twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സായ് പല്ലവിയില്ലെങ്കിൽ റൗഡി ബേബി ഇല്ല, റൗഡി ബേബിയുടെ വിജയാഘോഷ പോസ്റ്ററിൽ ധനുഷ് മാത്രം...

    |

    ഭാഷാ വ്യത്യാസമില്ലാതെ ജനങ്ങൾ ഒന്നടങ്കം നെഞ്ചിലേറ്റിയ ഗാനമായിരുന്നു മാരി 2 ലെ റൗഡി ബേബി. ഈ ഗാനം കേൾക്കുമ്പോൾ പ്രേക്ഷകരുടെ മനസ്സിൽ ഓടിയെത്തുന്നത് സായ് പല്ലവിയുടേയും ധനുഷിന്റേയും നൃത്തമാണ്. പാട്ടിനോടൊപ്പം മനോഹരമായ പ്രകടനമായിരുന്നു ഇരുവരും കാഴ്ചവെച്ചത്. 2018 ൽ പുറത്തിറങ്ങിയ ചിത്രത്തിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ഈ ഗാനമായിരുന്നു .

    Recommended Video

    Sai Pallavi fans against rowdy baby 1 billion poster | FilmiBeat Malayalam

    sai pallavi-danush

    ദിവസങ്ങൾക്ക് മുമ്പായിരുന്നു റൗഡി ബേബി 1ബില്യൺ ക്ലബ്ബിൽ ഇടം പിടിച്ചത്. ധനുഷായിരുന്നു ഈ സന്തോഷ വാർത്ത പ്രേക്ഷകരെ അറിയിച്ചത്. റൗഡി ബേബിയുടെ ഈ ഗോൾഡൻ നേട്ടം അണിയറ പ്രവർത്തകർ ആഘോഷമാക്കുകയും ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി റൗഡി ബേബിയുടെ നേട്ടം ഉയർത്തിക്കാണിച്ച് അണിയറപ്രവർത്തകർ സ്പെഷൽ പോസ്റ്റർ പുറത്തിറക്കിയിരുന്നു. ഇതാണ് ഇപ്പോൾ പ്രേക്ഷകർക്കിടയിൽ കല്ലുകടി സൃഷ്ടിച്ചിരിക്കുന്നത്. 'റൗഡി ബേബി 1 ബില്യൺ‌ വ്യൂസ്' എന്നെഴുതി, ഗിറ്റാർ പിടിച്ചു നിൽക്കുന്ന ധനുഷിന്റെ മാത്രം ചിത്രമായിരുന്നു പോസ്റ്റിറിൽ. അതാണ് സായ് പല്ലവിയുടെ ആരാധകരെ ചൊടിപ്പിക്കാൻ കാരണമായത് .

    സായ് പല്ലവി ഇല്ലെങ്കിൽ റൗഡി ബേബി ഇല്ലെന്നാണ് ആരാധകർ പറയുന്നത്. സായ് പല്ലവി ഇല്ലെങ്കിൽ റൗഡി ബേബി പൂർണമാകില്ലെന്നും പാട്ട് ഇത്രയും വലിയ വിജയം നേടിയതിൽ ധനുഷിനെപ്പോലെ തന്നെ താരത്തിനും വലിയ പങ്കുണ്ടെന്നാണ് ആരാധകർ പറയുന്നു. പോസ്റ്ററിനെ വിമർശിച്ച് പ്രമുഖരും രംഗത്തെത്തിയിട്ടുണ്ട്.സായ് പല്ലവിയെ ഒഴിവാക്കിയതിന്റെ കാരണവും ആരാധകർ തേടുന്നുണ്ട്. തെന്നിന്ത്യൻ സിനിമാ കോളങ്ങളിലും സോഷ്യൽ മീഡിയയിലും പോസ്റ്ററിലെ സായ് പല്ലവിയുടെ അസാന്നിധ്യം വലിയ ചർച്ചയായിട്ടുണ്ട്. നൂറ് കോടി ക്ലബ്ബിൽ ഇടം പിടിക്കുന്ന ആദ്യ തെന്നിന്ത്യൻ ഗാനമാണ് റൗഡി ബേബി.

    2018 ഡിസംബർ 21ന് ആയിരുന്നു മാരി 2 പ്രദർശനത്തിനെത്തുന്നത്. 2019 ജനുവരി 1ന് ആയിരുന്നു റൗഡി ബേബി ഗാനം യൂട്യൂബിൽ റിലീസ് ചെയ്യുന്നത്. ഒരു മാസത്തോളം യൂട്യൂബ് ട്രെന്റിങ്ങായിരുന്നു ഗാനം. ധനുഷിന്റെയും സായ് പല്ലവിയുടെയും നൃത്തമായിരുന്നു പാട്ടിന്റെ പ്രധാന ഹൈലൈറ്റ്. ഗാനത്തിന്റെ മേക്കിങ്ങ് വീഡിയോയും പ്രേക്ഷകരുടെ ഇടയിൽ വൈറലായിരുന്നു. പ്രഭുദേവയാണ് പാട്ടിന് കൊറിയോഗ്രഫി നിർവഹിച്ചത്. യുവാൻ ശങ്കർ രാജയാണ് സംഗീത സംവിധാനം. ധനുഷും ദീയും ചേർന്നാണ് ഗാനം ആലപിച്ചത്.

    Read more about: sai pallavi
    English summary
    Rowdy Baby Special Poster Released Without Sai Pallavi, Fans Not Happy With The Move
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X