യുടൂബില്‍ 500 മില്യണ്‍ കാഴ്ചക്കാരുമായി റൗഡി ബേബി! ധനുഷും സായി പല്ലവിയും തകര്‍ത്താടിയ ഗാനം! കാണൂ
മാരി 2വില്‍ ധനുഷും സായി പല്ലവിയും തകര്‍ത്താടിയ ഗാനമായിരുന്നു റൗഡി ബേബി. സിനിമയിലെ ഈ പാട്ട് റിലീസിനു മുന്‍പും ശേഷവുമെല്ലാം സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു. യുടൂബില്‍ എറ്റവുമധികം കാഴ്ചക്കാരെ സ്വന്തമാക്കിയ ദക്ഷിണേന്ത്യന്‍ ഗാനമായും റൗഡി ബേബി മാറിയിരുന്നു. ബാലാജി മോഹന്‍ സംവിധാനം ചെയ്ത സിനിമയിലെ പാട്ട് യുവന്‍ ശങ്കര്‍ രാജയായിരുന്നു ഒരുക്കിയിരുന്നത്.
റൗഡി ബേബി ലോകമെങ്ങും തരംഗമായതിനു പിന്നാല ഇപ്പോഴിതാ 50 കോടിയിലധികം കാഴ്ചക്കാരെയും നേടിയിരിക്കുകയാണ്. ധനുഷും ദിയയും ചേര്‍ന്നായിരുന്നു ഈ ഗാനം ആലപിച്ചിരുന്നത്. പ്രഭുദേവ ഒരുക്കിയ കൊറിയോഗ്രാഫിക്കൊപ്പം ആയിരുന്നു ധനുഷും സായി പല്ലവിയും ചുവടുകള്‍ വെച്ചത്.

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ പുറത്തിറങ്ങിയ സിനിമ തിയ്യേറ്ററുകളില്‍ നിന്നും വിജയം നേടിയിരുന്നു. ധനുഷിന്റെ തന്നെ വൈ ദിസ് കൊലവെറിയുടെ റെക്കോര്‍ഡായിരുന്നു റൗഡി ബേബി തകര്‍ത്തിരുന്നത്.
സിനിമ തിയ്യേറ്ററുകളില്‍ ഹിറ്റായതിനു പിന്നാലെയായിരുന്നു ഗാനരംഗത്തിന്റെ മുഴുവന്‍ വീഡിയോയും പുറത്തുവിട്ടിരുന്നത്. ധനുഷിന്റെ തന്റെ വണ്ടര്‍ബാര്‍ ഫിലിംസായിരുന്നു മാരി 2 നിര്‍മ്മിച്ചത്. ടൊവിനോ തോമസും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയിരുന്നു.


Click it and Unblock the Notifications











