»   » ഡാഷ് മക്കള്‍ ആരൊക്കെയാണ്.. മാസ് ഡയലോഗും ക്ലാസ് പെര്‍ഫോമന്‍സുമായി നിവിന്‍ പോളി.. കാണൂ

ഡാഷ് മക്കള്‍ ആരൊക്കെയാണ്.. മാസ് ഡയലോഗും ക്ലാസ് പെര്‍ഫോമന്‍സുമായി നിവിന്‍ പോളി.. കാണൂ

Posted By:
Subscribe to Filmibeat Malayalam
തരംഗം സൃഷ്ടിച്ച് നിവിന്റെ റിച്ചി ട്രെയിലര്‍ | filmibeat Malayalam

നിവിന്റെ ആദ്യ ഫുള്‍ ആന്‍ ഫുള്‍ തമിഴ് ചിത്രമാണ് റിച്ചി. ഏറെ നാളായി ആരാധകര്‍ കാത്തിരിയ്ക്കുന്ന നിവിന്റെ റിച്ചി ട്രെയിലര്‍ റിലീസ് ചെയ്തു. മാസ് ഡയലോഗും ക്ലാസ് പെര്‍ഫോമന്‍സും തന്നെയാണ് ട്രെയിലറിലെ ആകര്‍ഷണം.

ഒരുമിനിട്ട് നാല്‍പത്തിയാറ് സെക്കന്റുകള്‍ മാത്രം ദൈര്‍ഘ്യമിള്ള ചിത്രത്തിന്റെ ട്രെയിലര്‍ ഇതിനോടകം പത്തിലക്ഷത്തിലധികം ആളുകള്‍ കണ്ടുകഴിഞ്ഞു. തുടര്‍ന്ന് വായിക്കാം ചിത്രങ്ങളിലൂടെ... ട്രെയിലറും കാണാം.

വാപ്പച്ചിയുടെ സിനിമയില്‍ അഭിനയിക്കണമെങ്കില്‍ താന്‍ ഓഡിഷന് പോവണം! താരപുത്രന്റെ വെളിപ്പെടുത്തല്‍!

റിച്ചി എന്ന ചിത്രം

കന്നട ചിത്രം ഉളിഡവറും കണ്ടാന്തെ എന്ന ചിത്രത്തിന്റെ റീമേക്കായ റിച്ചി സംവിധാനം ചെയ്യുന്നത് നവാഗതനായ ഗൗതം രാമചന്ദ്രനാണ്. റിലീസ് സംബന്ധിച്ച് ഏറെ അനിശ്ചിതത്വങ്ങളുണ്ടായിരുന്നു. ഒടുവില്‍ ഡിസംബര്‍ എട്ടിന് ചിത്രം തിയറ്ററിലെത്തിക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചു.

നിവിന്റെ റിച്ചി

ദ്വിഭാഷ ചിത്രമായ നേരത്തിന് ശേഷം നിവിന്‍ പോളിയുടെ ആദ്യത്തെ തമിഴ് ചിത്രമാണ് റിച്ചി. നെഗറ്റീവ് ഷേഡുള്ള നായകനായിട്ടാണ് ചിത്രത്തില്‍ നിവിനെത്തുന്നത്. പ്രേമത്തിലൂടെ നേടിയ ആരാധകരെ വിശ്വസിച്ചാണ് റിച്ചിയുമായി നിവിന്‍ തമിഴിലെത്തുന്നത്.

പ്രകാശ് രാജ്

പ്രകാശ് രാജ് പള്ളിയിലച്ചന്റെ വേഷത്തില്‍ ചിത്രത്തിലുണ്ട്. നിവിന്‍ പോളിയുടെ റിച്ചി എന്ന കഥാപാത്രത്തിന്റെ വളര്‍ത്തച്ഛനാണ് പ്രകാശ് രാജിന്റെ കഥാപാത്രം.

നായിക

ശ്രദ്ധയാണ് ചിത്രത്തിലെ നായിക. മാധ്യമപ്രവര്‍ത്തകയായിട്ടാണ് ശ്രദ്ധ എത്തുന്നത്. നിവിന്‍ പോളിയ്‌ക്കൊപ്പം ശ്രദ്ധയും ട്രെയിലറില്‍ നിറഞ്ഞ നില്‍ക്കുന്നു. മറ്റ് പ്രധാന കഥാപാത്രഘങ്ങളെയും ട്രെയിലറില്‍ കാണിക്കുന്നുണ്ട്.

ട്രെയിലറിനെ കുറിച്ച്

ചിത്രത്തിന്റെ ത്രില്‍ നിലനിര്‍ത്തിക്കൊണ്ടു തന്നെയാണ് ട്രെയിലര്‍ ഒരുക്കിയിരിയ്ക്കുന്നത്. നിവിന്‍ പോളിയുടെ 'പെര്‍ഫോമന്‍സ്' തമിഴ് ആരാധകരെ സംതൃപ്തിപ്പെടുത്തുന്ന തരം തന്നെയാണ്. എന്നാല്‍ നിവിന്റെ തമിഴ് ഡബ്ബിങ് മാത്രം അത്ര പോര എന്ന അഭിപ്രായമുണ്ട്..

കാണാം

എന്തായാലും ട്രെയിലര്‍ കാണാം. ട്രെയിലറിന്റെ അവസാനം നിവിന്‍ പറയുന്ന ആ ഡാഷ് ഡാഷ് മക്കള്‍ ആരൊക്കെയാണാവോ എന്തോ...

English summary
The film 'Richie' will be released on December 8, which film was lead by Nivin pauly, Rare piece Natraj, Shradda Srinath and 'Lakshmi' short film fame 'Lakshmi Priya'. 'Richie' official trailer out now.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam