'പുതുമെട്രോ റെയില്‍' യൂടൂബില്‍ മൂന്ന് മില്യണ്‍ പിന്നിട്ടു, പ്രതീക്ഷകള്‍ വാനോളമുയര്‍ത്തി സാമി സ്‌ക്വയര്‍
വിക്രത്തിന്റെ കരിയറിലെ ഹിറ്റ് കഥാപാത്രങ്ങളില്‍ ഒന്നാണ് ഇന്‍സ്‌പെക്ടര്‍ ആറുസാമി. ഹിറ്റ് മേക്കര്‍ ഹരി സംവിധാനം ചെയ്ത് സാമി എന്ന ചിത്രവും ആറുസാമിയും വിക്രത്തിന്റെ കരിയര്‍ ബെസ്്റ്റായി മാറി. ഇപ്പോഴിതാ ആറുസാമി തിരികെ വരികെയാണ്. സ്ാമി സ്‌ക്വയര്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നതും ഹരി തന്നെയാണ്. സൂപ്പര്‍ ഹിറ്റായി മാറിയ സിങ്കം പരമ്പരയ്ക്ക് ശേഷമാണ് സാമിക്ക് രണ്ടാം ഭാഗവുമായി ഹരി എത്തുന്നത്.
സാമി സ്‌ക്വയറിന്റെ ടീസറിനും പാട്ടിനുമെല്ലാം മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. ചിത്രത്തിലെ ആദ്യ ഗാന പുറത്തിറങ്ങി രണ്ട് ദിവസത്തിനുള്ളില്‍ യൂടൂബില്‍ തരംഗം സൃഷ്ടിച്ചിരിക്കുകയാണ്. രണ്ട് ദിവസം കൊണ്ട് ഗാനം 30 ലക്ഷത്തിലധികം ആളുകള്‍ കണ്ടുകഴിഞ്ഞു.അടുത്ത കാലത്ത് ഒരു വിക്രം ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും വലിയ സ്വീകാര്യതയാണ് സാമി സ്‌ക്വയറിന് ലഭിക്കുന്നത്.

പുതു മെട്രോ റെയില്‍ എന്ന് ആരംഭിക്കുന്ന ഗാനമാണ് കഴിഞ്ഞ ദിവസം യൂടൂബില്‍ റിലീസ് ചെയ്തത്. ദേവിശ്രീ പ്രസാദാണ് ഗാനമൊരുക്കിയത്. ചിത്രത്തിലെ നായികാ നായകന്മാരായ ചിയാന്‍ വിക്രമും കീര്‍ത്തി സുരേഷും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. നിലനവില്‍ യൂടൂബ് ട്രെന്‍ഡിംഗില്‍ ആറാം സ്ഥാനത്താണ് ഗാനം. ടീസറിന് പിന്നാലെ ഗാനവും പ്രേക്ഷകര്‍ ഏറ്റെടുത്തതോടെ സ്വാമി സ്‌ക്വയര്‍ വിക്രമിന്റെ കരിയറിലെ മറ്റൊരു ബ്ലോക്ക്ബസ്റ്ററാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. തമീന്‍സ് ഫിലിംസിന് വേണ്ടി ഷിബു തമീന്‍സാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications











