സില്‍ക്ക് സ്മിതയെ മോര്‍ച്ചറിയില്‍ എത്തിച്ച ശേഷം ചെയ്യാനുണ്ടായത് ഒറ്റ കാര്യം! താനണത് ചെയ്തതെന്ന് പോലീസുകാരന്‍

ഇന്നും സിനിമാപ്രേമികളെ വേദനയിലാഴ്ത്തിയ മരണമായിരുന്നു നടി സില്‍ക്ക് സ്മിതയുടേത്. ഗ്ലാമറസായി അഭിനയിച്ച് സൂപ്പര്‍താര പദവിയിലേക്ക് എത്തിയ സില്‍ക്കിനെ ഒന്ന് കാണാനും തൊടാനുമൊക്കെ ആഗ്രഹിച്ച് ലക്ഷക്കണക്കിന് ആരാധകരാണ് കാത്തുനിന്നിരുന്നത്. എന്നാല്‍ വ്യക്തി ജീവിതത്തില്‍ പരാജയങ്ങളും മാനസിക സംഘര്‍ഷവുമൊക്കെ നേരിടുകയായിരുന്നു നടി.

പ്രണയനൈരാശ്യം കൂടി ആയതോടെ ആത്മഹത്യ ചെയ്യാമെന്ന തീരുമാനത്തിലേക്ക് എത്തുകയായിരുന്നു. എത്ര സൂപ്പര്‍താരമായാലും മരണത്തിന് ശേഷം അതൊരു ബോഡി മാത്രമായി മാറുമെന്ന് പറയുകയാണ് അന്ന് തമിഴ്‌നാട്ടില്‍ പോലീസായിരുന്ന മണി. ഇപ്പോള്‍ റിട്ടൈയര്‍ ആയ പോലീസുകാരന്‍ ഗലാട്ട വോയിസ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ സില്‍ക്ക് സ്മിതയെ പോസ്റ്റ്‌മോര്‍ട്ടിന് കൊണ്ട് വന്നപ്പോള്‍ നടന്ന കാര്യങ്ങളെ കുറിച്ച് പറയുകയാണ്.

silk

പോലീസുകാരനായ മണി പറയുന്നതിങ്ങനെയാണ്... 'മോര്‍ച്ചറിയിലെ ഒരു ബോക്‌സില്‍ രണ്ട് പേരുടെ ശരീരമാവും വെക്കുക. അന്ന് സില്‍ക്ക് സ്മിതയ്‌ക്കൊപ്പം വേറൊരു സ്ത്രീയുടെ ശരീരവും ഉണ്ടായിരുന്നു. അത് ഏതോ സാധാരണക്കാരിയോ മറ്റോ ആണ്. ജീവിച്ചിരിക്കുമ്പോള്‍ സില്‍ക്ക് സ്മിതയുടെ നിഴലില്‍ പോലും തൊടാന്‍ പറ്റില്ലായിരുന്നു. അത്രയും വലിയ വിഐപി ആയിരുന്നല്ലോ. പക്ഷേ ശരീരത്തില്‍ നിന്നും ജീവന്‍ പോയതോട് കൂടി അത് വെറുമൊരു ബോഡി മാത്രമായി. പണക്കാരനോ പാവപ്പെട്ടവനോ പദവിയോ അംഗീകാരമോ എന്താണെങ്കിലും ജീവനില്ലെങ്കില്‍ ഒരുപോലെയാണ്.

ഞാനും സില്‍ക്കിന്റെ പടമൊക്കെ കണ്ട് ആസ്വദിച്ചിട്ടുള്ള ആളാണ്. അതുകൊണ്ട് ആ സമയത്ത് അവര്‍ക്ക് വേണ്ടി എനിക്ക് എന്തെങ്കിലും ചെയ്ത് കൊടുക്കാന്‍ ഉണ്ടെങ്കില്‍ മരണത്തിന് ശേഷവും ഒരു സ്വതന്ത്ര്യം കൊടുക്കാം എന്നുള്ളത് മാത്രമാണ്. അവരുടെ ശരീരം മറ്റൊരു ബോക്‌സിലേക്ക് മാറ്റി ഒറ്റയ്ക്ക് കിടത്തി. പിറ്റേന്നാണ് അധികാരികളൊക്കെ വന്ന് അവരുടെ പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നത്. രാത്രിയില്‍ തന്നെ ഈ വാര്‍ത്ത പുറത്ത് വന്നിരുന്നു.

silks

വിഐപി ആണെങ്കിലും സാധാരണക്കാരനാണെങ്കിലും അവിടെ ചെയ്യുന്നതൊക്കെ ഒരുപോലെ ആയിരുന്നു. വലിയ ആളാണെന്ന യാതൊരു പരിഗണനയും അവിടെ ലഭിക്കില്ല. പിന്നെ അവരുടെ ബോഡി വാങ്ങാന്‍ നില്‍ക്കുന്നവര്‍ക്ക് വില കൂടി പെര്‍ഫ്യൂം വാങ്ങി കൊണ്ട് വരാം, അതല്ലെങ്കില്‍ പട്ടിന്റെ തുണിയും തരാം. അതിനപ്പുറം കൂടുതലായി ഒന്നും ചെയ്യാനില്ല. സാധാരണക്കാരോട് എട്ട് മീറ്റര്‍ തുണി മാത്രമേ ചോദിക്കുകയുള്ളുവെന്നാണ് ഇദ്ദേഹം പറയുന്നത്.

സ്വത്തും സമ്പാദ്യവും പ്രശസ്തിയുമൊക്കെ ഉള്ള സില്‍ക്കിനെ പോലൊരാള്‍ ആത്മഹത്യ ചെയ്യാന്‍ മാത്രം എന്താണ് സംഭവിച്ചതെന്ന് ആദ്യം ആര്‍ക്കും മനസിലായില്ല. പോലീസ് ആദ്യം ആത്മഹത്യയാണെന്ന് സ്ഥീരികരിച്ചില്ല. ഇവരുടെ സ്വത്തിന് വേണ്ടി ആരെങ്കിലും കൊലപ്പെടുത്തിയതാണോ എന്നതടക്കം പല രീതിയിലും കേസ് അന്വേഷിച്ചു. അവസാനം പോസ്‌മോര്‍ട്ട റിപ്പോര്‍ട്ട് അടക്കം പലതും പരിശോധിച്ചാണ് നിഗമനത്തിലേക്ക് എത്തിയത്.

സിനിമയില്‍ അത്യാവശ്യം ഗ്ലാമറസായി അഭിനയിച്ചു എന്നല്ലാതെ ജീവിതത്തില്‍ അവര്‍ വളരെ നല്ലൊരു സ്ത്രീയായിരുന്നു. നടി മനോരമ അടക്കം പലരും സില്‍ക്കിനെ കുറിച്ച് പറഞ്ഞത് അങ്ങനെയാണ്. എല്ലാവരോടും മനുഷ്യത്വം കാണിക്കുകയും മറ്റുള്ളവരെ അകമഴിഞ്ഞ സഹായിക്കുകയും ചെയ്യും. എണ്ണി പറഞ്ഞ് പണം വാങ്ങിക്കുന്ന സ്വഭാവമൊന്നും അവര്‍ക്കില്ലായിരുന്നു. എന്നാല്‍ വ്യക്തി ജീവിതത്തില്‍ ഒരു സംതൃപ്തി ഉണ്ടായിരുന്നില്ല. പ്രതീക്ഷിച്ചത് പോലെ സന്തോഷമൊന്നും ജീവിതത്തില്‍ ഉണ്ടാവാതെ പോയതിന്റെ വിരക്തി ഉണ്ടായിരുന്നു. അതാണ് ആത്മഹത്യ ചെയ്യാനുണ്ടായ കാരണം.' എന്നാണ് പോലീസുകാരന്‍ പറയുന്നത്.

More from Filmibeat

Read more about: silk smitha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X