twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വിശ്വരൂപം ടിവിയിലൂടെ കാണാന്‍ 1000 രൂപ

    By Ajith Babu
    |

    ഇന്ത്യന്‍ സിനിമയില്‍ ഒരു വിപ്ളവത്തിനൊരുങ്ങുകയാണ് ഉലകനായകന്‍ കമല്‍ഹാസന്‍. പുതിയ ചിത്രമായ വിശ്വരൂപത്തിന്റെ തിയറ്ററില്‍ റിലീസിനും എട്ട് മണിക്കൂര്‍ മുമ്പെ ഡിടിഎച്ചിലൂടെ വീട്ടകങ്ങളിലെത്തിച്ചാണ് കമല്‍ പുതിയ ചരിത്രമെഴുതുന്നത്. ചിത്രം ഈ രീതിയില്‍ റിലീസ് ചെയ്യുന്നതിനെതിരെ തിയറ്ററുടമകള്‍ രംഗത്തുണ്ടെങ്കിലും പിന്മാറുമെന്ന സൂചനകളൊന്നും കമല്‍ നല്‍കയിട്ടില്ല.

    എന്നാല്‍ സൗജന്യമായി വിശ്വരൂപം ടിവിയിലൂടെ കാണാമെന്ന് ആരും പ്രതീക്ഷിയ്‌ക്കേണ്ട. ആയിരം രൂപ എണ്ണിക്കൊടുത്താലേ ഡിടിഎച്ച് ഉപയോക്താക്കള്‍ക്ക് ചിത്രം. കാണാന്‍ സാധിയ്ക്കൂ. ഇതുമാത്രമല്ല, സിനിമ കോപ്പിയടിയ്ക്കാമെന്നെ് കരുതിയാല്‍ അതും നടപ്പില്ല. കോപ്പിയടി തടയുന്ന രീതിയില്‍ എന്‍ക്രിപ്റ്റ് ചെയ്തായിരിക്കും സിനിമ ഡിടിഎച്ചിലൂടെ എത്തുക. ഇതൊക്കെയുണ്ടെങ്കിലും തിയറ്ററുടമകളുടെ എതിര്‍പ്പിന് യാതൊരു കുറവുമില്ല.

    Viswaroopam

    പൊങ്കലിനോടനുബന്ധിച്ച് ജനുവരി 11ന് ചാര്‍ട്ട് ചെയ്തിട്ടുള്ള ചിത്രം പ്രദര്‍ശിപ്പിയ്ക്കില്ലെന്നാണ് തിയറ്ററുകള്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. എന്നാല്‍ തിയറ്റര്‍ ഉടമകളുടെ എതിര്‍പ്പില്‍ കാര്യമില്ലെന്നാണ് കമലിന്റെ അഭിപ്രായം. തമിഴ്‌നാട്ടിലെ ജനസംഖ്യയില്‍ മൂന്ന് ശതമാനത്തിന് മാത്രമാണ് ഡിടിഎച്ച് കണക്ഷന്‍ ഉള്ളൂവെന്ന് കമല്‍ ചൂണ്ടിക്കാട്ടുന്നു.

    അതേസമയം ജനങ്ങള്‍ ഒത്തുകൂടുന്ന ഹോട്ടലുകളിലും മറ്റും പൊതുവായി പ്രദര്‍ശിപ്പിയ്ക്കുന്നത് തങ്ങളുടെ കളക്ഷനെ ബാധിയ്ക്കുമെന്ന് തിയറ്ററുടമകളുടെ വാദം. കമലിന്റെ സിനിമയ്‌ക്കെതിരെയല്ല, ഡിടിഎച്ച് റിലീസിനെതിരെയാണ് തങ്ങള്‍ക്ക് പ്രതിഷേധമെന്നും അവര്‍ വിശദീകരിയ്ക്കുന്നു.

    വിശ്വരൂപത്തെച്ചുറ്റിപ്പറ്റി മറ്റു വിവാദങ്ങളും ഇതോടൊപ്പം കൊഴുക്കുന്നുണ്ട്. മുസ്ലീം തീവ്രവാദം പ്രമേയമാവുന്ന ചിത്രം തങ്ങളുടെ മതവികാരങ്ങളെ വ്രണപ്പെടുത്തുമോയെന്ന ആശങ്കയിലാണ് തമിഴകത്തെ മുസ്ലീം സംഘടനകള്‍. വിജയ് ചിത്രമായ തുപ്പാക്കിയിലെ ചില രംഗങ്ങള്‍ക്കെതിരെ പ്രതിഷേധവുമായി മുസ്ലീം സംഘടനകള്‍ രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് ഈ രംഗങ്ങള്‍ ഒഴിവാക്കുകയും അണിയറക്കാര്‍ ക്ഷമ ചോദിയ്ക്കുകയും ചെയ്തതോടെയാണ് വിവാദങ്ങള്‍ ശമിച്ചത്.

    English summary
    Kamal Haasan is set to revolutionise cinema in India. He will be releasing his latest flick Viswaroopam on DTH eight hours prior to the release of the movie in cinemas.,
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X