നടിയെ അപമാനിച്ച സംവിധായകന് ആരാധകരുടെ പൊങ്കാല! താന്‍ ജീവിതത്തിലേക്ക് തിരിച്ച് വന്നത് വ്യക്തമാക്കി നടി
നടി ധന്‍സികയെ നടനും സംവിധായകനുമായ ടി രാജേന്ദ്രന്‍ പൊതുവേദിയില്‍ കരയിപ്പിച്ചത് വലിയ വാര്‍ത്തയായിരുന്നു. വഴിത്തിരു എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടന്ന പത്രസമ്മേളനത്തില്‍ പരിപാടിയില്‍ പങ്കെടുത്ത ടിആറിന്റെ പേര് പറയാന്‍ നടി വിട്ടു പോയിരുന്നു. ഇതാണ് രാജേന്ദ്രനെ ചൊടിപ്പിച്ചത്. ശേഷം അപ്പോള്‍ തന്നെ നടി മാപ്പും പറഞ്ഞിരുന്നു.
എന്നാല്‍ നടി കാലില്‍ വീണ് മാപ്പ് പറഞ്ഞിട്ടും സംവിധായകന്‍ വീണ്ടും വീണ്ടും കളിയാക്കുകയായിരുന്നു. പരസ്യമായി നടി വേദിയില്‍ നിന്നും പൊട്ടികരയേണ്ടി വന്ന നടിയുടെ വീഡിയോ വൈറലായി മാറിയിരുന്നു. നടന്‍ വിശാല്‍, കനിഹ എന്നിവരടക്കം ധന്‍സികയ്ക്ക് പിന്തുണ നല്‍കിയും സംവിധായകനെതിരെ സംസാരിച്ചും പലരും രംഗത്തെത്തിയിരുന്നു.

സംഭവത്തെ കുറിച്ച് പ്രതികരണവുമായി നടി ധന്‍സികയും എത്തിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലൂടെയും മാധ്യമങ്ങളിലൂടെയും പലരും തനിക്ക് നല്‍കിയ പിന്തുണയാണ് ജീവിതത്തിലേക്ക് തിരിച്ച് വന്നതിന് കാരണമെന്നാണ് നടി പറയുന്നത്. ഞാന്‍ ഇനിമേല്‍ തനിച്ചല്ല. എനിക്ക് എല്ലാവരുമുണ്ടെന്നും നടി ട്വിറ്ററിലൂടെയാണ് പറഞ്ഞത്.
കാലില്‍ വീണ് മാപ്പ് പറഞ്ഞിട്ടും, ടി രജേന്ദ്രന്‍ ധന്‍സികയെ വീണ്ടും വീണ്ടും അപമാനിച്ചത് മോശമായിപ്പോയി എന്നായിരുന്നു വിശാല്‍ പറഞ്ഞിരുന്നത്. ഒപ്പം നടിയെ അപമാനിച്ച ടി ആറിന്റെ പക്വതയില്ലായ്മ കണ്ട് താന്‍ ആശ്ചര്യപ്പെട്ട് പോയെന്നും ഇത്തരത്തിലുള്ള കാര്യങ്ങള്‍ നടിയോട് സ്വകാര്യമായി തന്നെ പറണമായിരുന്നു. അല്ലാതെ പൊതുവേദിയില്‍ അപമാനിക്കുക അല്ലായിരുന്നു വേണ്ടതെന്ന് നടി കനിഹയും അഭിപ്രായപ്പെട്ടിരുന്നു.


Click it and Unblock the Notifications











