ഇനി ജീവിതത്തില്‍ പെണ്ണില്ല എന്ന് പറഞ്ഞ പ്രഭുദേവ വീണ്ടും വിവാഹത്തിനൊരുങ്ങുന്നു, വധു പെങ്ങളുടെ മകള്‍?
നടനും സംവിധായകനുമായ പ്രഭുദേവയുടെ രണ്ടാം വിവാഹത്തെ കുറിച്ചാണ് ഇപ്പോള്‍ കോളിവുഡ് പാപ്പരാസികള്‍ സംസാരിയ്ക്കുന്നത്. തമിഴ് ആചാരപ്രകാരം പെങ്ങളുടെ മകളെ വിവാഹം ചെയ്യുന്നതാണ് രീതി. പ്രഭുദേവ തന്റെ പെങ്ങളുടെ സഹോദരിയുമായി പ്രണയത്തിലാണെന്നും വിവാഹം ഉടന്‍ ഉണ്ടാവും എന്നുമാണ് ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക വിവരം പുറത്ത് വന്നിട്ടില്ല. പ്രഭു ദേവയോ നടനോട് അടുത്ത വൃത്തങ്ങളോ വാര്‍ത്തയോട് പ്രതികരിച്ചിട്ടില്ല.
നൃത്തത്തിലൂടെ പരിചയപ്പെട്ട റംലത്തുമായി പ്രഭു ദേവ പ്രണയത്തിലാവുകയും വിവാഹം ചെയ്യുകയുമായിരുന്നു. ഈ ബന്ധത്തില്‍ രണ്ട് ആണ്‍കുട്ടികളും ഉണ്ട്. എന്നാല്‍ നയന്‍താരയുമായി പ്രണയത്തിലായതിനെ തുടര്‍ന്ന് പ്രഭു റംലത്തുമായി വിവാഹ മോചനം നടത്തി. ഇതിനെതിരെ റംലത്ത് പൊലീസില്‍ പരാതി കൊടുത്തതും മറ്റും വാര്‍ത്തയായിരുന്നു.

പ്രശ്‌ന പരിഹാരത്തിനൊടുവില്‍ പ്രഭു ദേവയും നയന്‍താരയും ഒന്നിച്ച് ജീവിയ്ക്കാന്‍ തീരുമാനിച്ചു. എന്നാല്‍ അവസാന നിമിഷം ഇരുവരും വേര്‍പിരിയുകയായിരുന്നു. അത്രമേല്‍ ഗാഢമായ പ്രണയം തകരാനുണ്ടായ കാരണം ഇരുവരും പുറത്ത് വിട്ടിട്ടില്ല. വിവാഹം കഴിഞ്ഞിരുന്നു എന്നും ഇല്ല എന്നും പറഞ്ഞു കേള്‍ക്കുന്നു. മക്കളുടെ പേരിനെ ചൊല്ലിയാണ് നയനും പ്രഭുദേവയും വേര്‍പിരിഞ്ഞതെന്നും ഗോസിപ്പുകളുണ്ടായിരുന്നു.
എന്തായാലും നയനുമായി വേര്‍പിരിഞ്ഞ ശേഷം ഇനിയൊരു പെണ്ണ് എന്റെ ജീവിതത്തില്‍ ഉണ്ടായിരിക്കില്ല എന്നും ഇനി മക്കള്‍ക്ക് വേണ്ടി മാത്രമാണ് ജീവിതം എന്നും പ്രഭു ദേവ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് സിനിമകളില്‍ ശ്രദ്ധിച്ച പ്രഭു ഡാന്‍സും സംവിധാനവും അഭിനയവും ഒരുപോലെ മുന്നോട്ട് കൊണ്ടു പോയി. നയന്‍താര ഇപ്പോള്‍ വിഘ്‌നേശ് ശിവനുമായി പ്രണയത്തിലാണ്. വിവാഹം ഉടന്‍ ഉണ്ടാവും എന്ന് പറഞ്ഞു കേള്‍ക്കുന്നു.
Recommended Video
അതേ സമയം പ്രഭുദേവ കരിയറില്‍ ഏറ്റവും തിരക്കുകകളില്‍ നില്‍ക്കുകയാണിപ്പോള്‍. സല്‍മാന്‍ ഖാനെ നായകനാക്കി രാധെ എന്ന ചിത്രമാണ് ഇപ്പോള്‍ സംവിധാനം ചെയ്തു കൊണ്ടിരിയ്ക്കുന്നത്. പ്രഭുദേവയുടെ അന്‍പതാമത്തെ സിനിമയായ പൊന്‍ മാണിക്കവേല്‍ എന്ന സിനിമ റിലീസ് ചെയ്യാനിരിക്കെയാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിയ്ക്കപ്പെട്ടത്. ഇത് കൂടാതെ തീയല്‍, യങ് മങ് സങ്, ഊമയ് വിഴികള്‍, ഭഗധീര തുടങ്ങിയ ചിത്രങ്ങള്‍ അണിയറയില്‍ തയ്യാറായിക്കൊണ്ടിരിയ്ക്കുന്നു.


Click it and Unblock the Notifications











