»   » നിവിന്‍ പോളി എടുക്കുന്നത് ഡബിള്‍ റിസ്‌ക്? റിച്ചി കന്നടയില്‍ ഫ്‌ളോപ്പായ ചിത്രത്തിന്റെ റീമേക്ക്...

നിവിന്‍ പോളി എടുക്കുന്നത് ഡബിള്‍ റിസ്‌ക്? റിച്ചി കന്നടയില്‍ ഫ്‌ളോപ്പായ ചിത്രത്തിന്റെ റീമേക്ക്...

Posted By:
Subscribe to Filmibeat Malayalam

മലയാളത്തിലെ ശ്രദ്ധേയനായ യുവതാരങ്ങളില്‍ ഒരാളാണ് നിവിന്‍ പോളി. കേരളത്തിന് പുറമെ തമിഴ്‌നാട്ടിലും ശക്തമായ ആരാധക നിര താരത്തിനുണ്ട്. മലയാളത്തിലും തമിഴിലുമായി ഒരുക്കിയ നേരം തമിഴ്‌നാട്ടിലും ഹിറ്റായിരുന്നു. മലയാള ചിത്രം പ്രേമം തുടര്‍ച്ചയായ 200 ദിവസമാണ് ചെന്നൈ നഗരത്തിലെ ഒരു തിയറ്ററില്‍ പ്രദര്‍ശിപ്പിച്ചത്.

പ്രേമത്തിലെ ചുരുളന്‍ മുടിക്കാരി മേരി, ഞെട്ടിക്കുന്ന പുതിയ മേക്ക് ഓവര്‍! കൗതുകം ലേശം കൂടിപ്പോയോ?

പൂര്‍ണമായും തമിഴില്‍ മാത്രം ചിത്രീകരിക്കുന്ന നിവിന്‍ പോളി ചിത്രമാണ് റിച്ചി. റൊമാന്റിക് ഹീറോ പരിവേഷത്തില്‍ നിന്നും നെഗറ്റീവ് ഷേഡുള്ള ഗ്യാങ്സ്റ്റര്‍ കഥാപാത്രമായിട്ടാണ് നിവിന്‍ റിച്ചിയില്‍ എത്തുന്നത്. കന്നടയില്‍ സാമ്പത്തീക വിജയം നേടാത്ത ഒരു ചിത്രത്തിന്റെ റീമേക്കാണ് ചിത്രം.

കന്നട ചിത്രത്തിന്റെ റീമേക്ക്

2014ല്‍ പുറത്തിറങ്ങിയ രക്ഷിത് ഷെട്ടി ചിത്രമായ 'ഉളിദവരു കണ്ടംതേ' എന്ന കന്നടി ചിത്രത്തിന്റെ റീമേക്കാണ് റിച്ചി. കന്നടിയില്‍ ചിത്രം സാമ്പത്തീക പരാജയമാരുന്നെങ്കിലും നായകന്റെ വേഷപ്പകര്‍ച്ചയും രൂപവും കൈയടി നേടിയിരുന്നു. ചിത്രത്തിന്റെ പ്രമേയവും പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

ക്ലാസും മാസും

പ്രേക്ഷക സ്വീകാര്യത ലഭിക്കുന്ന ഒരുപാട് കാര്യങ്ങള്‍ ചിത്രത്തില്‍ നിറഞ്ഞ് നില്‍ക്കുന്നുണ്ട്. കഥയിലും അവതരണത്തിലും കാര്യമായ മാറ്റങ്ങള്‍ വരുത്തി മാസും ക്ലാസും ഒന്നിച്ച് ചേര്‍ത്താണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അത്തരം പ്രേക്ഷകരെയാണ് മുന്നില്‍ കാണുന്നതെന്നും ചിത്രത്തിന്റെ സംവിധായകനായ ഗൗതം രാമചന്ദ്രന്‍ പറയുന്നത്.

ഗുണം ചെയ്യും

നിവിന്‍ പോളി ചിത്രങ്ങളായ നേരത്തിന്റെ തമിഴ് പതിപ്പിനും പ്രേമത്തിനും തമിഴകത്ത് ലഭിച്ച് സ്വീകാര്യത റിച്ചി ഗുണകരമാകും എന്നാണ് അണിയറ പ്രവര്‍ത്തകരുടെ വിശ്വാസം. തമിഴ്‌നാട്ടില്‍ ഏറ്റവും അധികം സ്വീകാര്യതയുള്ള മലയാള യുവതാരം കൂടെയാണ് നിവിന്‍വ പോളി.

കലിപ്പ് ലുക്ക്

കലിപ്പ് ലുക്കിലാണ് നിവിന്‍ പോളി ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. മുറുക്കി ചുവപ്പിച്ച്, മീശ പിരിച്ചുകൊണ്ടുള്ള ലുക്ക് കോളിവുഡില്‍ സംസാരം വിഷയമായി മാറിക്കഴിഞ്ഞു. ടൈറ്റില്‍ കഥാപാത്രത്തിന്റെ പുത്തന്‍ രൂപവും മാസ് ഡയലോഗുകളും തിയറ്ററില്‍ കൈയടി ജനിപ്പിക്കും എന്ന പ്രതീക്ഷയിലാണ് സംവിധായകന്‍.

വലിയ വെല്ലുവിളി

നിവിന്‍ പോളിയെ നെഗറ്റീവ് ഷേഡുള്ള നായകനായി അവതരിപ്പിക്കുന്നത് ഒരു വെല്ലുവിളിയായി സംവിധായകന്‍ ഗൗതമിന് തോന്നിയിട്ടില്ല. സ്ഥിരം കാണുന്നതും പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നതുമായ ഒരു കഥാപാത്രമല്ല റിച്ചി. വ്യത്യസ്തമായ കഥാപാത്രങ്ങളുമായി മുന്നോട്ട് പോകുന്നത് ഒരു നടനെ സംബന്ധിച്ച് ഗുണകരമായ കാര്യമാണെന്നും നിവിന്‍ പറയുന്നു.

English summary
Richie is the remake of a Kannada flop movie.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X