പണിപാളി!!! വിജയ്-സൂര്യ റെക്കോര്‍ഡുകള്‍ തകര്‍ത്ത നിവിന്‍ പോളിയെ കാത്തിരിക്കുന്നത് മുട്ടന്‍പണി!!!
വിജയ്-സൂര്യ ചിത്രങ്ങളുടെ റെക്കോര്‍ഡ് തകര്‍ത്ത നിവിന്‍ പോളിയുടെ റിച്ചിക്ക് വെല്ലുവിളി.
മലയാള സിനിമയുടെ യൂത്ത് ഐക്കണായി മാറിയിരിക്കുകയാണ് നിവിന്‍ പോളി. വളരെ കുറഞ്ഞ കാലം കൊണ്ട് തന്റെ ആരാധകര്‍ക്ക് മികച്ച സിനിമകള്‍ നല്‍കാന്‍ നിവിന്‍ പോളിക്കായി. അടുത്തകാലത്തായി തിയറ്ററിലെത്തിയ നിവന്‍ പോളി ചിത്രങ്ങളെല്ലാം മികച്ച വിജയങ്ങളായിരുന്നു.
മലയാളത്തിലെ തന്റെ വിജയങ്ങള്‍ തമിഴില്‍ ആവര്‍ത്തിക്കാന്‍ ഇറങ്ങിയ നിവിന്‍ പോളിക്ക് കനത്ത വെല്ലുവിളി. സൂര്യ വിജയ് ആരാധകരാണ് നിവിന് വെല്ലുിവിളിയുമായി എത്തിയിരിക്കുന്നത്. നിവിന്റെ പുതിയ ചിത്രം റിച്ചിയാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം.

കഴിഞ്ഞ ദിവിസം പുറത്തിറങ്ങിയ റിച്ചി ടീസറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ടീസര്‍ നിലവില്‍ സൂര്യ വിജയ് ചിത്രങ്ങളുടെ റെക്കോര്‍ഡുകള്‍ തകര്‍ത്തുകളഞ്ഞു. ആദ്യ 24 മണിക്കൂറില്‍ 44 ലക്ഷം വ്യൂസാണ് നേടിയത്. ഇതോടെ റിച്ചി രജനികാന്ത് ചിത്രങ്ങളൊഴികെയുള്ളവയുടെ റെക്കോര്‍ഡ് തകര്‍ത്തതായി വാര്‍ത്തകളും വന്നു.

ഒറ്റ ദിവസം കൊണ്ട് ഏറ്റവും അധികം വ്യൂസ് നേടുന്ന രണ്ടാമത്തെ തമിഴ് ചിത്രം എന്ന റെക്കോര്‍ഡാണ് റിച്ചി സ്വന്തമാക്കിയത്. റിച്ചിക്ക് മുന്നില്‍ ആകെയുള്ളത് തമിഴ് സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്റെ കബാലി മാത്രം. നിവിന്റെ രണ്ടാമത്തെ തമിഴ് ചിത്രമാണ് റിച്ചി.

ഒറ്റ ദിവസം കൊണ്ട് 40 ലക്ഷം വ്യൂസ് നേടിയ സൂര്യ ചിത്രം സിങ്കം 3, വിജയ്ചിത്രം ഭൈരവ എന്നിവയെയാണ് നിവിന്റെ റിച്ചി തകര്‍ത്തത്. തമിഴ് ഓണ്‍ലൈന്‍ മാധ്യമങ്ങളിലടക്കം നിവിന്റെ ഈ നേട്ടം വ്യക്തമാക്കി വാര്‍ത്തകള്‍ വന്നു.

നിവിന്റെ ഈ റെക്കോര്‍ഡ് നേട്ടം വാര്‍ത്തയായതോടെ വിജയ് സൂര്യ ആരാധകര്‍ നിവിനെതിരെ തിരിഞ്ഞു. നിവിന്റെ ടീസര്‍ റിലീസ് ചെയ്തത് ഫേസ്ബുക്കിലാണെന്നും അതുകൊണ്ട് അത് റെക്കോര്‍ഡായി അംഗീകരിക്കാനാകില്ലെന്നുമാണ് അവരുടെ നിലപാട്.

റെക്കോര്‍ഡ് അഗീകരിക്കാനില്ലെന്ന് മാത്രമല്ല, ടീസര്‍ യൂടൂബില്‍ റിലീസ് ചെയ്ത് നേട്ടം കൈവരിക്കാന്‍ വെല്ലിവിളിച്ചിരിക്കുകയാണ് വിജയ് സൂര്യ ആരാധകര്‍. തമിഴ്‌നാട്ടിലെ ആരാധകര്‍ മാത്രമല്ല കേരളത്തിലെ വിജയ് സൂര്യ ആരാധകര്‍ക്കും ഇതേ നിലപാട് തന്നെയാണ്.

സമീപകാലത്തായി പല മലയാള സിനിമകളുടേയും ടീസറുകളും ട്രയിലറുകളും റിലീസ് ചെയ്യുന്നത് ഫേസ്ബുക്കിലാണ്. അവയ്ക്ക് യൂടൂബിനേക്കളധികം സ്വീകാര്യത ലഭിക്കുന്നു. ചിത്രത്തിന്റെ പ്രമോഷനും വലിയ ഗുണം ചെയ്യുന്നുണ്ട്. റെക്കോര്‍ഡുകളേക്കളുപരി ഇത് സിനിമയ്ക്ക് നേടിക്കൊടുക്കുന്ന പ്രമോഷന്‍ വളരെ വലുതായിരുന്നു.

നിവിന് പോളിയും തമിഴ് താരം നാട്ടിയും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് റിച്ചി. ഇരുവരുടേയും സൗഹൃദവും ജീവിതത്തില്‍ ഉണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളുമാണ് ചിത്രത്തിന്റ പ്രമേയം. നിവിന്‍ ലോക്കല്‍ റൗഡിയായി എത്തുമ്പോള്‍ ബോട്ട് മെക്കാനിക്കിന്റെ വേഷത്തിലാണ് നിവിന്‍ എത്തുന്നത്.

കന്നട ചിത്രമായ 'ഉളിടവരു കണ്ടാന്തെ'യുടെ തമിഴ് റീമേക്കാണ് റിച്ചി. രക്ഷിത് ഷെട്ടി രചനയും സംവിധാനവും നിര്‍വഹിച്ച് നായകനായ അഭിനയിച്ച ചിത്രമാണ് 'ഉളിടവരു കണ്ടാന്തെ'. 2013 ആഗസ്റ്റില്‍ റിലീസ് ചെയ്ത ചിത്രം കന്നടയിലെ ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയിരുന്നു.


Click it and Unblock the Notifications











