തന്റെ പെണ്‍മക്കളെ പരിചയപ്പെടുത്തി മധുബാല! വൈറലായി പുതിയ ചിത്രങ്ങള്‍

By Prashant V R

മണിരത്നത്തിന്റെ റോജയിലൂടെ തെന്നിന്ത്യയില്‍ ശ്രദ്ധേയയായ താരമാണ് നടി മധുബാല. റോജയില്‍ അരവിന്ദ് സാമിയുടെ നായികയായി മികച്ച പ്രകടനമാണ് നടി കാഴ്ചവെച്ചിരുന്നത്. തന്റെ ഭര്‍ത്താവിന് വേണ്ടി പൊരുതുന്ന റോജയിലെ മധുബാലയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തമിഴിനൊപ്പം മറ്റ് എല്ലാ ഭാഷകളിലും മികച്ച സ്വീകാര്യത ലഭിച്ച ചിത്രമായിരുന്നു റോജ. റോജയിലെ പാട്ടുകള്‍ കേള്‍ക്കുമ്പോഴെല്ലാം ആദ്യം മനസ്സില്‍ വരുന്ന മുഖം മധുബാലയുടെതാണ്. റോജയ്ക്ക് ശേഷവും നടിയുടെ ശ്രദ്ധേയ ചിത്രങ്ങള്‍ വിവിധ ഇന്‍ഡസ്ട്രികളിലായി പുറത്തിറങ്ങിയിരുന്നു.

madhubala

മലയാളത്തില്‍ മോഹന്‍ലാലിനൊപ്പം യോദ്ധ എന്ന ഹിറ്റ് ചിത്രത്തിലും നടി അഭിനയിച്ചിരുന്നു. വിവാഹ ശേഷം സിനിമ വിട്ട താരം ഒരിടവേളയ്ക്ക് ശേഷം വീണ്ടും സിനിമയില്‍ തിരിച്ചെത്തിയിരുന്നു. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ വായ്മൂടി പേസവും എന്ന ചിത്രത്തിലൂടെയായിരുന്നു മധുബാലയുടെ തിരിച്ചുവരവ്. തമിഴ്, മലയാളം തുടങ്ങിയ ഭാഷകള്‍ക്ക് പുറമെ ഹിന്ദി, തെലുങ്ക്, കന്നഡ ഇന്‍ഡസ്ട്രികളിലും നടി തിളങ്ങിയിരുന്നു.

ജയലളിതയുടെ ബയോപിക്ക് ചിത്രമായ തലൈവിയിലാണ് നടി ഒടുവില്‍ അഭിനയിച്ചത്. 1999ലായിരുന്നു ബിസിനസുകാരന്‍ ആനന്ദ് ഷായുമായുളള മധുബാലയുടെ വിവാഹം നടന്നത്. കിയ, അമേയ എന്നിങ്ങനെയാണ് മധുബാലയുടെ മക്കളുടെ പേര്. മക്കള്‍ക്കൊപ്പമുളള മധുബാലയുടെ പുതിയ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തന്റെ ട്വിറ്റര്‍ പേജിലായിരുന്നു ഈ ഫോട്ടോ നടി പങ്കുവെച്ചത്. ട്വിറ്ററിലൂടെ തന്റെ പെണ്‍മക്കളെ ആരാധകര്‍ക്ക് പരിചയപ്പെടുത്തിരിക്കുകയാണ് താരം.

ഒപ്പം മക്കളുണ്ടാക്കിയ കപ്പ് കേക്കുകളുടെ ചിത്രവും നടി പങ്കുവെച്ചിരുന്നു. കെ ബാലചന്ദര്‍ സംവിധാനം ചെയ്ത അഴകനിലൂടെയാണ് മധുബാല സിനിമയിലെത്തിയത്. തുടര്‍ന്ന് റോജയിലൂടെ പ്രേക്ഷകരുടെ ഇഷ്ട താരമാവുകയായിരുന്നു. മലയാളത്തില്‍ യോദ്ധയ്ക്ക് പുറമെ ഒറ്റയാള്‍ പട്ടാളം, എന്നോടിഷ്ടം കൂടാമോ, നീലഗിരി തുടങ്ങിയ സിനിമകളിലും നടി അഭിനയിച്ചിരുന്നു.

സിനിമകള്‍ക്ക് പുറമെ മിനിസ്‌ക്രീന്‍ രംഗത്തും തിളങ്ങിയ താരമാണ് മധുബാല. വിവിധ ഭാഷകളിലായി നിരവധി ടെലിവിഷന്‍ പരമ്പരകളില്‍ നടി അഭിനയിച്ചിരുന്നു. തന്റെ കരിയറില്‍ അമ്പതിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുളള താരം കൂടിയാണ് നടി. സൂപ്പര്‍ താരങ്ങളുടെയെല്ലാം നായികയായിട്ടാണ് മധുബാല തിളങ്ങിയത്.

Read more about: madhubala
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X