. എന്നാല്‍ ടെലിവിഷന്‍ പരിപാടികളിലോ പ്രമോഷന്‍ ചടങ്ങുകളിലോ അവാര്‍ഡ് നിശകളിലോ പങ്കെടുക്കാത്ത അജിത്തിനെ കുറിച്ച് ഗോസിപ്പുകള്‍ അധികം വരാറില്ല. എന്നാലിപ്പോള്‍ നടനെ കുറിച്ച് ഒരു കിംവദന്തി പ്രചരിയ്ക്കുന്നു.

തല അജിത്തിന്റെ വീട്ടില്‍ വനംവകുപ്പ് റെയ്ഡ് നടത്തി എന്ന തരത്തിലാണ് വാര്‍ത്തകള്‍ പ്രചരിയ്ക്കുന്നത്. എന്നാല്‍ എന്തിന് വേണ്ടി എന്ന് വാര്‍ത്തകളില്‍ പറയുന്നില്ല. ഈ പറയുന്ന കാര്യത്തില്‍ എന്തെങ്കിലും വ്യക്തതയുണ്ടോ എന്ന് അന്വേഷിച്ചപ്പോഴാണ് കെട്ടുകഥയാണെന്ന് ബോധ്യപ്പെട്ടത്. അജിത്തിന്റെ വീട്ടില്‍ അങ്ങനെ ഒരു വകുപ്പും റെയ്ഡ് നടത്തിയിട്ടില്ലെന്ന് നടനോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.

ajithkumar

നിലവില്‍ വലിമയ് എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കുകളിലാണ് അജിത്ത്. ഹൈദരബാദ് റാമോജി ഫിലിം സിറ്റിയില്‍ ഗംഭീര സെറ്റിട്ടാണ് ഷൂട്ടിങ് നടന്നുകൊണ്ടിരിയ്ക്കുന്നത്. എന്നൈ അറിന്താല്‍ എന്ന ചിത്രത്തിന് ശേഷം അജിത്ത് പോലീസ് യൂണിഫോം വേഷത്തിലെത്തുന്ന ചിത്രമാണ് വലിമയ്. നേര്‍കൊണ്ട പറവൈ എന്ന ചിത്രത്തിന് ശേഷം അജിത്തും, സംവിധായകന്‍ എച്ച് വിനോദും നിര്‍മാതാവ് ബോണി കപൂറും ഒന്നിയ്ക്കുന്ന ചിത്രമെന്ന പ്രത്യേകതയും വലിമയ്ക്കുണ്ട്. യുവന്‍ ശങ്കര്‍ രാജ ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നു.

Read more about: ajith അജിത്ത്
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X