»   » റിച്ചി ട്രെയിലറില്‍ മാസും ക്ലാസും എല്ലാമുണ്ട്, പക്ഷെ ഒരേ ഒരു പോരായ്മ മാത്രം നിവിന്‍ ചെയ്തു!!

റിച്ചി ട്രെയിലറില്‍ മാസും ക്ലാസും എല്ലാമുണ്ട്, പക്ഷെ ഒരേ ഒരു പോരായ്മ മാത്രം നിവിന്‍ ചെയ്തു!!

Posted By:
Subscribe to Filmibeat Malayalam

നേരം എന്ന ദ്വിഭാഷ ചിത്രത്തിന് ശേഷം നിവിന്‍ പോളി നായകനായി എത്തുന്ന ആദ്യ തമിഴ് ചിത്രമാണ് റിച്ചി. വളരെ അധികം പ്രതീക്ഷയോടെ മലയാളം - തമിഴ് സിനിമാ പ്രേമികള്‍ കാത്തിരിയ്ക്കുന്ന ചിത്രം.

കുളിരുള്ള പ്രണയം.. കുടിവെള്ളത്തിനായുള്ള പോരാട്ടം... ശൈലന്റെ പൈപ്പിൻ ചുവട്ടിലെ പ്രണയം റിവ്യൂ!!

കഴിഞ്ഞ ദിവസമാണ് റിച്ചിയുടെ ട്രെയിലര്‍ റിലീസ് ചെയ്തത്. മാസ് ഡയലോഗും ക്ലാസ് പെര്‍ഫോമന്‍സുമായി എത്തിയ ട്രെയിലര്‍ ഇതിനോടകം വൈറലായി കഴിഞ്ഞു. എന്നാല്‍ ഒരേ ഒരു പോരായ്മ ട്രെയിലറില്‍ ഉണ്ടെന്നാണ് നിരീക്ഷകരുടെ കണ്ടെത്തല്‍. എന്താണത്?

ഡബ്ബിങ് വേണ്ടായിരുന്നു

നിവിന്‍ പോളി തന്നെയാണ് റിച്ചി എന്ന കഥാപാത്രത്തിന് ശബ്ദം നല്‍കിയിരിയ്ക്കുന്നത്. മാസ് ഡയലോഗുകള്‍ പഞ്ചോടെ പറയുമ്പോഴും, ഒരു മലയാളി കഷ്ടപ്പെട്ട് തമിഴ് പറയുന്നതാണെന്ന് വ്യക്തമാകുന്ന തരമാണെന്നാണ് നിരീക്ഷികര്‍ പറയുന്നത്.

എല്ലാം ചേര്‍ന്ന ട്രെയിലര്‍

പതിവ് തമിഴ് ചിത്രങ്ങളുടെ ചേരുവകളെല്ലാം ചേര്‍ന്ന മാസ് ആക്ഷന്‍ ചിത്രമാണ് റിച്ചി എന്ന ഉറപ്പ് നല്‍കിക്കൊണ്ടാണ് ഒരുമിനിട്ട് നാല്‍പത്തിയാറ് സെക്കന്റ് ദൈര്‍ഘ്യമുള്ള ട്രെയിലര്‍ ഒരുക്കിയിരിയ്ക്കുന്നത്.

റിച്ചി എന്ന ചിത്രം

ഗൗതം രാമചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ആക്ഷന്‍ ക്രൈം സിനിമയാണ് റിച്ചി. കന്നഡ സിനിമയായ ഉളിഡവറും കണ്ടാന്തെ എന്ന സൂപ്പര്‍ഹിറ്റ് സിനിമയുട റീമേക്കാണ് ചിത്രം.

നിവിന്‍ നിര്‍മാതാവ്

നിവിന്‍ പോളി തന്നെയാണ് ചിത്രം നിര്‍മിയ്ക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. റീമേക്ക് ചിത്രം ചെയ്യാന്‍ താത്പര്യമില്ല എന്ന് പറഞ്ഞിരുന്ന നിവിന്‍, ഒരു റീമേക്ക് ചിത്രം ചെയ്യുക മാത്രമല്ല, അത് നിര്‍മിയ്ക്കുകയും ചെയ്യുന്നു എന്ന് പറയുമ്പോള്‍ റിച്ചിയില്‍ പ്രതീക്ഷിക്കാന്‍ വലുതായി എന്തോ ഉണ്ട്.

വിശ്വാസം പ്രേമിച്ചവരെ

പ്രേമം എന്ന ചിത്രത്തിലൂടെ നേടിയ ആരാധകരെ വിശ്വസിച്ചാണ് നിവിന്‍ റിച്ചിയായി തമിഴകത്ത് കാലുറപ്പിക്കാന്‍ പോകുന്നത്. 250 ദിവസത്തോളം പ്രേമം ഓടുമെങ്കില്‍ എന്തായാലും ആ സ്വീകരണം റിച്ചിയ്ക്ക് ലഭിയ്ക്കുമെന്ന് നിവിന്റെ മലയാളി ആരാധകര്‍ പറയുന്നു.

പ്രധാന താരങ്ങള്‍

നിവിന്‍ പോളിയുടെ അച്ഛനായിട്ടാണ് പ്രകാശ് രാജ് എത്തുന്നത്. ശ്രദ്ധ ശ്രീനാഥ് നായികയാകുന്നു. ലക്ഷ്മിപ്രിയ, നടരാജന്‍ സുബ്രഹ്മണ്യം, എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

റിച്ചി റിലീസ്

തമിഴില്‍ മാത്രമായിട്ടാണ് ചിത്രം റിലീസിനെത്തുന്നത്. ഒരുപാട് റിലീസിങ് പ്രതിസന്ധികള്‍ നേരിട്ട ചിത്രം ഡിസംബര്‍ എട്ടിന് തിയേറ്ററുകളിലെത്തും.

ഒരിക്കല്‍ കൂടെ

ഇനിയും ട്രെയിലര്‍ കാണാത്തവര്‍ക്ക് ഒരിക്കല്‍കൂടെ കാണാം. പതിനെട്ട് ലക്ഷത്തിലധികം ആളുകള്‍ ഇതിനോടകം ട്രെയിലര്‍ കണ്ടുകഴിഞ്ഞു.

English summary
Richie trailer Analyse; Any fault in dubbing

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam