നടൻ മാധവൻ സംവിധാനത്തിലേയ്ക്ക്!! ആദ്യത്തേത് സ്വപ്ന ചിത്രം, അനുഗ്രഹം തേടി താരം...
ചിത്രത്തിൽ മാധവനെ സഹായിക്കാൻ മലയാളി സംവിധായകൻ പ്രജേഷ് സെൻ എത്തുന്നുണ്ട്
ഐഎസ്ആർഒ മുൻ ശാസ്ത്രഞ്ജൻ നമ്പി നാരായണന്റെ ജീവികഥയെ ആസ്പദമാക്കി ഒരുക്കുന്ന റോക്കറ്റ്റി: ദി നമ്പി ഇഫക്ടിന്റെ ചിത്രീകരണം ആരംഭിച്ചു. മാധവൻ നമ്പിയായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നതും മാധവൻ തന്നെയാണ്. ഇപ്പോഴിത പ്രേക്ഷകരോട് അനുഗ്രഹം ആരാഞ്ഞ് താരം രംഗത്തെത്തിയിട്ടുണ്ട്. എല്ലാവരുടേയും അനുഗ്രഹം വേണമെന്ന് താരം പറഞ്ഞു.

മാധവനും ആനന്ദ് മഹാദേവനും ചേർന്ന് സംവിധാനം ചെയ്യാനിരുന്നചിത്രത്തിൽ നിന്ന് തിരക്കുകൾ മൂലം ആനന്ദ് പിൻമാറുകയായിരുന്നു. ചിത്രത്തിൽ മാധവനെ സഹായിക്കാൻ മലയാളി സംവിധായകൻ പ്രജേഷ് സെൻ എത്തുന്നുണ്ട്. ജയസൂര്യയുടെ സൂപ്പർ ഹിറ്റ് ചിത്രമായ ക്യാംപ്റ്റനിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച സംവിധായകനാണ് പ്രജേഷ്.
ഒഴിവാക്കാൻ പറ്റാത്ത തിരക്കുകൾ കൊണ്ടാണ് അദ്ദേഹം ഈ പ്രേജക്ടലിൽ നിന്ന് പിൻമാറേണ്ടി വന്നത്. വളരെ കഴിവുള്ള സംവിധായകനാണ് ആനന്ദെന്നും മധവൻ പറഞ്ഞു. തന്റെ ഹൃദയത്തോട് ഏറ്റവും അടുത്തു നിൽക്കുന്ന ചിത്രമാണിത്. നല്ല രീതിയിൽ തന്നെ ചിത്രം ഒരുങ്ങുന്നുണ്ടെന്നും മാധവൻ പുറഞ്ഞു. നമ്പി നാരായണന്റെ ജീവിതത്തിലെ 27 മുതൽ 70 വയസ്സുവരെയുളള കാലഘട്ടത്തിലൂടെയാണ് സിനിമ കടന്നു പോകുന്നവത്. നമ്പിയുടെ ജീവിതവും അദ്ദേഹത്തിന് നേരയുണ്ടായ കേസുമാണ് ചിത്രത്തിന്റെ പ്രമേയമെന്നും മാധവൻ പറഞ്ഞു.


Click it and Unblock the Notifications











