വിക്രമിന്റെ സാമി സ്‌ക്വയര്‍ തിയ്യേറ്ററുകളിലേക്ക്! പുതിയ ടീസറില്‍ ചിയാനൊപ്പം തിളങ്ങി കീര്‍ത്തി സുരേഷ്
ചിയാന്‍ വിക്രമിന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന പുതിയ ചിത്രമാണ് സാമി സ്‌ക്വയര്‍. ബിഗ് ബഡ്ജറ്റില്‍ ഒരുക്കിയ ചിത്രത്തില്‍ ഇരട്ട വേഷത്തിലാണ് വിക്രം എത്തുന്നത്. കീര്‍ത്തി സുരേഷാണ് ചിത്രത്തില്‍ വിക്രമിന്റെ നായികയായി എത്തുന്നത്. 2003ല്‍ പുറത്തിറങ്ങിയ വിക്രമിന്റെ തന്നെ സാമിയുടെ രണ്ടാം ഭാഗമാണിത്.
സാമിയുടെ ആദ്യ ഭാഗമൊരുക്കിയ ഹരി തന്നെയാണ് ചിത്രത്തിന്റെ രണ്ടാം ഭാഗവും ഒരുക്കിയിരിക്കുന്നത്. ആറുസാമി,രാമസാമി എന്നീ കഥാപാത്രങ്ങളായാണ് ചിത്രത്തില്‍ വിക്രം എത്തുന്നത്. ചിത്രം നാളെയാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിന്റെതായി പുതിയൊരു ടീസര്‍ സമുഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു.

സാമി 2വിലെ കീര്‍ത്തി സുരേഷും വിക്രമും ഉള്‍പ്പെട്ട രംഗമാണ് ചിത്രത്തിന്റെ പുതിയ ടീസറില്‍ കാണിച്ചിരിക്കുന്നത്. ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ ട്രെയിലറിനും മികച്ച സ്വീകാര്യതയായിരുന്നു സോഷ്യല്‍ മീഡിയയില്‍ ലഭിച്ചിരുന്നത്. പ്രേക്ഷകരെ ചിത്രം കാണാന്‍ പ്രേരിപ്പിക്കുന്ന തരത്തിലുളള ആകാംക്ഷ നിറഞ്ഞ രംഗങ്ങളാണ് ട്രെയിലറിലുളളത്. ബോബി സിംഹയാണ് ചിത്രത്തില്‍ വിക്രമിന്റെ വില്ലന്‍ വേഷത്തില്‍ എത്തുന്നത്.
ബോബി സിംഹയ്ക്കു പുറമെ ഹാസ്യ താരം സൂരിയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. പ്രഭു, ജോണ്‍ വിജയ്,ഐശ്വര്യ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തമീന്‍സ് ഫിലിംസിന്റെ ബാനറലില്‍ ഷിബു തമീന്‍സാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ബിഗ് ബഡ്ജറ്റിലാണ് സാമിയുടെ രണ്ടാം ഭാഗം അണിയറപ്രവര്‍ത്തകര്‍ ഒരുക്കിയിരിക്കുന്നത്. കിടിലന്‍ ആക്ഷന്‍ രംഗങ്ങളും വിക്രമിന്റെ പഞ്ച് ഡയലോഗുകളുമായിരിക്കും സാമിയുടെ രണ്ടാം ഭാഗത്തിന്റെ പ്രധാന സവിശേഷതകള്‍.


Click it and Unblock the Notifications











