ഗര്‍ഭിണിയായാല്‍ തടിച്ചിയാവും, അപ്പോള്‍ ഉപേക്ഷിച്ച് പോകുമോന്നാണ് ഇവളുടെ ചോദ്യം; ഭാര്യയെ കുറിച്ച് ഷാരിഖ്

നടന്‍ റിയാസ് ഖാന്റെ മൂത്ത മകന്‍ ഷാരിഖ് വിവാഹിതനായിരിക്കുകയാണ്. മാസങ്ങള്‍ക്കു മുന്‍പ് നടന്ന വിവാഹമാണെങ്കിലും ഇപ്പോഴും താരങ്ങളെ കുറിച്ചുള്ള വിശേഷങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഏറെക്കാലത്തെ പ്രണയത്തിനോടുവില്‍ മരിയ ജെനിഫര്‍ എന്ന യുവതിയെയാണ് താര പുത്രന്‍ വിവാഹം കഴിച്ചത്.

മരിയ നേരത്തെ വിവാഹിതയും 9 വയസ്സുള്ള ഒരു പെണ്‍കുട്ടിയുടെ അമ്മയുമാണ്. ഇതിന്റെ പേരില്‍ നിറയെ വിമര്‍ശനങ്ങളും താരങ്ങള്‍ക്ക് നേരിടേണ്ടതായി വന്നു. ഇതൊക്കെ കാണുമ്പോള്‍ തന്നെ ഉപേക്ഷിച്ചു പോകുമോന്നും തുടങ്ങി നിരവധി ചോദ്യങ്ങള്‍ മരിയ ചോദിക്കാറുണ്ട്. അതിനൊക്കെ താന്‍ പറയുന്ന ഉത്തരം ഒന്നാണെന്ന് ഇന്ത്യഗ്ലിറ്റ്‌സ് തമിഴിന് നല്‍കിയ അഭിമുഖത്തിലൂടെ ഷാരിഖും മരിയയും പറയുന്നത്.

riyaz-khan

ഷാരിഖ് എന്നോട് ഐ ലവ് യു എന്നൊന്നും പറഞ്ഞിട്ടില്ല. ഞങ്ങള്‍ തമ്മില്‍ കണ്ട് ഒരാഴ്ചയ്ക്കു ശേഷം എനിക്ക് നിന്നെ കല്യാണം കഴിക്കാന്‍ താല്പര്യം ഉണ്ടെന്നാണ് പറഞ്ഞത്. ജീവിതം മുഴുവന്‍ നിന്റെ കൂടെ ആയിരിക്കാനാണ് ഇഷ്ടപ്പെടുന്നതെന്നും പറഞ്ഞു. പെട്ടെന്നൊരു സ്പാര്‍ക്ക് ഉണ്ടായി അത് വിവാഹത്തിലേക്ക് പോകുമെന്ന് താന്‍ ഒരിക്കലും കരുതിയില്ലെന്നാണ് മരിയ പറയുന്നത്. എന്നാല്‍ ഐ ലവ് യു എന്ന് പറഞ്ഞ് പുറകെ നടക്കാതെ നേരെ വിവാഹത്തിലേക്ക് പോകാനാണ് താന്‍ തീരുമാനിച്ചതെന്ന് ഷാരിഖ് പറയുന്നു.

ലൗ അറ്റ് ഫസ്റ്റ് സൈറ്റ് എന്ന് പറയുന്നത് സത്യമാണ്. ഇവളെ കണ്ടപ്പോഴാണ് അതെനിക്ക് മനസ്സിലായത്. കാരണം കണ്ട ഉടന്‍ തന്നെ ഞാന്‍ ഇവിടെയാണ് വിവാഹം കഴിക്കേണ്ടത് എന്ന് തോന്നി. ഇവളെന്റെ ഭാര്യയാണെന്നും കണ്ട അടുത്ത സെക്കന്‍ഡില്‍ തന്നെ മനസ്സിലായി. പിന്നെ ഞങ്ങളുടെ റിലേഷന്‍ കുറച്ച് നീണ്ടു പോയത് ഇവള്‍ക്ക് ക്രിഞ്ച് ലവ് ഒന്ന് ഇഷ്ടമല്ല എന്നൊക്കെ പറഞ്ഞതു കൊണ്ടാണ്. എനിക്കും അതൊന്നും ഇഷ്ടമല്ലായിരുന്നു.

ജീവിതത്തിലെ ഒരുപാട് മോശം അനുഭവങ്ങള്‍ നേരിട്ടുള്ള ആളാണ് ഞാന്‍. പക്ഷേ ഷാരിഖിനെ പോലെ ഒരാളെ ഞാനല്ല വേറെ ആരാണെങ്കിലും സ്‌നേഹിച്ചു പോകും. കാരണം അയാള്‍ അത്രയധികം സ്‌നേഹിക്കും. ആളുടെ ഒപ്പം വളരെ സേഫ് ആണ്. എല്ലാ പെണ്‍കുട്ടികള്‍ക്കും സുരക്ഷിതരായിരിക്കുക എന്നത് മാത്രമായിരിക്കും ലക്ഷ്യം. അതെല്ലാം ഒരു മനുഷ്യന്റെ അടുത്തുനിന്ന് കിട്ടുമ്പോള്‍ നമുക്ക് പിന്നെ സംശയിക്കാന്‍ ഒന്നുമില്ല. അവരുടെ ലോകത്ത് ഞാന്‍ മാത്രമേയുള്ളൂ.

riyaz-khan

ഞങ്ങളുടെ വിവാഹം കഴിഞ്ഞത് ഇപ്പോഴാണെങ്കിലും കഴിഞ്ഞ കുറേക്കാലമായി ഞങ്ങള്‍ക്ക് തമ്മില്‍ അറിയാം. അന്നുമുതല്‍ ഇന്നും ഷാരിഖ് ഇങ്ങനെ തന്നെയാണ്. അദ്ദേഹത്തിന്റെ ക്യാരക്ടറില്‍ ഒരു മാറ്റവും ഉണ്ടായിട്ടില്ല.

അമ്പത് വയസായാലും നീ ഇതുപോലെ ആയിരിക്കുമോ, ഞാന്‍ പ്രസവിച്ചാല്‍ ഗുണ്ടുമണി പോലെയാവും അപ്പോള്‍ എന്നെ ഉപേക്ഷിക്കുമോ? എന്നൊക്കെയാണ് മരിയ എന്നോട് ചോദിക്കുന്നത്. അങ്ങനെയൊക്കെ പറയേണ്ട ആവശ്യമെന്താണ്. ഇവളെന്നും എന്റെ ഭാര്യ തന്നെയായിരിക്കും.

ഞങ്ങളെക്കുറിച്ച് ഒരുപാട് നെഗറ്റീവ് കമന്റുകള്‍ ഉണ്ട്. അതുപോലെ തന്നെ നല്ല അഭിപ്രായം പറയുന്നവരുമുണ്ട്. പക്ഷേ നെഗറ്റീവ് വരുമ്പോള്‍ അത് ബാധിക്കും. കാരണം ഞാനൊരു അമ്മയാണ്. എന്റെ മകള്‍ വളര്‍ന്ന് കഴിഞ്ഞു ഇതൊക്കെ കാണുമ്പോള്‍ വിഷമമാവുമെന്നും മരിയ പറയുന്നു.

More from Filmibeat

Read more about: riyaz khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X