റിതിക സിംഗിന്റെ മീ ടൂ; കോടതി കയറാനൊരുങ്ങി സംവിധായകനും നിര്‍മാതാവും
സിനിമാ ലോകത്ത് വൈറലായ സംഭവമായിരുന്നു മീ ടൂ ചാലഞ്ച്. തമിഴ് പിന്നണി ഗായികയായ ചിന്മയ് സിനിമാ ലോകത്ത് താന്‍ നേരിട്ട ലൈംഗിക അതിക്രമങ്ങളെ കുറിച്ച് പരസ്യമായി വെളിപ്പെടുത്തലുകള്‍ നടത്തി. ഇതിന്റെ ചുവട് പിടിച്ച് മീടൂ എന്ന ഹാഷ് ടാഗോടെ പല നടിമാരും തങ്ങള്‍ക്ക് നേരിട്ട അനുഭവങ്ങളും പങ്കുവച്ചു. അതോടെ മീ ടു സിനിമാ ലോകത്തിന് വലിയ ചീത്തപ്പേരായി.
ഇപ്പോഴിതാ ഈ പേരില്‍ തമിഴകത്ത് ഒരു സിനിമ തയ്യാറെടുക്കുകയാണ്. ഇരുതി സുട്ര് എന്ന ചിത്രത്തിലൂടെ പ്രേക്ഷക പ്രിയം നേടിയ റിതിക സിംഗ് ആണ് ചിത്രത്തില്‍ നായികയായെത്തുന്നത്. ആദ്യ ചിത്രത്തിലൂടെ തന്നെ നടി ദേശീയ പുരസ്‌കാരവും നേടിയെടുത്തു. ഇരുതി സുട്രിന് ശേഷം ഗുരു, ശിവലിംഗ എന്നീ ചിത്രങ്ങളും റിതിക ചെയ്തു.

കോളേജ് വിദ്യാര്‍ത്ഥിയായിട്ടാണ് മീ ടൂവില്‍ റിതിക എത്തുന്നത്. ലൈംഗിക പീഡനത്തിന് ഇരിയാകുന്ന കോളേജ് വിദ്യാര്‍ത്ഥിയെ കുറിച്ചാണ് മീ ടൂ എന്ന ചിത്രം പറയുന്നത്. എന്നാല്‍ ചിത്രത്തിന്റെ പേരിന്റെ പേരില്‍ തടസ്സങ്ങള്‍ നേരിട്ടുകൊണ്ടിരിയ്ക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.
യു എസ്സുകാരനായ ഹര്‍ഷ വര്‍ധനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഏഴ് മാസം മുന്‍പ് ചിത്രം പൂര്‍ത്തിയായതാണ്. എന്നാല്‍ ചില സംഭാഷണങ്ങളുടെ പേരില്‍ സിബിഎഫ്‌സി സിനിമ തടഞ്ഞുവച്ചു. പ്രശ്‌ന പരിഹാരത്തിനായ ചെന്നൈയിലെ റിവൈസിങ് കമ്മിറ്റിയുമായി ബന്ധപ്പെട്ടപ്പോള്‍ പേര് പ്രശ്‌നമായി. ഈ പേരില്‍ സിനിമ ചെയ്യാന്‍ പാടില്ലെന്നായി. ഇതോടെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് തങ്ങളെന്ന് ചിത്രത്തിന്റെ നിര്‍മാതാവ് സാജിദ് ഖുറേഷി പറഞ്ഞു.


Click it and Unblock the Notifications











