»   » ഗൗതം മേനോനുമായി ഉടക്കിപ്പിരിഞ്ഞു, വിക്രം ധ്രുവനച്ചിത്തിരം ഉപേക്ഷിച്ചു, കേട്ടത് സത്യമോ.. ?

ഗൗതം മേനോനുമായി ഉടക്കിപ്പിരിഞ്ഞു, വിക്രം ധ്രുവനച്ചിത്തിരം ഉപേക്ഷിച്ചു, കേട്ടത് സത്യമോ.. ?

Posted By: Rohini
Subscribe to Filmibeat Malayalam

മൂന്ന് നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഗൗതം മേനോന്‍ ധ്രുവനച്ചിത്തിരം എന്ന ചിത്രം പ്രഖ്യാപിച്ചതുമുതല്‍ സിനിമ വാര്‍ത്തകളില്‍ നിറയുന്നു. സൂര്യയെ നായകനാക്കി ചിത്രമൊരുക്കാനായിരുന്നു ആദ്യം ഗൗതം പദ്ധതിയിട്ടത്. എന്നാല്‍ സൂര്യയുമായി വഴക്കായതോടെ സിനിമ ഉപേക്ഷിച്ചതായി വാര്‍ത്തകള്‍ വന്നു.

വിക്രമിന്റെ ചില തീരുമാനങ്ങള്‍ കാരണം ധ്രുവനച്ചിത്തിരത്തില്‍ നിന്ന് അനു ഇമ്മാനുവല്‍ പിന്മാറി !!

പിന്നീട് നായകനായി വിക്രം സിനിമയിലേക്ക് കടന്നുവന്നു. ചിത്രീകരണം പുരോഗമിയ്ക്കവെ നായികയായി പരിഗണിച്ചിരുന്ന അനു ഇമ്മാനുവല്‍ പിന്മാറി. ഇപ്പോള്‍ കേള്‍ക്കുന്നു വിക്രമും ചിത്രത്തില്‍ നിന്ന് പിന്മാറി എന്നും ധ്രുവനച്ചിത്തിരം ഉപേക്ഷിച്ചു എന്നും. എന്താണ് പ്രചരിയ്ക്കുന്ന വാര്‍ത്തയിലെ സത്യാവസ്ഥ?

പ്രചരിയ്ക്കുന്ന വാര്‍ത്ത

സംവിധായകന്‍ ഗൗതം മേനോനുമായി വിക്രം ഉടക്കി എന്നും സിനിമ ഉപേക്ഷിച്ചെന്നും വാര്‍ത്തകള്‍ പ്രചരിയ്ക്കുന്നു. ഗൗതം ചിത്രം ഉപേക്ഷിച്ച വിക്രം ഇപ്പോള്‍ വിജയ് ചന്ദെര്‍ സംവിധാനം ചെയ്യുന്ന സിനിമയിലാണ് അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത് എന്നൊക്കെയാണ് വാര്‍ത്തകള്‍.

തീര്‍ത്തും അടിസ്ഥാന രഹിതം

എന്നാല്‍ ഈ പ്രചരിയ്ക്കുന്ന വാര്‍ത്തയില്‍ സത്യത്തിന്റെ ഒരംശംപോലുമില്ലെന്ന് ധ്രുവനച്ചിത്തിരം ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കി. സിനിമയുടെ പുരോഗതിയില്‍ വിക്രമും ഗൗതമും സന്തുഷ്ടരാണെന്നും ഗൗതമിന്റെ കൂടെ തീരുമാനം അറിഞ്ഞ ശേഷമാണ് വിക്രം വിജയ് ചന്ദെര്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ പോയതെന്നും സിനിമയുടെ അടുത്ത വൃത്തങ്ങള്‍ അറിയിച്ചു

ധ്രുവനച്ചിത്തിരത്തിലെ താരങ്ങള്‍

പാര്‍ത്ഥിപന്‍ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നുണ്ട്. തെലുങ്ക് സിനിമാ താരം റിതു വര്‍മ്മയാണ് നായിക. നേരത്തെ അനു ഇമ്മാനുവലിനെയായിരുന്നു നായികയായി പരിഗണിച്ചത്. വിക്രം വിജയ് ചന്ദെര്‍ ചിത്രത്തിലും ധ്രുവനച്ചിത്തിരത്തിലും ഒരേ സമയം അഭിനയിക്കുന്നത് കാരണം ഡേറ്റ് ക്ലാഷായതോടെ അനു പിന്മാറുകയായിരുന്നു.

സൂര്യ ഉപേക്ഷിച്ച ചിത്രം

കാക്കകാക്ക, വാരണം ആയിരം തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ഗൗതം മേനോനും സൂര്യയും ധ്രുവനച്ചിത്തിരം എന്ന ത്രില്ലറിന് വേണ്ടി ഒന്നിയ്ക്കുന്നു എന്നായിരുന്നു തുടക്കത്തില്‍ വാര്‍ത്തകള്‍. എന്നാല്‍ പറഞ്ഞ സമയത്ത് ഗൗതം ചിത്രീകരണം ആരംഭിക്കാത്തത് കാരണം സൂര്യ സിനിമയില്‍ നിന്ന് പിന്മാറുകയായിരുന്നു. ഇതേ ചൊല്ലി ഇരുവര്‍ക്കുമിടയില്‍ ചില പിണക്കങ്ങളും ഇണക്കങ്ങളും ഉണ്ടാകുകയും ചെയ്തു.

English summary
For the past few days, rumours have been rife that a sudden rift between Vikram and Gautham Menon has lead to the film ‘Dhruva Natchathiram’ beeing put on hold. However, it appears that there was no truth to those rumours.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam