രാഷ്ട്രീയക്കാരെ പൊളിച്ചടുക്കി ആര്‍ ജെ ബാലാജിയുടെ എല്‍കെജി ട്രെയിലര്‍! വീഡിയോ വൈറല്‍! കാണൂ

By Midhun Raj

ഹാസ്യ വേഷങ്ങളിലൂടെ തമിഴകത്ത് തിളങ്ങിയ ആര്‍ജെ ബാലാജി നായകനാവുന്ന ചിത്രമാണ് എല്‍കെജി. രാഷ്ട്രീയത്തെയും രാഷ്ട്രീയക്കാരെയും വിമര്‍ശിച്ചുകൊണ്ടുളള സിനിമ ഒരു ആക്ഷേപ ഹാസ്യ ചിത്രമെന്നാണ് അറിയുന്നത്. റിലീസിങ്ങിനൊരുങ്ങുന്ന ചിത്രത്തിന്റെ കിടിലന്‍ ട്രെയിലര്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു.

ട്രെയിലര്‍ ഇറങ്ങി നിമിഷ നേരങ്ങള്‍ക്കുളളില്‍ ഒരു മില്യണിലധികം വ്യൂസാണ് യൂടൂബില്‍ നേടിയിരിക്കുന്നത്. ചിത്രത്തില്‍ കേന്ദ്രസര്‍ക്കാരിനെയും തമിഴ്‌നാട് രാഷ്ട്രീയത്തെയും ശക്തമായി വിമര്‍ശിക്കുന്നുണ്ട്. കായംകുളം കൊച്ചുണ്ണി,എസ്ര എന്നീ ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ പ്രിയ ആനന്ദാണ് എല്‍കെജിയിലെ നായിക.

lkg movie

നേരത്തെ സിനിമയുടെതായി പുറത്തിറങ്ങിയ ഫസ്റ്റ്‌ലുക്ക് പോസ്റ്ററും വിവാദം ഉണ്ടാക്കിയിരുന്നു. ചിത്രത്തിലെ ആര്‍ കെ ബാലാജിയുടെയും പ്രിയ ആനന്ദിന്റെയും കഥാപാത്രങ്ങളെ കാണിച്ചുകൊണ്ടാണ് അണിയറ പ്രവര്‍ത്തകര്‍ ഫസ്റ്റ്ലുക്ക് പുറത്തുവിട്ടിരിക്കുന്നത്. അതില്‍ എഐഎഡിഎംകെയുടെ കൊടിയുടെ നിറങ്ങള്‍ ചേര്‍ത്തുകൊണ്ടാണ് സിനിമയുടെ ടൈറ്റില്‍ എഴുതിയിരിക്കുന്നത്. കെആര്‍ പ്രഭുവാണ് ഈ ആക്ഷേപഹാസ്യ ചിത്രം സംവിധാനം ചെയ്യുന്നത്.

നഞ്ചില്‍ സമ്പത്ത്,ജികെ റിതേഷ് തുടങ്ങിയവരും സിനിമയിലെ താരങ്ങളാണ്. ആര്‍ ജെ ബാലാജി തന്നെയാണ് സിനിമയുടെ തിരക്കഥയും എഴുതിയിരിക്കുന്നത്. ചിത്രത്തിന്‌റെ ഫസ്റ്റ്ലുക്ക് നേരത്തെ തമിഴ്നാട്ടിലെ ഭരണകക്ഷിയായ എ ഐഎഡിഎംകെയെ ക്ഷുഭിതരാക്കിയിരുന്നു. സിനിമ റിലീസ് ചെയ്താല്‍ ആര്‍ ജെ ബാലാജിയുടെ കട്ടൗട്ടുകള്‍ കത്തിച്ചുകളയുമെന്ന് എഐഎഡിഎംകെ വിഭാഗത്തിലെ അംഗമായ പ്രവീണ്‍കുമാര്‍ ഭീഷണി മുഴക്കിയിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X