സാമി സ്‌ക്വയറില്‍ കിടിലന്‍ ലുക്കില്‍ ചിയാനും കീര്‍ത്തിയും! പുതിയ പോസ്റ്റര്‍ പുറത്ത്! കാണൂ

By Midhun

തമിഴിലെന്ന പോലെ കേരളത്തിലും നിരവധി ആരാധകരുളള താരമാണ് വിക്രം. വിക്രമിന്റെ ചിത്രങ്ങള്‍ക്കെല്ലാം മികച്ച സ്വീകാര്യത ഇവിടത്തെ തിയ്യേറ്ററുകളിലും ലഭിക്കാറുണ്ട്. വിക്രമിന്റെതായി റിലീസ് ചെയ്യാനിരിക്കുന്ന പുതിയ ചിത്രം സാമി 2ആണ്. 2003ല്‍ പുറത്തിറങ്ങിയ വിക്രമിന്റെ തന്നെ സൂപ്പര്‍ഹിറ്റ് ചിത്രം സാമിയുടെ രണ്ടാം ഭാഗമാണിത്.

സാമിയുടെ രണ്ടാം ഭാഗത്തിനായി ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ട്രെയിലറിനും ഗാനങ്ങള്‍ക്കുമെല്ലാം തന്നെ മികച്ച സ്വീകാര്യത സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നു.സെപ്റ്റംബറിലാണ് വിക്രമിന്റെ സാമി 2 പ്രേക്ഷകരിലേക്കെത്തുന്നത്. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിന്റെതായി പുതിയൊരു പോസ്റ്റര്‍ കൂടി പുറത്തിറങ്ങിയിരിക്കുകയാണ്.

ആറുസാമിയായി വിക്രം

ആറുസാമിയായി വിക്രം

സാമിയുടെ ആദ്യ ഭാഗമൊരുക്കിയ ഹരി തന്നെയാണ് ചിത്രത്തിന്റെ രണ്ടാം ഭാഗവും ഒരുക്കിയിരിക്കുന്നത്. സാമി സ്‌ക്വയര്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഇരട്ട വേഷത്തിലാണ് വിക്രം എത്തുന്നത്. ആറുസാമി,രാമസാമി എന്നീ കഥാപാത്രങ്ങളായാണ് ചിത്രത്തില്‍ വിക്രം എത്തുന്നത്. വിക്രമിന്റെ വിജയ ചിത്രങ്ങളിലൊന്നായ സാമിക്ക് രണ്ടാം ഭാഗം വരുമ്പോള്‍ അതിന് വലിയ സ്വീകാര്യത ലഭിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.ഏറെ നാളുകള്‍ക്ക് ശേഷം വിക്രം പോലീസ് ഓഫീസറുടെ വേഷത്തിലെത്തുന്ന ചിത്രം കൂടിയാണ് സാമി 2.

ബിഗ് ബഡ്ജറ്റ് സിനിമ

ബിഗ് ബഡ്ജറ്റ് സിനിമ

തമീന്‍സ് ഫിലിംസിന്റെ ബാനറലില്‍ ഷിബു തമീന്‍സാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ബിഗ് ബഡ്ജറ്റിലാണ് സാമിയുടെ രണ്ടാം ഭാഗം അണിയറപ്രവര്‍ത്തകര്‍ ഒരുക്കിയിരിക്കുന്നത്. ശങ്കര്‍ സംവിധാനം ചെയ്ത ഐ എന്ന സിനിമയ്ക്കു ശേഷം വലിയ വിജയ ചിത്രങ്ങളില്ലാത്ത വിക്രമിന് ഏറെ പ്രതീക്ഷ നല്‍കുന്ന ചിത്രമാണ് സാമിയുടെ രണ്ടാം ഭാഗം. ഐയ്ക്ക് ശേഷമിറങ്ങിയ പത്ത് എന്‍ഡ്രതുക്കുളെള, ഇരുമുഗന്‍,സ്‌കെച്ച് തുടങ്ങിയ ചിത്രങ്ങള്‍ താരത്തിന്റെതായി ശ്രദ്ധിക്കപ്പെടാതെ പോയ സിനിമകളായിരുന്നു. വിക്രമിന്റെ ആരാധകര്‍ക്കും സിനിമാ പ്രേമികള്‍ക്കും ഒരേപോലെ ഇഷ്ടപ്പെടുന്ന തരത്തിലാണ് ചിത്രമൊരുക്കിയിരിക്കുന്നത്.

ചിത്രത്തിലെ നായിക

ചിത്രത്തിലെ നായിക

സാമി 2വില്‍ കീര്‍ത്തി സുരേഷാണ് വിക്രമിന്റെ നായികയായി എത്തുന്നത്. രാധിക എന്നൊരു കഥാപാത്രത്തെയാണ് ചിത്രത്തില്‍ കീര്‍ത്തി അവതരിപ്പിക്കുന്നത്. മഹാനടിയുടെ വിജയത്തിന് ശേഷം താരമൂല്യം ഉയര്‍ന്ന കീര്‍ത്തിക്ക് കൈനിറയെ ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്. വിശാല്‍ നായകനായ സണ്ടക്കോഴി 2, വിജയുടെ സര്‍ക്കാര്‍ തുടങ്ങിയവയാണ് കീര്‍ത്തിയുടെതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങള്‍. സാമി 2 എന്ന ചിത്രവും കീര്‍ത്തിക്ക് ഏറെ പ്രതീക്ഷ നല്‍കുന്ന സിനിമയാണ്.

വില്ലന്‍ വേഷത്തില്‍ ബോബി സിംഹ

വില്ലന്‍ വേഷത്തില്‍ ബോബി സിംഹ

ആദ്യമായാണ് ബോബിയും വിക്രമും ഒരു ചിത്രത്തിനു വേണ്ടി ഒരുമിക്കുന്നത്. സാമി 2വില്‍ വിക്രമിന്റെ വില്ലന്‍ വേഷത്തിലാണ് ബോബി സിംഹ എത്തുന്നത്. ഇരുതാരങ്ങളുടെയും പ്രകടനം തന്നെയാണ് സിനിമാ പ്രേമികള്‍ ഉറ്റുനോക്കുന്നത്. കോമഡി നമ്പറുകളുമായി ഹാസ്യ താരം സൂരിയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. പ്രഭു, ജോണ്‍ വിജയ്,ഐശ്വര്യ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കിടിലന്‍ ആക്ഷന്‍ രംഗങ്ങളും വിക്രമിന്റെ പഞ്ച് ഡയലോഗുകളുമായിരിക്കും സാമിയുടെ രണ്ടാം ഭാഗത്തിന്റെ പ്രധാന സവിശേഷതകള്‍.

ട്രെയിലര്‍ നല്‍കിയ ആവേശം

ട്രെയിലര്‍ നല്‍കിയ ആവേശം

സാമി 2വിന്റെതായി പുറത്തിറങ്ങിയ ട്രെയിലറിന് മികച്ച സ്വീകാര്യതയായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. വിക്രമിന്റെ പഞ്ച് ഡയലോഗുകളും ആക്ഷനുമായിരുന്നു ട്രെയിലറിന്റെ മുഖ്യ ആകര്‍ഷണമായി മാറിയിരുന്നത്. കൂടാതെ ബോബി സിംഹ, കീര്‍ത്തി സുരേഷ് തുടങ്ങിയ താരങ്ങളും ട്രെയിലറില്‍ തിളങ്ങുന്നുണ്ട്. പ്രേക്ഷകരെ ചിത്രം കാണാന്‍ പ്രേരിപ്പിക്കുന്ന തരത്തിലുളള ആകാംക്ഷയുണര്‍ത്തുന്ന രംഗങ്ങളാണ് അണിയറപ്രവര്‍ത്തകര്‍ ട്രെയിലറില്‍ ഉള്‍പ്പെടുത്തിയിരുന്നത്.

ഡിസ്പിയുടെ പാട്ടുകള്‍

ഡിസ്പിയുടെ പാട്ടുകള്‍

ദേവിശ്രീ പ്രസാദാണ് സാമി സ്‌ക്വയറിലെ പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്. ഡിഎസ്പിയുടെ സംഗീതത്തില്‍ വിക്രമും കീര്‍ത്തിയും ചേര്‍ന്നു പാടിയ പാട്ടിന് മികച്ച സ്വീകാര്യത സമൂഹമാധ്യങ്ങളില്‍ ലഭിച്ചിരുന്നു.അഞ്ച് ഗാനങ്ങളാണ് ചിത്രത്തിനു വേണ്ടി ദേവീശ്രി പ്രസാദ് ഒരുക്കിയിരിക്കുന്നത്. തമിഴിനു പുറമെ തെലുങ്കിലും ചിത്രം മൊഴിമാറ്റി പ്രദര്‍ശിപ്പിക്കുന്നുണ്ട്.

പുതിയ പോസ്റ്റര്‍

പുതിയ പോസ്റ്റര്‍

സാമി സ്‌ക്വയറിന്റെതായി പുറത്തിറങ്ങിയ പുതിയ പോസ്റ്ററിന് മികച്ച സ്വീകരണമാണ് സമൂഹ മാധ്യമങ്ങളില്‍ ലഭിക്കുന്നത്. ചിത്രത്തിലെ വിക്രമിന്റെയും കീര്‍ത്തിയുടെ കഥാപാത്രങ്ങളെ കാണിച്ചുകൊണ്ടുളള പോസ്റ്ററാണ് പുറത്തിറങ്ങിയിരിക്കുന്നത്. സെപ്റ്റംബര്‍ റിലീസായിട്ടാകും ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുക

പോസ്റ്റര്‍ കാണൂ

പോസ്റ്റര്‍ കാണൂ

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X