നയൻസിനും വിഘ്നേഷിനുമൊപ്പം സംയുക്തയും; അടുത്ത ബന്ധമോ, ചർച്ചയാകുന്നു
തമിഴ് ബിഗ് ബോസ് സീസൺ 4 റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് സംയുക്ത. ആരിയായിരുന്നു ആ സീസണിലെ വിജയി .ബാലാജി , രമ്യ പാണ്ഡ്യൻ, സോം ശേഖർ, റിയോ രാജ് എന്നിവർ അവാസനം അഞ്ചിൽ ഇടം പിടിച്ചിരുന്നു. ഈ ഷോയിൽ ശ്രദ്ധിക്കപ്പെട്ട ഒരു മത്സരാർഥിയായിരുന്നു സംയുക്തയും.

ഇപ്പോൾ സോഷ്യൽ മീഡിയയിലും കോളിവുഡ് കോളങ്ങളിലും വൈറലാകുന്നത് സംയുക്തയുടെ ഒരു ചിത്രമാണ്. നടി നയൻതാരയ്ക്കും സംവിധായക വിഘ്നേഷ് ശിവയ്ക്കൊപ്പം നിൽക്കുന്ന ചിത്രമാണ് പ്രചരിക്കുന്നത്. വിഘ്നേഷിന്റെ പിറന്നാൾ ദിവസം പകർത്തിയ ഫോട്ടോയാണ്. ചിത്രം പുറത്ത് വന്നതോടെ വിഘ്നേഷും സംയുക്തയും തമ്മിലുള്ള ബന്ധമെന്താണെന്ന് അന്വേഷിക്കുകയാണ് ആരാധകർ.
നായൻതാര ഒരുക്കിയ പിറന്നാൾ ആഘോഷചടങ്ങിൽ വളരെ അടുത്ത സുഹൃത്തുക്കൾ മാത്രമായിരുന്നു പങ്കെടുത്തത്. ഈ ചടങ്ങിൽ നിന്നുള്ള ചിത്രമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. പ്രചരിക്കുന്ന റിപ്പോർട്ട് പ്രകാര വിഘ്നേഷിന്റെ ഏറ്റവും അടുത്ത സുഹൃത്താണ് സംയുക്ത എന്നാണ്. താരങ്ങളുമായി വളരെ അടുത്ത ബന്ധമാണ് ബിഗ് ബോസ് താരത്തിനുള്ളതെന്നും റിപ്പോർട്ട് പ്രചരിക്കുന്നുണ്ട്.
Recommended Video
തെന്നിന്ത്യൻ സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളാണ് നയൻതാരയും വിഘ്നേഷും. ഇവരുടെ പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചുമുള്ള വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. വളരെക്കാലമായി ഇരുവരും തമ്മിൽ പ്രണയത്തിലാണ്. വിവാഹത്തിന് വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. മലയാളി പ്രേക്ഷകരുടേയും പ്രിയപ്പെട്ട സംവിധായകനാണ് വിഘ്നേഷ്. സംവിധായകന്റെ തമിഴ് ചിത്രങ്ങൾക്ക് മലയാളത്തിലും ഏറെ പ്രേക്ഷകരുണ്ട്.


Click it and Unblock the Notifications











