എംജിആറും ജയലളിതയും സിനിമയില്‍! കത്തിച്ചുകളയുമെന്ന് ഭീഷണിയുമായി എഐഎഡിഎംകെ
തമിഴ് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളായിരുന്നു എംജിആറും ജയലളിതയും. ഇരുവരുമൊന്നിച്ച സിനിമകള്‍ക്കെല്ലാം മികച്ച സ്വീകാര്യതയാണ് പ്രേക്ഷകര്‍ നല്‍കിയിരുന്നത്. ഇപ്പോഴിതാ എംജിആറിന്റെയും ജയലളിതയുടെയും കഥാപാത്രങ്ങള്‍ വീണ്ടും സിനിമയില്‍ എത്തുകയാണ്. ആര്‍ ജെ ബാലാജി നായകനാവുന്ന എല്‍കെജി എന്ന ചിത്രത്തിന്റെ ഫസ്‌റ്‌ലുക്ക് പോസ്റ്ററാണ് തരംഗം സ്യഷ്ടിച്ചിരിക്കുന്നത്.
ചിത്രത്തിലെ ആര്‍ കെ ബാലാജിയുടെയും പ്രിയ ആനന്ദിന്റെയും കഥാപാത്രങ്ങളെ കാണിച്ചുകൊണ്ടാണ് അണിയറ പ്രവര്‍ത്തകര്‍ ഫസ്റ്റ്‌ലുക്ക് പുറത്തുവിട്ടിരിക്കുന്നത്. എഐഎഡിഎംകെയുടെ കൊടിയുടെ നിറങ്ങള്‍ ചേര്‍ത്തുകൊണ്ടാണ് സിനിമയുടെ ടൈറ്റില്‍ എഴുതിയിരിക്കുന്നത്. കെആര്‍ പ്രഭുവാണ് ഈ ആക്ഷേപഹാസ്യ ചിത്രം സംവിധാനം ചെയ്യുന്നത്.

നഞ്ചില്‍ സമ്പത്ത്,ജികെ റിതേഷ് തുടങ്ങിയവരും സിനിമയിലെ താരങ്ങളാണ്. ആര്‍ ജെ ബാലാജി തന്നെയാണ് സിനിമയുടെ തിരക്കഥയും എഴുതിയിരിക്കുന്നത്. അതേസമയം സിനിമയുടെ ഫസ്റ്റ്‌ലുക്ക് തമിഴ്‌നാട്ടിലെ ഭരണകക്ഷിയായ എ ഐഎഡിഎംകെയെ ക്ഷുഭിതരാക്കിയിരുന്നു. എഐഎഡിഎംകെ വിഭാഗത്തിലെ അംഗമായ പ്രവീണ്‍കുമാര്‍ സി ചിത്രത്തിനെതിരെ തന്റെ ട്വിറ്ററില്‍ കുറിച്ചിരുന്നു. സിനിമ റിലീസ് ചെയ്താല്‍ ആര്‍ ജെ ബാലാജിയുടെ കട്ടൗട്ടുകള്‍ കത്തിച്ചുകളയുമെന്നാണ് ഭീഷണി.


Click it and Unblock the Notifications











