»   » പ്രഭാസിനൊപ്പം മോഹന്‍ലാല്‍ ഇല്ല, സാഹോയില്‍ പ്രഭാസിനൊപ്പം ഈ മലയാളി താരം...

പ്രഭാസിനൊപ്പം മോഹന്‍ലാല്‍ ഇല്ല, സാഹോയില്‍ പ്രഭാസിനൊപ്പം ഈ മലയാളി താരം...

Posted By: Karthi
Subscribe to Filmibeat Malayalam

ബാഹുബലി എന്ന ഒറ്റചിത്രത്തിലൂടെ തെന്നിന്ത്യയുടെ പ്രിയതാരമായി മാറിയ നടനാണ് പ്രഭാസ്. കേരളത്തിലും പ്രഭാസിന് ബാഹുബലി പരമ്പര മികച്ച ആരാധക വൃന്ദത്തെ നേടിക്കൊടുത്തു. പ്രഭാസിന്റെ പുതിയ ചിത്രം സാഹോയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. അഞ്ച് വര്‍ഷത്തിന് ശേഷം പ്രഭാസ് നായകനാകുന്ന ചിത്രമാണിത്. 

ആരാധകര്‍ മമ്മൂട്ടിയെ കൈവിട്ടോ, പുള്ളിക്കാരന്‍ സ്റ്റാറാ ട്രെയിലറിന് സംഭവിച്ചതെന്ത്?

സഹോ പ്രഖ്യാപിച്ചത് മുതല്‍ ചിത്രം വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നിരുന്നു. സുജീത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രഭാസിന്റെ നായിക ആരാകും എന്നത് സംബന്ധിച്ച് ചില അനുശ്ചിതത്വങ്ങള്‍ നിലനിന്നിരുന്നു. അതിന് പിന്നാലെയാണ് പ്രഭാസിനൊപ്പം സഹോയില്‍ മോഹന്‍ലാലും അഭിനയിക്കുന്നതായി വാര്‍ത്തകള്‍ പുറത്ത് വന്നത്.

അത് മോഹന്‍ലാല്‍ അല്ല

പ്രഭാസിനൊപ്പം സാഹോയില്‍ ഒരു മലയാളി നടന്‍ പ്രധാന വേഷത്തിലെത്തുന്നുണ്ടെങ്കിലും അത് മോഹന്‍ലാല്‍ അല്ലെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. നടനും സംവിധായകനുമായ ലാല്‍ ആണ് പ്രഭാസിനൊപ്പം സാഹോയില്‍ അഭിനയിക്കുന്നത്.

പേരിലെ സാമ്യം

ലാല്‍ എന്ന പേര് കേട്ടപ്പോള്‍ അത് മോഹന്‍ലാല്‍ ആയിരിക്കാം എന്ന് തെറ്റിദ്ധരിച്ചതാണ് ഇത്തരത്തില്‍ ഒരു വാര്‍ത്ത പ്രചരിക്കാന്‍ കാരണം. തെലുങ്കില്‍ മോഹന്‍ലാല്‍ അഭിനയിച്ച ജനതാ ഗാരേജ് 100 കോടി ക്ലബ്ബില്‍ ഇടം നേടിയിരുന്നു.

പന്ത്രണ്ട് വര്‍ഷത്തിന് ശേഷം

പന്ത്രണ്ട് വര്‍ഷത്തിന് ശേഷം ലാല്‍ അഭിനയിക്കുന്ന തെലുങ്ക് ചിത്രമാണ് സാഹോ. 2006ല്‍ രണ്ട് ചിത്രങ്ങളില്‍ വേഷമിട്ട ലാല്‍ പിന്നീട് തെലുങ്ക് ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നില്ല. അതേ സമയം തമിഴില്‍ സജീവമായിരുന്നു. ലാലിന്റെ മൂന്നാമത്തെ തെലുങ്ക് ചിത്രം കൂടെയാണിത്.

150 കോടി

ബാഹുബലിക്ക് ശേഷം പ്രഭാസ് നായകനാകുന്ന ഈ ചിത്രം 150 കോടി ബജറ്റിലാണ് പുറത്തിറങ്ങുന്നത്. സാഹോയില്‍ ബാഹുബലിയേക്കാള്‍ ഉയര്‍ന്ന പ്രതിഫലമാണ് പ്രഭാസ് വാങ്ങുന്നത്. 30 കോടിയാണ് പ്രഭാസിന്റെ പ്രതിഫലം.

അനുഷ്‌കയില്ല

ബാഹുബലിയില്‍ ദേവസേന എന്ന കഥാപാത്രമായി അവിസ്മരണീയ പ്രകടം കാഴ്ച്ച വച്ച അനുഷ്‌ക പ്രഭാസിന്റെ നായികയാകുമെന്ന് വാര്‍ത്തകളുണ്ടായിരുന്നെങ്കിലും നായികയാകുന്നത് ബോളിവുഡ് നായിക ശ്രദ്ധ കപൂറാണ്. 9 കോടിയാണ് ചിത്രത്തിനായി ശ്രദ്ധ വാങ്ങിയ പ്രതിഫലം.

നാല് ഭാഷകളില്‍

തെലുങ്കിലും തമിഴിലുമായിട്ടാണ് സാഹോ നിര്‍മിക്കുന്നത്. ബാഹുബലി ഇന്ത്യയില്‍ പ്രഭാസിന് നല്‍കിയ സ്വീകര്യത മുന്നില്‍ കണ്ട് ചിത്രം ഹിന്ദി, മലയാളം ഭാഷകളിലും പ്രദര്‍ശനത്തിനെത്തും. തമിഴ് താരം അരുണ്‍ വിജയ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

English summary
Its not Mohanlal, its Lal in Prabhas' Saaho.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam