ഭര്‍ത്താവ് മര്‍ദ്ധിച്ചതോടെ കുഞ്ഞ് പുറത്തേക്ക് വന്നു! പിന്നീടുള്ള ജീവിതത്തെ പറ്റി നടി രേഷ്മ പശുപുലേറ്റി

മലയാളികള്‍ക്ക് സുപരിചിതയായ തമിഴ് നടിയാണ് രേഷ് പശുപുലേറ്റി. 2016 ല്‍ പുറത്തിറങ്ങിയ ഗേള്‍സ് എന്ന ചിത്രത്തില്‍ പ്രധാനപ്പെട്ടൊരു കഥാപാത്രത്തെ അവതരിപ്പിച്ചത് രേഷ്മയായിരുന്നു. ഇതിന് പുറമേ തമിഴിലും തെലുങ്കിലുമൊക്കെ നിരവധി സിനിമകളിലും സീരിയലിലുമൊക്കെ നടി അഭിനയിച്ചിരുന്നു.

ഒരു തെലുങ്ക് ടിവി ചാനലിന്റെ അവതാരകയായും വാര്‍ത്താ റിപ്പോര്‍ട്ടറായിട്ടുമാണ് രേഷ്മ കരിയര്‍ ആരംഭിക്കുന്നത്. പിന്നീട് തമിഴിലേക്ക് ചുവടുറപ്പിച്ചു. 2016ല്‍ വിഷ്ണു വിശാലിന്റെ വേലൈനു വന്ധൂട്ട വെള്ളക്കാരന്‍ എന്ന ചിത്രത്തില്‍ ഒരു സഹനടിയായി അഭിനയിച്ചു ശ്രദ്ധിക്കപ്പെട്ടു. ഈ ചിത്രത്തിലെ പുഷ്പ എന്ന കഥാപാത്രത്തിലൂടെയാണ് രേഷ്മ പ്രശസ്തയാവുന്നത്.

reshma-pasupuleti

കമല്‍ ഹാസന്‍ അവതാരകനായിട്ടെത്തുന്ന ബിഗ് ബോസ് തമിഴിലെ മൂന്നാം സീസണില്‍ രേഷ്മ മത്സരിച്ചിരുന്നു. ഇതോടെയാണ് നടിയെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ പുറംലോകത്ത് ചര്‍ച്ചയാകുന്നത്. നടിയുടെ കുടുംബത്തെ പറ്റിയും ദാമ്പത്യ ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങളെ പറ്റിയുമൊക്കെ മുന്‍പ് രേഷ്മ തന്നെ തുറന്ന് സംസാരിച്ചിരുന്നു.

ഇടയ്ക്കിടെ പല അഭിമുഖങ്ങളിലൂടെയും നടി തന്റെ വ്യക്തിജീവിതത്തെക്കുറിച്ച് തുറന്ന് സംസാരിക്കാറുണ്ട്. അങ്ങനൊരു അഭിമുഖത്തിലാണ് ബോക്സറായ ഭര്‍ത്താവ് തന്നെ മര്‍ദിച്ചതിനെ പറ്റിയും പറഞ്ഞത്. അന്ന് തന്റെ 4 മാസം പ്രായമുള്ള കുഞ്ഞ് പുറത്തു വന്നിരുന്നുവെന്നാണ് നടി പറയുന്നത്. അത് കണ്ടതോടെ ഭര്‍ത്താവ് പേടിച്ച് ഓടിപ്പോയെന്നും അന്നുമുതല്‍ തന്റെ കുട്ടി 9 മാസമായി ഇന്‍കുബേറ്ററിലായിരുന്നുവെന്നും രേഷ്മ പറഞ്ഞു.

അതുപോലെ, അവസരങ്ങള്‍ക്ക് വേണ്ടി അഡ്ജസ്റ്റ്‌മെന്റ് ചെയ്തിട്ടുണ്ടോ എന്ന ചോദ്യത്തിനും നടി മറുപടി പറഞ്ഞിരിക്കുകയാണ്. 'ഞാന്‍ അഡ്ജസ്റ്റ്‌മെന്റുകള്‍ക്കൊന്നും അവസരം ഒരുക്കിയിട്ടില്ല. അങ്ങനൊന്ന് ചെയ്തിരുന്നെങ്കില്‍ ഞാന്‍ എവിടെ എത്തുമായിരുന്നു എന്നാണ് നടി ചോദിക്കുന്നത്.

More from Filmibeat

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X