»   » ഫഹദ് ഫാസിലും മാധവനും ഒന്നിക്കുന്ന ചിത്രം, ആരാധകര്‍ ഒന്നിച്ച് കാത്തിരിക്കുന്ന ചിത്രം ഉണ്ടാകുമോ?

ഫഹദ് ഫാസിലും മാധവനും ഒന്നിക്കുന്ന ചിത്രം, ആരാധകര്‍ ഒന്നിച്ച് കാത്തിരിക്കുന്ന ചിത്രം ഉണ്ടാകുമോ?

Posted By: സാൻവിയ
Subscribe to Filmibeat Malayalam

തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം ഫഹദ് ഫാസിലിനെ കാത്തിരിക്കുന്നത് കരിയറില്‍ ഇതുവരെ ലഭിക്കാത്ത പ്രോജക്ടുകളാണ്. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലെ ഫഹദിന്റെ മികച്ച പ്രകടനം തന്നെയായിരുന്നു അതിന്റെ കാരണം. സിനിമകളുടെ കാര്യത്തില്‍ വളരെ സെലക്ടീവാകുന്ന ഫഹദ് ഫാസിലിന്റെ ഏറ്റവും പുതിയ പ്രോജക്ടുകളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

fahadhfaasilandrmadhavan

റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഫഹദ് ഫാസിലും മാധവനും വീണ്ടും ഒന്നിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. മണിരത്‌നം സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെ ഒന്നിക്കുന്നുവെന്നാണ് കേള്‍ക്കുന്നത്.എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ ഒന്നും തന്നെയുണ്ടായിട്ടില്ല. ഫഹദും ഫാസിലും മാധവനും ഒന്നിക്കുന്ന ഒരു ചിത്രം ഉണ്ടെങ്കില്‍ തമിഴിലും മലയാളത്തിലും ഒരുപോലെ ആരാധകര്‍ കാത്തിരിക്കുന്ന ഒരു ചിത്രമായിരിക്കും ഇത്.

റാഫിയുടെ റോള്‍ മോഡല്‍, ദിലീഷ് പോത്തന്റെ തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്നിവയാണ് ഫഹദ് ഫാസില്‍ അഭിനയിച്ച് ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. അതേസമയം മാധവന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് വിക്രം വേദ എന്ന ചിത്രം ഇപ്പോള്‍ തിയേറ്ററുകളില്‍ ഓടിക്കൊണ്ടിരിക്കുകയാണ്. മികച്ച പ്രതികരണമാണിപ്പോള്‍ ചിത്രത്തിന് ലഭിക്കുന്നത്.

English summary
RUMOUR HAS IT! Fahadh Faasil To Team Up With R Madhavan?

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam